advertisement

പരമോന്നത നേതാവ് ഖമനയിയുടെ മരണം; ഇറാനിൽ 40 ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചു

Last Updated:

ശനിയാഴ്ച പുലർച്ചെ നടന്ന വ്യോമാക്രമണത്തിലാണ് ഖമനയി കൊല്ലപ്പെട്ടത്

News18
News18
ടെഹ്‌റാൻ: അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത സൈനിക നീക്കത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതായി ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ശനിയാഴ്ച പുലർച്ചെ നടന്ന വ്യോമാക്രമണത്തിലാണ് ഖമനയി കൊല്ലപ്പെട്ടത്. ഖമനയിയുടെ വിയോഗത്തെത്തുടർന്ന് രാജ്യത്ത് 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം സർക്കാർ പ്രഖ്യാപിച്ചു. ഇതിനൊപ്പം എഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്‌
ടെഹ്‌റാനിലെ ഖമേനിയുടെ ഔദ്യോഗിക വസതിക്ക് നേരെ നടന്ന അതിശക്തമായ ബോംബാക്രമണത്തിൽ കെട്ടിടം പൂർണ്ണമായും തകർന്നു. അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് ഖമനയിയുടെ മൃതദേഹം കണ്ടെടുത്തതെന്ന് ഇസ്രായേൽ മാധ്യമമായ കാൻ റിപ്പോർട്ട് ചെയ്തു. ഖമനയിയുടെ മൃതദേഹത്തിന്റെ ചിത്രം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും കൈമാറിയതായി ഇസ്രായേലിന്റെ ചാനൽ 12 വെളിപ്പെടുത്തി.
advertisement
ആക്രമണത്തിൽ ഖമനയിയുടെ മകൾ, കൊച്ചുമകൻ, മരുമകൾ, മരുമകൻ എന്നിവരും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഖമനയിയെ കൂടാതെ ഇറാന്റെ പ്രതിരോധ മന്ത്രി അസീസ് നസീർസാദെ, ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് കമാൻഡർ മുഹമ്മദ് പാക്പൂർ എന്നിവരും ഇതേ ആക്രമണത്തിൽ വധിക്കപ്പെട്ടു. ഇതോടെ ഇറാന്റെ സൈനിക-ഭരണ നേതൃത്വം പൂർണ്ണമായും തകർന്ന നിലയിലാണ്.
ഖമനയിയുടെ വധം വൻ ജനകീയ പ്രക്ഷോഭത്തിന് വഴിയൊരുക്കുമെന്ന് ഇറാന്റെ നാഷണൽ സെക്യൂരിറ്റി കൗൺസിൽ പ്രസ്താവനയിറക്കി. ഈ കൊലപാതകം വൻശക്തികൾക്കെതിരെയുള്ള പോരാട്ടത്തിന്റെ തുടക്കമാകുമെന്നും അവർ മുന്നറിയിപ്പ് നൽകി. നിലവിൽ മേഖലയിൽ യുദ്ധസാഹചര്യം അതീവ ഗുരുതരമായി തുടരുകയാണ്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/World/
പരമോന്നത നേതാവ് ഖമനയിയുടെ മരണം; ഇറാനിൽ 40 ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചു
Next Article
advertisement
കേരളം ആര് ഭരിക്കും? ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിച്ച് VOTE VIBE മൂന്നാം ഘട്ട സർവേഫലം
കേരളം ആര് ഭരിക്കും? ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിച്ച് VOTE VIBE മൂന്നാം ഘട്ട സർവേഫലം
  • കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ്, എൽഡിഎഫ് മുന്നണികൾക്ക് ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിക്കുന്നു

  • പിണറായി വിജയൻ മുഖ്യമന്ത്രിയായി മുൻതൂക്കമെങ്കിലും വി ഡി സതീശൻ ശക്തമായ വെല്ലുവിളി ഉയർത്തുന്നു

  • വിലക്കയറ്റവും തൊഴിലില്ലായ്മയും വോട്ടർമാരെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന പ്രധാന വിഷയങ്ങളാണ്

View All
advertisement