ആദ്യ പ്രതിഫലം 10 പൈസ ഇന്ന് 200 കോടി; ശിവാജി റാവു ഗെയ്ക്‌വാദ് രജനീകാന്ത് ആയി മാറിയതിങ്ങനെ!
- Published by:Sarika N
- news18-malayalam
Last Updated:
ജ്യേഷ്ഠൻ നൽകിയ 100 രൂപയുമായി ചെന്നെ തെരുവുകളിൽ എത്തിയ ബാലൻ സൂപ്പർതാരമായി മാറിയ കഥ
ഇന്ത്യൻ സിനിമയിൽ പകരക്കാരില്ലാത്ത നടന്മാരിൽ ഒരാളാണ് രജനീകാന്ത് (Rajinikanth). നടന്റെ സൂപ്പർസ്റ്റാർ പദവിയിലേക്കുള്ള യാത്ര അത്ര എളുപ്പമായിരുന്നില്ല. സാധാരണക്കാരനായി ജനിച്ച ശിവാജി റാവു ഗെയ്ക്‌വാദ് (Shivaji Rao Gaikwad) ഇന്ന് നാം കാണുന്ന രജനീകാന്ത് ആയി മാറാൻ താരം ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ, സിനിമാമേഖലയിൽ 50 വർഷം പൂർത്തിയാക്കിയിരിക്കുകയാണ് നടൻ.
advertisement
ആറ് പേരടങ്ങുന്ന ഒരു സാധാരണ കുടുംബത്തിലാണ് നടന്റെ ജനനം. താരത്തിന് രണ്ട് മൂത്ത സഹോദരന്മാരും ഒരു മൂത്ത സഹോദരിയുമാണ് ഉള്ളത്. കുടുംബത്തിലെ ഇളയകുട്ടി ആയതുകൊണ്ടുതന്നെ അദ്ദേഹത്തിന് നല്ല വിദ്യാഭ്യാസം നൽകണമെന്ന ആഗ്രഹം മാതാപിതാക്കൾക്ക് ഉണ്ടായിരിന്നു.രജനീകാന്തിന്റെ യഥാർത്ഥ പേര് ശിവാജിറാവു ഗെയ്ക്‌വാദ് എന്നാണ്. സ്വതവേ കുസൃതി കുടുക്ക ആയിരുന്ന നടൻ പഠനത്തിനേക്കാൾ ഏറെ ക്രിക്കറ്റ്, ഫുട്ബോൾ, ബാസ്കറ്റ്ബോൾ എന്നീ മേഖലകളിലാണ് താൽപര്യം കാണിച്ചത്.
advertisement
ചെറുപ്പം മുതലേ അഭിനയത്തിൽ താല്പര്യം ഉണ്ടായിരുന്ന നടൻ സ്കൂൾ കാലഘട്ടത്തിൽ മഹാഭാരതത്തിലെ ഏകലവ്യന്റെ സുഹൃത്തായി നാടകങ്ങളിൽ വേഷമിട്ടിട്ടുണ്ട്. താരത്തിന്റെ സ്കൂൾ കാലഘട്ടത്തിൽ, അദ്ദേഹത്തിന്റെ മൂത്ത സഹോദരൻ സത്യനാരായണൻ രജനീകാന്തിനെ ആത്മീയ പ്രഭാഷണങ്ങൾ നടക്കുന്ന സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുമായിരുന്നു. തുടർന്ന് അദ്ദേഹം രജനീകാന്തിനെ രാമകൃഷ്ണ മിഷനിൽ ചേർത്തു. താരത്തെ ആത്മീയ ഭക്തനാകാൻ സഹായിച്ച കാര്യങ്ങളായിരുന്നു ഇവ.
advertisement
ഇളയ സഹോദരൻ നന്നായി പഠിച്ചു എസ്എസ്എൽസി വിജയിക്കാൻ ജ്യേഷ്ഠൻ നൽകിയ 100 രൂപയുമായാണ് നടൻ ചെന്നൈയിലേക്ക് ഒളിച്ചോടിയത്. ചെന്നെയിൽ ഒരുപാട് അലഞ്ഞെക്കിലും നടന് അഭിനയിക്കാൻ അവസരം ലഭിച്ചില്ല. തുടർന്ന് ബെംഗളൂരുവിലേക്ക് മടങ്ങി. അടുത്തിടെ നടന്ന 'കൂലി' എന്ന സിനിമയുടെ പ്രൊമോഷൻ വേളയിലും രജനീകാന്ത് ഇക്കാര്യം ഓർമ്മിപ്പിച്ചു.
advertisement
advertisement
കണ്ടക്ടറായി ജോലി ചെയ്തിരുന്ന കാലത്ത്, ഗതാഗത വകുപ്പിൽ നടന്ന ഒരു നാടകത്തിൽ ഭീഷ്മന്റെ വേഷം ചെയ്യേണ്ട ആൾ എത്തിയില്ല.തുടർന്ന് നടൻ ആ വേഷം സ്വീകരിച്ച് അഭിനയിച്ചു. അദ്ദേഹത്തിന്റെ പ്രകടനം കണ്ടവരെല്ലാം അദ്ദേഹത്തെ പ്രശംസിച്ചു. രജനിയുടെ സുഹൃത്ത് രാജ് ബഹാദൂർ അദ്ദേഹത്തെ സിനിമയിൽ അഭിനയിക്കാൻ ഉപദേശിക്കുകയും ഇടയ്ക്കിടെ സാമ്പത്തിക സഹായം നൽകുകയും ചെയ്തു.
advertisement
ഇത്തവണ അഭിനയത്തോടുള്ള അഭിനിവേശത്തോടെ ചെന്നൈയിലെത്തിയ രജനീകാന്ത് മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു, അവിടെ അഭിനയത്തിൽ പരിശീലനം നേടി ബിരുദം സ്വന്തമാക്കി. അതിനുശേഷം, സിനിമാ അവസരം തേടി ചെന്നൈയിലെ തെരുവുകളിൽ അലഞ്ഞ രജനീകാന്ത് മൗണ്ട് റോഡിലെ വഴിയരികിൽ ഉറങ്ങി. പിന്നീട്, അതേ മൗണ്ട് റോഡിൽ പലയിടങ്ങളിലും രജനീകാന്തിന്റെ കൂറ്റൻ കട്ടൗട്ടുകൾ അലങ്കരിച്ചതായി ചരിത്രം പറയുന്നു.
advertisement
നടൻ അഭിനയിക്കാനുള്ള അവസരങ്ങൾ തേടി നടന്നിരുന്ന കാലത്താണ് സംവിധായകൻ കെ. ബാലചന്ദറിനെ പരിചയപ്പെടുന്നത്. അദ്ദേഹമാണ് ശിവാജി റാവു ഗെയ്ക്‌വാദിനെ രജനീകാന്തായി മാറ്റിയത്. ഇന്ന് തമിഴ് സിമിമയുടെ കീരീടം വയ്ക്കാത്ത രാജാവാണ് രജനീകാന്ത് എന്ന നടൻ. അന്ന് ഒരു കെട്ട് ഉയർത്തുന്നതിന് 10 പൈസ ലഭിച്ചിരുന്ന വ്യക്തി, ഇന്ന് 'കൂലി' എന്ന ചിത്രത്തിന് 200 കോടി രൂപ വരെ പ്രതിഫലം വാങ്ങിയിട്ടുണ്ട്.