Jayaram | ജയറാം സൂക്ഷിച്ച രഹസ്യം മോഹൻലാൽ കണ്ടുപിടിച്ചു, 'ചൈന ടൗൺ' സിനിമയുടെ സെറ്റിൽ നടന്ന വലിയ സംഭവം

Last Updated:
ജയറാമിനും റാഫിക്കും ഇടയിൽ ഒതുങ്ങിയിരുന്ന ആ രഹസ്യം എങ്ങനെയോ മോഹൻലാൽ മനസിലാക്കി
1/6
മലയാളത്തിന്റെ മൂന്നു സൂപ്പർ താരങ്ങളെ ഒരേ ഫ്രയിമിൽ കൊണ്ടുവന്ന മലയാള ചിത്രമായിരുന്നു മോഹൻലാൽ (Mohanlal), ജയറാം (Jayaram), ദിലീപ് (Dileep) എന്നിവർ തുല്യ പ്രാധാന്യമുള്ള നായക വേഷങ്ങൾ ചെയ്ത 'ചൈന ടൗൺ' (China Town Malayalam movie). 2011 ഏപ്രിൽ മാസത്തിലാണ് ഈ ചിത്രം റിലീസ് ചെയ്തത്. കാവ്യാ മാധവനായിരുന്നു നായിക. രാജ്യം മറ്റൊരു റിപ്പബ്ലിക്ക് ദിനത്തെ വരവേൽക്കാൻ ഒരുങ്ങുമ്പോൾ, ഈ സിനിമയും ഒരു റിപ്പബ്ലിക്ക് തലേന്ന് ഷൂട്ടിംഗ് പൂർത്തിയാക്കുന്ന തിരക്കിലായിരുന്നു. ചിത്രീകരണം ഏറെക്കുറെ പൂർത്തിയാവാറായിരുന്ന വേള കൂടിയായിരുന്നു ഇത്

advertisement
2/6
മാത്തുക്കുട്ടി, സക്കറിയ, ബിനോയ് എന്നീ സുഹൃത്തുക്കളുടെ കഥ പറഞ്ഞ ചിത്രം സംവിധാനം ചെയ്തത് പ്രമുഖ തിരക്കഥാകൃത്തുക്കളും സംവിധായകരുമായ റാഫി-മെക്കാർട്ടിൻമാർ ആയിരുന്നു. ഇവരുടെ തന്നെ തിരക്കഥയിൽ തീർത്ത ചിത്രമായിരുന്നു 'ചൈന ടൗൺ'. നിർണായക രംഗത്തിൽ ജയറാമും, മോഹൻലാലും, ദിലീപും ഒന്നിച്ചു വേണമായിരുന്നു ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയിലായിരുന്നു ഷൂട്ടിംഗ്. ആറു കോടി മുതൽമുടക്കിൽ നിർമിച്ച ചിത്രം 13.2 കോടി രൂപ ബോക്സ് ഓഫീസിൽ നിന്നും വാരിക്കൂട്ടി. ഈ സിനിമയ്ക്ക് എക്കാലവും ഓർക്കാൻ ഒരു അസുലഭ മുഹൂർത്തം വന്നുചേരുകയുമുണ്ടായി (തുടർന്ന് വായിക്കുക)

3/6
ജയറാം ആയിരുന്നു ആ നേട്ടത്തിന്റെ മാത്രം ഉടമ. വലിയ വാർത്തയായിട്ടും, ജയറാം അത് തന്നിൽത്തന്നെ ഒതുക്കാൻ താല്പര്യപ്പെട്ടിരുന്നു. സംഭവം വലിയ രീതിയിൽ വാർത്തയായ ശേഷം മാത്രം, മറ്റുള്ളവരെ അറിയിക്കാം എന്നായിരുന്നു തീരുമാനം. ഈ വിവരം കാരവാനിനുള്ളിൽ, അതീവ രഹസ്യമായി ജയറാം സംവിധായകൻ റാഫിയോട് മാത്രമായി പറഞ്ഞു. അതിനാൽ ആ അസുലഭ മുഹൂർത്തത്തിൽ താൻ വീട്ടിൽ പോയി ഭാര്യക്കും മക്കൾക്കും ഒപ്പം ആ സന്തോഷം പങ്കിടാൻ അവസരം കിട്ടിയെങ്കിൽ, എന്ന് ആഗ്രഹിച്ചു പോയിരുന്നു

4/6
ഈ സെറ്റിലേക്ക് അൽപ്പം കൂടി വ്യക്തമായി പറഞ്ഞാൽ, ഈ നേട്ടം എത്തിക്കുന്ന രണ്ടാമത്തെ നടൻ കൂടിയായി ജയറാം. കൃത്യം പത്തു വർഷങ്ങൾക്ക്‌ മുൻപ് നടൻ മോഹൻലാൽ ഇതേ നേട്ടം സ്വന്തമാക്കിയിരുന്നു. അദ്ദേഹം ഇത് നേടിയതിന്റെ സന്തോഷം അന്ന് മറ്റൊരിടത്തായിരുന്നു എങ്കിൽ, ഇത്തവണ ജയറാമും മോഹൻലാലും ഒന്നിച്ചു എന്ന പ്രത്യേകതയുമുണ്ട്. എന്തായാലും ജയറാമിനും റാഫിക്കും ഇടയിൽ ഒതുങ്ങിയിരുന്ന ആ സന്തോഷം എങ്ങനെയോ മോഹൻലാൽ മനസിലാക്കി

5/6
നിറയെ ജൂനിയർ ആർട്ടിസ്റ്റുമാരെ അണിനിരത്തിയ രംഗമായിരുന്നു ഷൂട്ട് ചെയ്യേണ്ടിയിരുന്നത്. റിപ്പബ്ലിക്ക് ദിനത്തിന് തലേ ദിവസമായിരുന്നു അത്. ആ രംഗത്തിൽ മോഹൻലാൽ, ജയറാം, ദിലീപ് എന്നിവർ ആൾക്കൂട്ടത്തിലൂടെ നടന്നു വരേണ്ടിയിരുന്നു. താൻ പോലും പ്രതീക്ഷിക്കാതെ എത്തിച്ചേർന്ന ആ സന്തോഷ വാർത്ത അപ്പോഴും തന്റെയും റാഫിയുടെയും ഉള്ളിൽ മാത്രമേയുള്ളൂ എന്ന് ജയറാം ധരിച്ചു വച്ചിരുന്നു. അവിടെയാണ് മോഹൻലാൽ വളരെ രസകരമായി ആ സർപ്രൈസ് പൊളിച്ചത്

6/6
ആൾക്കൂട്ടത്തിലൂടെ നടന്നു വന്ന രംഗത്തിൽ മോഹൻലാൽ പതിയെ ജയറാമിനെ ചേർത്ത് പിടിച്ചു നടന്നുനീങ്ങി. 'പത്മശ്രീ ജയറാം, കൺഗ്രാറ്റ്സ്' എന്ന് പതിയെ ജയറാമിന്റെ കാതിൽ മന്ത്രിച്ചു. ജയറാമിന് പത്മശ്രീ ലഭിച്ചതിന്റെ ആദ്യ അഭിനന്ദനം നൽകിയത് മോഹൻലാലായിരുന്നു എന്ന് ജയറാം. വർഷങ്ങൾക്ക്‌ ശേഷം അന്തരിച്ച സംവിധായകൻ സിദ്ധിഖുമായുള്ള ടി.വി. സംഭാഷണത്തിലാണ് ജയറാം ഈ രസകരമായ വിവരം പങ്കിട്ടത്. മോഹൻലാലിനെ മാത്രം നായകനാക്കി പ്ലാൻ ചെയ്ത ചിത്രത്തിലേക്ക് പിന്നീട് ജയറാമും ദിലീപും ചേരുകയായിരുന്നു. ഈ സിനിമ നിർമാണത്തിലിരിക്കെ തന്നെ ജയറാമിന് പത്മശ്രീ ലഭിച്ചതോടെ ആ തീരുമാനം ഉചിതമായിരുന്നു എന്നുവേണം മനസിലാക്കാൻ 

മലയാളത്തിലെ ഏറ്റവും നീണ്ട ടെലിവിഷൻ പരമ്പരയായി ഏഷ്യാനെറ്റിലെ 'മൗനരാഗം'; അഞ്ചു വർഷം കൊണ്ട് 1526 എപ്പിസോഡുകൾ

  • ഏഷ്യാനെറ്റിലെ 'മൗനരാഗം' മലയാളത്തിലെ ഏറ്റവും നീണ്ട ടെലിവിഷൻ പരമ്പരയായി 1526 എപ്പിസോഡുകൾ തികച്ചു.

  • മൗനരാഗം, കിരൺ–കല്യാണി കൂട്ടുകെട്ടിന്റെ പ്രണയവും കുടുംബബന്ധങ്ങളും പ്രേക്ഷക ശ്രദ്ധ നേടി.

  • മൗനരാഗം തിങ്കൾ മുതൽ ശനി വരെ വൈകുന്നേരം 6 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു.

View All
advertisement