Nayanthara | നയൻതാര കാണുംപോലെയല്ല; കനത്ത ഭക്ഷണ രീതിയെ കുറിച്ച് വിഗ്നേഷ് ശിവൻ
- Published by:meera_57
- news18-malayalam
Last Updated:
വലിയ ഡയറ്റ് നോക്കുന്നു എന്ന് പറയാറുള്ള നയൻതാര യഥാർത്ഥത്തിൽ കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ച് വിഗ്നേഷ് ശിവൻ
സാരി ചുറ്റിയാൽ നയൻതാരയെ (Nayanthara) പോലെയിരിക്കണം എന്ന് ചിന്തിക്കുന്ന തരുണീമണികൾ ഇന്നുമുണ്ടാകും. എന്ത് വേഷമിട്ടാലും നയൻസിനെ പോലെ ആകാരവടിവ് കിട്ടുക എന്നത് പലരുടെയും സ്വപ്നം കൂടിയാണ് എന്ന് പറയുന്നതിൽ തെറ്റില്ല. അതിനിടെ നയൻതാര വിദേശത്തു പോയി ചില സർജറികൾ നടത്തി പ്രായം പിടിച്ചു നിർത്താൻ പലതും ചെയ്തതായി മറ്റൊരു വശത്ത് പ്രചാരണം കൊഴുത്തു. അതിനെല്ലാം കൂടിയായി നയൻതാര അടുത്തിടെ മറുപടി കൊടുത്തതേയുള്ളൂ. ഒതുങ്ങിയ കവിൾത്തടങ്ങളും അരക്കെട്ടുമാണ് പലപ്പോഴും ഈ പ്രചാരണങ്ങൾക്ക് ആക്കം കൂട്ടിയത്
advertisement
എന്നാൽ, പലയിടങ്ങളിലും പ്രചരിക്കുന്നത് പോലെ സൗന്ദര്യം മുഴുവൻ സർജറിയുടെ ഫലമെന്ന് പ്രചരിപ്പിച്ച റിപ്പോർട്ടുകളെ നയൻതാര കാറ്റിൽപ്പറത്തുകയാണ് ഉണ്ടായത്. വളരെ അടുത്തകാലത്തായി നൽകിയ ഒരു അഭിമുഖത്തിലാണ് നയൻതാര സൗന്ദര്യ രഹസ്യം വെളിപ്പെടുത്തിയത്. ഡയറ്റ് അല്ലാതെ മറ്റൊന്നും തന്റെ മുഖത്തില്ല എന്നാണ് നയൻതാരയുടെ അവകാശവാദം. അതിനാൽ കവിളുകൾ തുടുക്കുകയും മെലിയുകയും ചെയ്യാറുണ്ട്. പക്ഷേ, ഭാര്യ അത്രകണ്ട് ഡയറ്റ് പാലിച്ചു ജീവിക്കുന്ന ആളല്ല എന്ന് വിഗ്നേഷ് ശിവൻ മറുവശത്ത് (തുടർന്ന് വായിക്കുക)
advertisement
അടുത്തിടെ പുറത്തിറങ്ങിയ 'നയൻതാര: ബിയോണ്ട് ദി ഫെയറി ടെയ്ൽ' എന്ന ഡോക്യുമെന്ററിയിലാണ് നയൻതാരയും വിഗ്നേഷ് ശിവനും തങ്ങളുടെ ഭക്ഷണരീതികളെ കുറിച്ച് വ്യക്തമാക്കുന്നത്. ചിലപ്പോൾ കൊച്ചിയിലെ വീട്ടിലെത്തിയാൽ നയൻസും വിക്കിയും അവർക്ക് ഏറെ ഇഷ്‌ടമുള്ള ഒരു റെസ്റ്റോറന്റിൽ നിന്നും ഭക്ഷണം വരുത്തി കഴിക്കാറുമുണ്ട്. തങ്ങളുടെ കുടുംബത്തിലെ ഏതു വഴക്കും പരിസമാപ്തിയിൽ എത്തുന്നതും ഭക്ഷണത്തിലൂടെയെന്ന് നയൻതാരയും വിഗ്നേഷ് ശിവനും സമ്മതിക്കുന്നു
advertisement
ഒരു ദിവസം എന്ത് പ്രശ്നം ഉണ്ടായാലും, വിഗ്നേഷ് ശിവൻ ഭക്ഷണം കഴിക്കുന്നതിനു തൊട്ടു മുൻപ് ആദ്യത്തെ പിടി നയൻതാരയ്ക്ക് വച്ച് നീട്ടുന്ന പതിവുണ്ട്. നയൻതാര കഴിച്ചാൽ മാത്രമേ, വിഗ്നേഷ് അടുത്ത പങ്ക് കഴിക്കൂ. ഭാര്യ കഴിച്ചില്ലെങ്കിൽ, ഭർത്താവും കഴിക്കില്ല. ഒരു വഴക്കുണ്ടായാൽ, ആ ആദ്യ പിടി കഴിക്കാതെയിരിക്കുന്നതാണ് നയൻതാരയുടെ പതിവ്. നയൻതാര ഭക്ഷണ പ്രേമിയെന്ന് ഭർത്താവ് വിഗ്നേഷ് ശിവൻ പറയുന്നു. തന്നെക്കാളും കൂടുതൽ ഭക്ഷണം കഴിക്കുന്ന ആളാണ് നയൻതാര
advertisement
താൻ മൂന്നോ നാലോ ചെറിയ ചപ്പാത്തികൾ കഴിക്കുമ്പോൾ, നയൻതാര ഏഴു മുതൽ എട്ടു വരെ ചപ്പാത്തികൾ കഴിക്കും എന്ന് വിഗ്നേഷ് ശിവൻ. താൻ ഒരുപാട് ഭക്ഷണം കഴിക്കും എന്ന് നയൻതാരയും സമ്മതിക്കുന്നു. എന്നാൽ തന്റെ ഭാര്യ എപ്പോഴും ഡയറ്റിലാണ് എന്ന നിലയിലാണ് പുറം ലോകം ചിന്തിക്കുക. ഒരു നിശ്ചിത അളവിൽ ഒരാൾക്ക് എന്തും കഴിക്കാം എന്ന് വിശ്വസിക്കുന്ന ആളാണ് നയൻതാര. താനൊരു വെജിറ്റേറിയൻ ആയിരുന്നെങ്കിൽ, ഒരുപക്ഷെ വിക്കിയുമായി പ്രണയത്തിലാവില്ലായിരുന്നു എന്ന് നായികയുടെ ഒരു കമന്റുകൂടിയുണ്ട്
advertisement
എന്ത് ഭക്ഷണം ഉണ്ടാക്കി എന്ന് ഇടയ്ക്കിടെ വീട്ടിലെത്തുമ്പോൾ അമ്മ ഓമന കുര്യൻ ചോദിക്കാറുണ്ട് എന്ന് നയൻതാര. വിവാഹത്തിന് മുൻപ് വീട്ടിൽ രാത്രി വരെ ഇരുന്നു സിനിമ കാണുന്ന പതിവുണ്ടായിരുന്നു നയൻതാരയ്ക്കും വിഗ്നേഷ് ശിവനും. അതിനിടയിൽ കഴിക്കുന്ന ഭക്ഷണത്തിന്റെ പാത്രങ്ങൾ കഴുകി വൃത്തിയാക്കി വെക്കാൻ ജോലിക്കാരെ ഉണർത്തുന്ന പതിവ് നയൻതാരയ്ക്ക് ഇല്ല എന്ന് വിഗ്നേഷ് വെളിപ്പെടുത്തിയിരുന്നു