advertisement

ശ്രീലങ്കയിലെ ഈസ്റ്റർദിന സ്‌ഫോടന പരമ്പരയിൽ‌ മുൻ രഹസ്യാന്വേഷണ മേധാവി അറസ്റ്റിൽ

Last Updated:

2024ൽ അനുര കുമാര ദിസനായകെ പ്രസിഡന്റായി അധികാരമേറ്റ ശേഷം ഈ കേസിൽ നടക്കുന്ന ആദ്യത്തെ പ്രധാന അറസ്റ്റാണിത്

Rapid Read
സുരേഷ് സല്ലെ
സുരേഷ് സല്ലെ
2019-ൽ 279 പേരുടെ മരണത്തിനിടയാക്കിയ ഈസ്റ്റർ ഞായറാഴ്ച സ്‌ഫോടനക്കേസിൽ ശ്രീലങ്കയുടെ മുൻ രഹസ്യാന്വേഷണ വിഭാഗം മേധാവി സുരേഷ് സല്ലെയെ ബുധനാഴ്ച ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് അറസ്റ്റ് ചെയ്തു. ശ്രീലങ്കയിലെ ഭീകരവാദ വിരുദ്ധ നിയമം ചുമത്തിയാണ് സുരേഷ് സല്ലെയെ അറസ്റ്റ് ചെയ്തത്. ആവശ്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഈ നടപടിയെന്ന് മുതിർന്ന ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
2024ൽ അനുര കുമാര ദിസനായകെ പ്രസിഡന്റായി അധികാരമേറ്റ ശേഷം ഈ കേസിൽ നടക്കുന്ന ആദ്യത്തെ പ്രധാന അറസ്റ്റാണിത്. ഇരകൾക്ക് നീതി ഉറപ്പാക്കുമെന്നത് അദ്ദേഹത്തിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. 2019ൽ ഗോതബയ രാജപക്സെ അധികാരമേറ്റ ശേഷമാണ് സുരേഷ് സല്ലെ രഹസ്യാന്വേഷണ വിഭാഗം മേധാവിയായി നിയമിതനായത്. 2023‌ൽ ബ്രിട്ടീഷ് ചാനലായ 'ചാനൽ 4' പുറത്തുവിട്ട ഡോക്യുമെന്ററിയിൽ സ്ഫോടനം നടത്തിയ തീവ്രവാദികളുമായി സല്ലെയ്ക്ക് ബന്ധമുണ്ടെന്ന് ആരോപിച്ചിരുന്നു. എന്നാൽ അന്ന് സല്ലെയും ലങ്കൻ പ്രതിരോധ മന്ത്രാലയവും ഈ ആരോപണങ്ങളെ തള്ളിക്കളഞ്ഞിരുന്നു.
advertisement
2019 ഏപ്രിൽ 21ന് കൊളംബോയിലെയും മറ്റും പള്ളികളിലും ലക്ഷ്വറി ഹോട്ടലുകളിലുമായി ഒൻപത് ചാവേറുകൾ നടത്തിയ സ്ഫോടനത്തിൽ നൂറുകണക്കിന് ആളുകൾ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തിരുന്നു. ഒരു ഇസ്ലാമിക റാഡിക്കൽ ഗ്രൂപ്പിന്റെ ഭാഗമായ ഒമ്പത് ചാവേർ ബോംബർമാരുടെ ശൃംഖലയാണ് ആക്രമണം നടത്തിയത്. അറസ്റ്റിനെ സ്വാഗതം ചെയ്യുമ്പോഴും, സുരേഷ് സല്ലെയ്‌ക്കെതിരെ ഉപയോഗിച്ച നിയമത്തിന്റെ 'ക്രൂരത'യെ മനുഷ്യാവകാശ പ്രവർത്തകനായ റൂക്കി ഫെർണാണ്ടോ ചൂണ്ടിക്കാട്ടി. നീതിപൂർവമായ വിചാരണയിലൂടെ മാത്രമേ യഥാർത്ഥ കുറ്റവാളികളെ ശിക്ഷിക്കാനും ഇരകൾക്ക് നീതി ഉറപ്പാക്കാനും കഴിയൂ എന്ന് അദ്ദേഹം പറഞ്ഞു.
advertisement
Summary: In a major breakthrough, Sri Lanka’s CID arrested Major General Suresh Sallay, the former head of the State Intelligence Service (SIS), on February 25, 2026. He was detained under the Prevention of Terrorism Act (PTA) in connection with the 2019 Easter Sunday suicide attacks that claimed nearly 280 lives. This marks the first high-profile arrest under President Anura Kumara Dissanayake’s administration, fulfilling a key campaign promise to deliver justice for the victims.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/World/
ശ്രീലങ്കയിലെ ഈസ്റ്റർദിന സ്‌ഫോടന പരമ്പരയിൽ‌ മുൻ രഹസ്യാന്വേഷണ മേധാവി അറസ്റ്റിൽ
Next Article
advertisement
മാർച്ചിൽ ഹോർമുസ് കടലിടുക്ക് വഴി കടന്നുപോയത് 220 കപ്പലുകൾ; എണ്ണത്തിൽ മുന്നിൽ ഇന്ധന ടാങ്കറുകൾ
മാർച്ചിൽ ഹോർമുസ് കടലിടുക്ക് വഴി കടന്നുപോയത് 220 കപ്പലുകൾ; എണ്ണത്തിൽ മുന്നിൽ ഇന്ധന ടാങ്കറുകൾ
  • മാർച്ചിൽ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോയ 220 കപ്പലുകളിൽ 51% ഇന്ധന ടാങ്കറുകളായിരുന്നു

  • LNG വഹിച്ചുകൊണ്ടുള്ള ഒരു കപ്പൽ പോലും ഈ മാസത്തിൽ ഹോർമുസ് കടലിടുക്ക് വഴി കടന്നില്ല

  • ഫ്രഞ്ച് ഉടമസ്ഥതയിലുള്ള CMA CGM ഗ്രൂപ്പിന്റെ 'ക്രിബി' കണ്ടെയ്നർ കപ്പൽ വിജയകരമായി കടന്നു

View All
advertisement