Shocking | പാലക്കാട് ആറുവയസുകാരനെ കഴുത്തറുത്തുകൊന്ന അമ്മ അറസ്റ്റിൽ

Last Updated:
സംഭവസമയത്ത് അവരുടെ ഭർത്താവും രണ്ട് മക്കളും വീട്ടിലുണ്ടായിരുന്നു. പൊലീസ് വീട്ടിലെത്തിയതിന് ശേഷമാണ് തൊട്ടടുത്ത മുറിയിൽ ഉറങ്ങുകയായിരുന്ന ഭർത്താവ് കൊലപാതകം അറിയുന്നത്
1/6
crime news, crime news latest, teenager murders mother, Extra marital affair
പാലക്കാട്; ആറു വയസുകാരനെ അമ്മ കഴുത്തറുത്ത് കൊന്നു. പാലക്കാട് പൂളക്കാട് ആണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ഷാഹിദ് (ആമിൽ) എന്ന ആറു വയസുകാരനാണ് കൊല്ലപ്പെട്ടത്. അമ്മ ഷാഹിദയെ പാലക്കാട് സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. പുലർച്ചെ നാല് മണിയോടെ വീട്ടിലെ കുളിമുറിയിൽ വച്ചാണ് ആമിലിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കൊലപാതകം നടത്തിയ ശേഷം ഷാഹിദ തന്നെയാണ് പൊലീസിനെ ഫോൺ വിളിച്ച് വിവരം പറഞ്ഞത്.
advertisement
2/6
kannur, murder, 82-year-old woman, daughter-in-law, കണ്ണൂർ, 82കാരിയെ കൊലപ്പെടുത്തി, മരുമകൾ
സംഭവസമയത്ത് അവരുടെ ഭർത്താവും രണ്ട് മക്കളും വീട്ടിലുണ്ടായിരുന്നു. പൊലീസ് വീട്ടിലെത്തിയതിന് ശേഷമാണ് തൊട്ടടുത്ത മുറിയിൽ ഉറങ്ങുകയായിരുന്ന ഭർത്താവ് കൊലപാതകം അറിയുന്നത്. ദൈവം പറഞ്ഞിട്ടാണ് താൻ മകനെ കൊന്നത് എന്ന് ഷാഹിദ വിളിച്ചു പറഞ്ഞതായി അയൽക്കാർ പറയുന്നു. ഷാഹിദയെ കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ആമിലിന്‍റെ മൃതദേഹം ഇൻക്വസ്റ്റ് തയ്യാറാക്കി, പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
advertisement
3/6
twitter killer, twitter killer in japan, crime news, murder case, ട്വിറ്റർ കില്ലർ, ട്വിറ്റർ കില്ലർ ജപ്പാൻ, ക്രൈംന്യൂസ്, കൊലപാതകം
സമാനമായ മറ്റൊരു സംഭവത്തിൽ മദ്യലഹരിയിൽ മകൻ അമ്മയെ വെട്ടിക്കൊന്നു. കോട്ടയം തിരുവാതുക്കൽ പതിനാറിൽചിറ കാർത്തികയിൽ സുശീലയാണ് (70) മരിച്ചത്. മകൻ തമ്പിയെ പൊലീസ് അറസ്റ്റു ചെയ്തു. തടയാൻ ചെന്ന പിതാവിനും പരുക്കുണ്ട്. തിരുവാതുക്കലിന് സമീപം പതിനാറില്‍ ചിറയിലാണ് മദ്യലഹരിയില്‍ 52-കാരനായ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയത്. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ആക്രമണമെന്നാണ് പ്രാഥമിക വിവരം. ആക്രമണത്തിനിടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച അച്ഛന്‍ തമ്പി(74)യെയും മകൻ ചുറ്റിക കൊണ്ട് പരിക്കേല്‍പ്പിച്ചു. പരിക്കേറ്റ സുജാതയെയും തമ്പിയേയും നാട്ടുകാരാണ് ആശുപത്രിലെത്തിച്ചത്. ആശുപത്രിയിൽ എത്തിക്കുന്നതിനിടെയാണ് സുജാത മരിച്ചത്. ഗുരുതര പരിക്കേറ്റ തമ്പി ആശുപത്രിയില്‍ ചികിത്സയിലാണ്.
advertisement
4/6
Woman found living with mother's corpse
മദ്യലഹരിയില്‍ ബിജു വീട്ടില്‍ സ്ഥിരമായി വഴക്ക് ഉണ്ടാക്കിയിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുര്‍ന്ന് വെസ്റ്റ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഇന്‍സ്‌പെക്ടര്‍ എം.ജെ അരുണ്‍ ബിജുവിനെ കസ്റ്റഡിയിലെടുത്തു. വെസ്റ്റ് എസ്.ഐ. ടി. ശ്രീജിത്ത്, സി.ഹരികുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവ സ്ഥലത്തെത്തി.
advertisement
5/6
Daughter killed father, father hides phone, Divya Saraswati, Manglu Ram Dhanuhar, Bilaspur, Chhattisgarh, Crime, Murder,
ഞെട്ടിക്കുന്ന മറ്റൊരു സംഭവത്തിൽ തിരുവനന്തപുരം നെയ്യാറ്റിൻകര മാരായമുട്ടത്ത് അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു. മാരായമുട്ടം ആങ്കോട് സ്വദേശി കണ്ണൻ എന്നു വിളിക്കുന്ന വിപിൻ, അമ്മ മോഹനകുമാരി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മയുടെ മൃതദേഹം കിടപ്പുമുറിയിലെ കട്ടിലിലും മകന്റെ മൃതദേഹം സമീപത്തെ മുറിയിലുമാണ് കണ്ടെത്തിയത്. കുടുംബപ്രശ്നമാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. മോഹനകുമാരിയെ കഴുത്തറുത്ത നിലയിലാണ് കാണപ്പെട്ടത്. മറ്റൊരു മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് മകന്റെ മൃതദേഹം കണ്ടത്. മോഹന കുമാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം കണ്ണൻ തൂങ്ങിമരിച്ചുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതകത്തിലേക്ക് നയിച്ച പ്രകോപനം എന്താണെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.
advertisement
6/6
crime news, crime news latest, Rape news, rape, Barmer ward councillor
അമ്മ ദുഷ്ട ആണെന്നും തൻറെ ഭാര്യ പാവമാണെന്നും തന്നോട് അമ്മ കാണിക്കുന്നത് കപടമായ സ്നേഹമാണെന്നും സൂചിപ്പിക്കുന്ന വിപിന്റെ ആത്മഹത്യാക്കുറിപ്പ് പൊലീസിന് ലഭിച്ചു. മാരായമുട്ടം പൊലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി മേൽനടപടി ആരംഭിച്ചു.
advertisement
ദീപാവലിക്ക് വീട്ടിലുണ്ടാക്കിയ പടക്കം പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു; നാലു പേർക്ക് പരിക്ക്
ദീപാവലിക്ക് വീട്ടിലുണ്ടാക്കിയ പടക്കം പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു; നാലു പേർക്ക് പരിക്ക്
  • പഞ്ചാബിൽ ദീപാവലി ആഘോഷത്തിനായി പടക്കം ഉണ്ടാക്കാൻ ശ്രമിച്ച 19 വയസ്സുകാരൻ പൊട്ടിത്തെറിച്ച് മരിച്ചു.

  • പടക്കം ഉണ്ടാക്കുന്നതിനിടെ പൊട്ടിത്തെറിച്ച് യുവാവിൻ്റെ കുടുംബാംഗങ്ങൾ ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു.

  • പടക്കം വാങ്ങാൻ പണമില്ലാത്തതിനാൽ വീട്ടിൽ തന്നെ പടക്കം നിർമ്മിക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണം.

View All
advertisement