advertisement

സുരേഷ് ഗോപി, ജയസൂര്യ ചിത്രങ്ങളുടെ സംവിധായകന്റെ ആദ്യ തമിഴ് സിനിമ; മാധവ് രാമദാസൻ, ശരത്കുമാർ ചിത്രം 'ആഴി' തിയേറ്ററിലേക്ക്

Last Updated:

സംവിധായകൻ മാധവ് രാമദാസൻ, തമിഴിൽ ശരത്കുമാറിനെ നായകനാക്കി കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം

ആഴി
ആഴി
സുരേഷ് ഗോപി വേഷമിട്ട മേൽവിലാസം, സുരേഷ് ഗോപി- ജയസൂര്യ ചിത്രം അപ്പോത്തിക്കിരി, ഗിന്നസ് പക്രുവിന്റെ ഇളയരാജ എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ മാധവ് രാമദാസൻ, തമിഴിൽ ശരത്കുമാറിനെ നായകനാക്കി കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ആഴിയുടെ പോസ്റ്റർ റിലീസ് ആയി. ചിത്രം ഫെബ്രുവരി 27ന് ഈ ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു.
മാധവ് രാമദാസിൻ്റെ ആദ്യ തമിഴ് ചിത്രമാണ് ആഴി. 888 പ്രൊഡക്ഷൻസിൻ്റെയും സെല്ലുലോയ്ഡ് ക്രിയേഷൻസിൻ്റെയും ബാനറിൽ സജിത് കൃഷ്ണനാണ് ചിത്രം നിർമ്മിക്കുന്നത്. ശരത് കുമാറിനെ കൂടാതെ ദേവിക സതീഷ്, ഇന്ദ്രജിത്ത് ജഗജിത്ത്, താമരൈ സെൽവി, വൈയാപുരി, ശ്രീജിത്ത് രവി തുടങ്ങിയവരാണ് ആഴിയിലെ മറ്റ് അഭിനേതാക്കൾ.
ഉത്രാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ എസ്. ഹരിഉത്ര തമിഴ്‌നാട്ടിലും ഗുഡ് സെലക്ഷൻ കേരളത്തിലും ചിത്രം വിതരണത്തിന് എത്തിക്കുന്നത്. ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി സൗണ്ട് ഡിസൈനറായി സേവനമനുഷ്ഠിക്കുന്ന ചിത്രത്തിൽ ജാസി ഗിഫ്റ്റാണ് സംഗീതസംവിധാനം നിർവ്വഹിക്കുന്നത്.
advertisement
ഛായാഗ്രാഹണം: ആനന്ദ് എൻ. നായർ, ഗാനരചന: നവീൻ കണ്ണൻ, പശ്ചാത്തല സംഗീതം: വില്യം ഫ്രാൻസിസ്, എഡിറ്റർ: കെ. ശ്രീനിവാസ്, കലാസംവിധായകൻ: പ്രദീപ് എം.വി., മേക്കപ്പ്: റഷീദ് അഹമ്മദ്, കോസ്റ്റ്യൂംസ്: അരുൺ മനോഹർ, ആക്ഷൻ: ഫീനിക്സ് പ്രഭു, പി.ആർ.ഒ.: പി. ശിവപ്രസാദ് എന്നിവരാണ് ആഴിയുടെ മറ്റ് അണിയറപ്രവർത്തകർ.
Summary: After Suresh Gopi's Melvilasam, Suresh Gopi-Jayasurya's Apothekiri, and Guinness Pakru's Ilayaraja, the poster of director Madhav Ramadasan's new Tamil film Aazhi, written and directed by Sarathkumar, has been released. The makers have announced that the film will be released in theaters on February 27
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
സുരേഷ് ഗോപി, ജയസൂര്യ ചിത്രങ്ങളുടെ സംവിധായകന്റെ ആദ്യ തമിഴ് സിനിമ; മാധവ് രാമദാസൻ, ശരത്കുമാർ ചിത്രം 'ആഴി' തിയേറ്ററിലേക്ക്
Next Article
advertisement
'വീണാ ജോർജ് നല്ലൊരു ആരോഗ്യമന്ത്രിയല്ലെങ്കിലും നല്ലൊരു അഭിനേത്രി' കെ സുധാകരൻ
'വീണാ ജോർജ് നല്ലൊരു ആരോഗ്യമന്ത്രിയല്ലെങ്കിലും നല്ലൊരു അഭിനേത്രി' കെ സുധാകരൻ
  • വീണാ ജോർജ് നല്ലൊരു ആരോഗ്യമന്ത്രി അല്ലെങ്കിലും നല്ലൊരു അഭിനേത്രിയാണെന്ന് കെ സുധാകരൻ പറഞ്ഞു

  • സിപിഎം പ്രചരിപ്പിക്കുന്ന മന്ത്രിയെ ആക്രമിച്ചുവെന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് സുധാകരൻ

  • സംഭവസ്ഥലത്തുണ്ടായിരുന്ന ദൃശ്യമാധ്യമങ്ങളിൽ കെഎസ്‌യു കുട്ടികൾ മന്ത്രിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ഇല്ല

View All
advertisement