advertisement

കൊച്ചിയിൽ ലൈംഗികബന്ധത്തിന് വിസമ്മതിച്ച ഭിന്നശേഷിക്കാരനായ യുവാവിന് ക്രൂരമർദനം

Last Updated:

ഒന്നാം പ്രതിയായ സഫ്ന ഉൾപ്പെടെ അഞ്ചുപേരും പിടിയിലായി

Rapid Read
സഫ്ന, പരിക്കേറ്റ യുവാവ്
സഫ്ന, പരിക്കേറ്റ യുവാവ്
കൊച്ചി: ഭിന്നശേഷിക്കാരനായ യുവാവിനെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി മർദിച്ചു. ഹണിട്രാപ്പിൽ കുടുക്കാൻ ഹോട്ടലിലേക്ക് വിളിച്ചു വരുത്തിയ സംഘം, യുവാവ് ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചതോടെ ക്രൂരമായി മർദിക്കുകയായിരുന്നു. യുവതി ഉള്‍പ്പെടെ അഞ്ചുപേരാണ് സംഘത്തിലുണ്ടായിരുന്നത്. സംഭവത്തിൽ  ഒന്നാം പ്രതിയായ സഫ്ന ഉൾപ്പെടെ അഞ്ചുപേരും പിടയിലായി. ഈ മാസം 22നായിരുന്നു സംഭവം.
സമൂഹമാധ്യമത്തിലൂടെ കുറച്ചു കാലമായി പരിചയമുള്ളവരാണ് കൊല്ലം നല്ലില സ്വദേശിയായ യുവാവും സഫ്നയും. സംഭവദിവസം വൈകിട്ട് ഒരുമിച്ച് പുറത്തുപോകാമെന്ന് തീരുമാനിച്ചെങ്കിലും യുവതി പനമ്പിള്ളി നഗർ സൗത്ത് പാലത്തിനടുത്തുള്ള ലോഡ്ജിലേക്ക് യുവാവിനെ ക്ഷണിക്കുകയായിരുന്നു. വൈകിട്ട് ആറരയോടെ യുവാവ് ഹോട്ടലിലെത്തി. ഈ സമയം ശുചിമുറിയിൽ ഒളിച്ചിരുന്ന രണ്ടു പേരും പുറത്തു നിന്നെത്തിയ രണ്ടു പേരും കൂടി മാരകായുധങ്ങളുമായി യുവാവിനെ ആക്രമിക്കുകയായിരുന്നു.
യുവാവിനെ തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തി വിവസ്ത്രനാക്കി സഫ്നയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചു. ഇതിന്റെ ദൃശ്യങ്ങൾ ചിത്രീകരിക്കുകയായിരുന്നു ലക്ഷ്യം. ഇതിനു വിസമ്മതിച്ചതോടെ പ്രതികൾ മാറിമാറി യുവാവിന്റെ മുഖത്തടിക്കുകയും മുതുകിൽ ചവിട്ടുകയും ചെയ്തു. ഇതിനിടെ കൂട്ടത്തിലൊരാൾ ടോർച്ച് ഉപയോഗിച്ച് യുവാവിന്റെ വലതുകൈപ്പത്തിയിൽ അടിച്ചു. തലയ്ക്ക് അടിക്കാൻ ശ്രമിച്ചെങ്കിലും ഇടതുകൈ കൊണ്ട് യുവാവ് തടഞ്ഞു. യുവാവിന്റെ നഗ്നചിത്രങ്ങളും പ്രതികൾ പകർത്തിയതായി എഫ്ഐആറില്‍ പറയുന്നു.
advertisement
24ന് വൈകിട്ടാണ് യുവാവ് കടവന്ത്ര പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. ആംഗ്യഭാഷാ വിദഗ്ധയുടെ സഹായത്തോടെയാണ് പോലീസ് വിവരങ്ങൾ ചോദിച്ചറിഞ്ഞത്. പ്രതികൾക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. കൂടാതെ ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണ നിയമത്തിലെ വകുപ്പ് 92 (എ) പ്രകാരവും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മർദനത്തിൽ നട്ടെല്ലിന് പരിക്കേറ്റ യുവാവ് ചികിത്സയിലാണ്.
Summary: A differently-abled youth from Kollam was lured to a lodge in Kochi and brutally assaulted by a five-member gang, including a woman, in a botched honeytrap attempt. The incident took place on February 22 in Panampilly Nagar. The victim had befriended the prime accused, Safna, through social media. Under the pretext of a meeting, she invited him to a local lodge. Once the youth arrived, four other men joined Safna. They reportedly stripped the victim and attempted to force him into a sexual act with Safna to film the encounter for blackmail.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
കൊച്ചിയിൽ ലൈംഗികബന്ധത്തിന് വിസമ്മതിച്ച ഭിന്നശേഷിക്കാരനായ യുവാവിന് ക്രൂരമർദനം
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement