ഈ ചിത്രം കാണുന്ന നിമിഷം വർഷങ്ങളായി മനസ്സിൽ അലയടിക്കുന്ന ഒരു ഗാനം മലയാളികളുടെ ഓർമയിൽ എത്തിയേക്കും. പ്രേമോദാരനായി, അണയൂ നാഥാ... എന്ന വരികൾക്ക് അത്രയേറെ ചേരുന്ന ഒരു നിമിഷം ജീവിതത്തിൽ നിന്നും അടർത്തിയെടുത്ത പോലെ. ഈ ചിത്രത്തിലെ നായകനും നായികയും ജീവിതത്തിലും ഒന്നിച്ചവരാണ്. പക്ഷേ കാലത്തിന്റെ കണക്കുകൂട്ടലിൽ എവിടെയോ പ്രിയതമൻ കാലയവനികയ്ക്കു പിന്നിൽ മറഞ്ഞു