കടയിൽ സാധനം വാങ്ങാനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച 51കാരൻ അറസ്റ്റിൽ
- Published by:Anuraj GR
- news18-malayalam
Last Updated:
ദിവസങ്ങൾക്ക് മുമ്പ് കടയിൽ എത്തിയപ്പോഴാണ് പ്രതി പെൺകുട്ടിയെ ഉപദ്രവിച്ചത്. ഈ സമയം കടയിൽ മറ്റാരും ഇല്ലായിരുന്നു.
തൊടുപുഴ: പലചരക്ക് കടയില്‍ സാധനം വാങ്ങാനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച 51കാരൻ അറസ്റ്റിലായി. ഇടവെട്ടി മാര്‍ത്തോമാ ചീമ്ബാറ വീട്ടില്‍ മുഹമ്മദ് (51)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പ് പ്രകാരമാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം സംഭവം മറച്ചുവെച്ച് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചുവെന്ന ആരോപണം പൊലീസിനെതിരെ ഉയർന്നിട്ടുണ്ട്. കുറച്ചു ദിവസങ്ങൾ മുന്‍പാണ് സംഭവം നടന്നതെങ്കിലും പ്രതിയുടെ ബന്ധുക്കള്‍ പോലീസ് സേനയില്‍ ഉണ്ടെന്ന കാരണത്താല്‍ ഒത്തു തീര്‍പ്പിനു ശ്രമിച്ചതായും ആരോപണമുണ്ട്. ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകാനിരിക്കെയാണ്, സംഭവത്തിൽ പ്രതിയെ അറസ്റ്റു ചെയ്തത്.
advertisement
ദിവസങ്ങൾക്ക് മുമ്പ് കടയിൽ എത്തിയപ്പോഴാണ് പ്രതി പെൺകുട്ടിയെ ഉപദ്രവിച്ചത്. ഈ സമയം കടയിൽ മറ്റാരും ഇല്ലായിരുന്നു. പീഡനത്തിന് ഇരയായ വിവരം വീട്ടിൽ പറഞ്ഞതോടെ രക്ഷിതാക്കൾ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. എന്നാൽ ഈ പരാതിയിൽ തുടർ നടപടി സ്വീകരിക്കാൻ പൊലീസ് തയ്യാറായില്ല. പകരം ഒത്തുതീർപ്പ് നിർദേശം മുന്നോട്ടു വെക്കുകയായിരുന്നു. കൂടാതെ മാധ്യമ പ്രവര്‍ത്തകരില്‍ നിന്നും വിവരം മറച്ചു വയ്ക്കാനും ശ്രമം നടന്നു. പ്രതിക്കെതിരെ സമാനമായ ആരോപണം ഇതിനു മുന്‍പും ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
advertisement
മറ്റൊരു സംഭവത്തിൽ മൊബൈല്‍ ഫോണ്‍ വഴി പരിചയം നടിച്ച ശേഷം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവിനെ പള്ളിക്കല്‍ പൊലീസ് തമിഴ്നാട്ടിൽ നിന്ന് അറസ്റ്റു ചെയ്തു. പുനലൂര്‍ തൊളിക്കോട് കുതിരച്ചിറ അഭിലാഷ് ഭവനില്‍ ഉണ്ണി(20)ആണ് അറസ്റ്റില്‍ ആയത്. പാരിപ്പള്ളിയിലെ ബേക്കറിയിൽ ജീവനക്കാരനായ ഇയാള്‍ പള്ളിക്കല്‍ സ്വദേശിയായ പെണ്‍കുട്ടിയുമായി മൊബൈല്‍ ഫോണ്‍ വഴി സൗഹൃദത്തില്‍ ആയിരുന്നു. ശേഷം പുനലൂരില്‍ എത്തിക്കുകയായിരുന്നു. അവിടെ നിന്ന് പെൺകുട്ടിയുമായി തമിഴ്നാട്ടിലേക്ക് കടന്നു. ഇതിനിടെ പെൺകുട്ടിയെ കാണാനില്ലെന്ന് കാട്ടി വീട്ടുകാർ പള്ളിക്കൽ പൊലീസിൽ പരാതി നൽകി.
advertisement
പെൺകുട്ടിയെയും കൊണ്ട് പ്രതി മധുരയില്‍ എത്തിയെന്ന വിവരം പള്ളിക്കല്‍ പൊലീസിന് ലഭിച്ചു. പെൺകുട്ടിയുടെ സുഹൃത്തുക്കൾ വഴിയാണ് ഈ വിവരം അറിഞ്ഞത്. തുടർന്ന് കേസ് അന്വേഷിക്കുന്ന പള്ളിക്കൽ പൊലീസ് തമിഴ്നാട് പൊലീസിന്റെ സഹായം തേടി. പുനലൂർ പൊലീസിന്‍റെ കൂടി സഹായത്തോടെ തമിഴ്നാട്ടിൽ നിന്ന് പ്രതിയെ പള്ളിക്കൽ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഈ സമയം പെൺകുട്ടിയും പ്രതിക്ക് ഒപ്പം ഉണ്ടായിരുന്നു. ഇരുവരെയും കേരളത്തിലേക്കു കൊണ്ടുവന്നു.
advertisement
ഇന്ന് ഉണ്ടായ മറ്റൊരു സംഭവത്തിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിപ്പിച്ച കേസില്‍ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന പ്രതി ജാമ്യത്തിലിറങ്ങി അതേ പെൺകുട്ടിയെ വീണ്ടും പീഡിപ്പിച്ചു. കുളത്തൂപ്പുഴ വലിയേല മഠത്തിക്കോണം അജിത്ത് (23) എന്നയാളാണ് ജാമ്യത്തിലിറങ്ങി ഇരയായ പെൺകുട്ടിയെ വീണ്ടും പീഡിപ്പിച്ചത്. അജിത്തിനെ പിന്നീട് പൊലീസ് അറസ്റ്റു ചെയ്തു. റിമാൻഡിലായിരുന്ന അജിത്ത് ജാമ്യത്തിലിറങ്ങിയ ശേഷം പെൺകുട്ടിയെ വിളിച്ചു വരുത്തി വീണ്ടും പീഡിപ്പിക്കുകയായിരുന്നു. ഒരുവര്‍ഷംമുന്‍പാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലാകുന്നത്. കുളത്തൂപ്പുഴ പോലീസ് കേസെടുത്ത് കോടതിയില്‍ ഹാജരാക്കി. പ്രതിയെ റിമാന്‍ഡ് ചെയ്തു.