ഓണത്തിന് മുൻപ് നയൻതാരയ്ക്കും പണി കിട്ടി; ഇത്ര പോലും സുരക്ഷിതമല്ലേ എന്നാരാധകർ
- Published by:meera_57
- news18-malayalam
Last Updated:
ആശങ്കയിൽ നയൻതാരയുടെ ആരാധകലോകവും. സുരക്ഷാ പാളിച്ചയുണ്ടോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു
തന്റെ ആദ്യ ബോളിവുഡ് ചിത്രം ജവാന്റെ റിലീസ് അടുത്ത വേളയിലാണ് നടി നയൻതാര (Nayanthara) ഔദ്യോഗികമായ ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരംഭിക്കുന്നതും, അതിൽ തന്റെ തൊഴിൽപരവും വ്യക്തിപരവുമായ പ്രത്യേകം വിശേഷങ്ങൾ പോസ്റ്റ് ചെയ്യാൻ തുടങ്ങിയതും. ആദ്യ വീഡിയോ പോസ്റ്റിൽ കൈക്കുഞ്ഞുങ്ങൾ ആയ മക്കൾ ഉയിരിനെയും ഉലകത്തെയും ഒക്കത്തിരുത്തി കൊണ്ടാണ് നയൻതാര മാസ്സ് എൻട്രി നടത്തിയത്. അതുവരെയും നയൻതാരയെ കുറിച്ചുള്ള വിവരങ്ങൾ മുഴുവനും ഭർത്താവ് വിഗ്നേഷ് ശിവന്റെ പേജിലൂടെയാണ് പ്രേക്ഷകർ അറിഞ്ഞു കൊണ്ടിരുന്നത്. അതിനുമുൻപും നയൻതാര സോഷ്യൽ മീഡിയയിൽ സാന്നിധ്യം ആയിരുന്നെങ്കിൽലും, എവിടെയും അത്രകണ്ട് സജീവമായിരുന്നില്ല. ഇപ്പോൾ നയൻതാരയെ പറ്റി അറിയാൻ വേറെ എങ്ങും പോകേണ്ട കാര്യമില്ല എന്ന് അവരുടെ ആരാധകർക്ക് അറിയാം
advertisement
എന്നാൽ ഈ ഓണക്കാലത്തിന് തൊട്ടുമുൻപ് ഒരു വമ്പൻ പണി വന്നു വീണിരിക്കുകയാണ് നയൻതാരയുടെ മേൽ. കഴിഞ്ഞദിവസം വൈകുന്നേരം വന്നുചേർന്ന അപ്ഡേറ്റിൽ, അവരുടെ ആരാധക ലോകവും ആശങ്കാകുലരാണ്. കാര്യം മുൻപും ചലച്ചിത്ര ലോകത്ത് നടന്നിട്ടുള്ളതാണെങ്കിലും നയൻതാരയുടെ കാര്യത്തിൽ ഇതുവരെയും ഇങ്ങനെയൊരു കാര്യം റിപ്പോർട്ട് ചെയ്തതായി അറിവില്ല (തുടർന്ന് വായിക്കുക)
advertisement
സിനിമാ, ബിസിനസ് ലോകങ്ങളിൽ കത്തി നിൽക്കുന്ന നടിയാണ് നയൻതാര ഇപ്പോൾ. സിനിമയിൽ അധികം അവസരങ്ങളുടെ പുറകെ പോകുന്നില്ലെങ്കിലും, ബിസിനസിൽ ഒന്നിന് പുറകെ ഒന്നായി ഓരോ സംരംഭവും നടത്തിക്കൊണ്ടു പോകാനുള്ള ശ്രമത്തിലാണ് നയൻതാരയും അവരുടെ ഭർത്താവും. രണ്ടു കുട്ടികളെയും പരിപാലിക്കുന്ന കാര്യങ്ങളും ഇതിനിടയിൽ നടന്നു പോകുന്നു. അടുത്തിടെ ഒരു സാനിറ്ററി പാഡ് ബിസിനസിന്റെയും സ്കിൻ കെയർ ഉത്പന്നത്തിന്റെയും പങ്കാളിയായി നയൻതാരയും ഭർത്താവ് വിഗ്നേഷും മാറിയിരുന്നു
advertisement
നയൻതാരയുടെ ട്വിറ്റർ അഥവാ എക്സ് പേജ് ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നു എന്ന് ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. തന്റെ ഈ അക്കൗണ്ടിൽ നിന്നുള്ള വിചിത്രമായ പോസ്റ്റുകൾ യാതൊന്നും ഫോളോ ചെയ്യരുത് എന്നും, അതിൽ കാണുന്ന അപ്‌ഡേറ്റുകൾ അവഗണിക്കണം എന്നും നയൻതാര പേജ് അഡ്മിൻ അറിയിച്ചു. ഇത് ഫാൻ പേജ് എന്നാണ് ഡിസ്ക്രിപ്ഷൻ നൽകിയിട്ടുള്ളത്. ജവാന്റെ ഒന്നാം വാർഷികത്തെപ്പറ്റി ഓർക്കാൻ നയൻതാര ഈ സ്പേസിൽ എത്തിയിരുന്നു. ഈ മാസത്തിന്റെ തുടക്കത്തിലാണ് ആ പോസ്റ്റ് ട്വിറ്റർ സ്പേസിൽ എത്തിച്ചേർന്നത്
advertisement
ഇൻസ്റ്റഗ്രാമിൽ നയൻതാര ഈ മാസം പോസ്റ്റുകൾ ഏതും ചെയ്തിട്ടില്ല. ഏറ്റവും ഒടുവിലത്തെ പോസ്റ്റ് വന്നിരിക്കുന്നത് ഓഗസ്റ്റ് ഇരുപത്തിനാലാം തീയതിയാണ്. ഭർത്താവ് വിഗ്നേഷ് ശിവന്റെ ഒപ്പം പ്രകൃതിരമണീയമായ സ്ഥലത്ത് കൈകോർത്ത് നടന്നു പോകുന്നതും കുശലം പറയുന്നതുമായ ചില നിമിഷങ്ങളാണ് ഈ ചിത്രങ്ങളിൽ ഉള്ളത്. കുഞ്ഞുങ്ങളായ ഉയിർ, ഉലകം എന്നിവരും നയൻതാരയോടൊപ്പം ഉള്ളതായി കാണാം. ഇവർ എവിടെയോ വെക്കേഷൻ ആഘോഷിക്കാൻ പോയ വേളയിലെ ചിത്രങ്ങളാകുമോ ഇതെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല
advertisement
പൃഥ്വിരാജ് സുകുമാരന്റെ 'ഗോൾഡ്' എന്ന സിനിമയ്ക്ക് ശേഷം നയൻതാര വീണ്ടും മലയാളത്തിലേക്ക് മടങ്ങിയെത്തുന്നുണ്ട്. നിവിൻ പോളി നായകനായ 'ഡിയർ സ്റ്റുഡൻസ്' എന്ന ചിത്രത്തിലാണ് നയൻതാര നായികയായി വേഷമിടുക. തമിഴിൽ, അന്നപൂരണിയിൽ നയൻതാര ഭാഗമായിരുന്നു. നിവിൻ പോളിയോടൊപ്പം മുൻപ് 'ലവ് ആക്ഷൻ ഡ്രാമ' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലും നയൻതാരയായിരുന്നു നായിക. ഇതിനുശേഷം കുഞ്ചാക്കോ ബോബന്റെ നായികയായി കൂടി വേഷമിട്ടു. നയൻതാരയുടെ എക്സ് അക്കൗണ്ടിന് ബ്ലൂ ടിക്ക് ഉണ്ടായിട്ടും, സുരക്ഷയുടെ കാര്യത്തിൽ ഇതാണോ അവസ്ഥ എന്നാണ് ആരാധകരുടെ ചോദ്യം