മലപ്പുറം വണ്ടൂരിൽ വൻ കഞ്ചാവ് വേട്ട; മിനിലോറിയിൽ നിന്നും പിടികൂടിയത് 171 കിലോ കഞ്ചാവ്

Last Updated:
171 കിലോ കഞ്ചാവുമായി 3 പേരെ എക്സൈസ് പിടികൂടി (റിപ്പോർട്ട്- അനുമോദ് സി.വി)
1/7
 മലപ്പുറം വണ്ടൂരിൽ വൻ കഞ്ചാവ് വേട്ട. 171 കിലോ കഞ്ചാവുമായി 3 പേരെ എക്സൈസ് പിടികൂടി. സ്റ്റേഷനറി ഉൽപ്പന്നങ്ങളാണന്ന് തെറ്റിദ്ധരിപ്പിച്ച് ആണ് മിനി ലോറിയിൽ കഞ്ചാവ് കടത്താൻ ശ്രമിച്ചത്.

advertisement
2/7
 ആന്ധ്രയിൽ നിന്നും കൊച്ചിയിലേക്ക് കൊണ്ടു പോവുകയായിരുന്നു കഞ്ചാവ്. മലപ്പുറം ജില്ലയിൽ വിതരണത്തിനായാണ് വയനാട് അതിർത്തി വഴി ജില്ലയിലേക്കെത്തിയത്.

3/7
 ആന്ധ്രയിൽ നിന്ന് സിമൻ്റ് നിറച്ച വലിയ ലോറിയിൽ എത്തിയ കഞ്ചാവ് പ്രതികൾ മിനിലോറിയിലെത്തി കണ്ണൂർ അതിർത്തിയിൽ വച്ചാണ് മാറ്റിയത്. തുടർന്ന് മലപ്പുറത്ത് വിതരണം നടത്തി കൊച്ചിയിലെത്തിക്കാനായിരുന്നു പദ്ധതി.

4/7
 പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ ഒരു കോടിയോളം വില വരും. ചെർപ്പുളശേരി പാലക്കാപ്പറമ്പിൽ ജാബിർ, ആലുവ കൊച്ചുപറമ്പിൽ മിഥുൻ, പുത്തൻവീട്ടിൽ സുജിത്ത് എന്നിവരാണ് അറസ്റ്റിലായത്.

5/7
 രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ കാളികാവ് റേഞ്ച് എക്സൈസും, എക്സൈസ് ആൻറി നാർക്കോട്ടിക് സ്ക്വാഡും, എക്സൈസ് ജില്ലാ ഇൻൻ്റലിജൻസ് വിഭാഗവും സംയുക്തമായാണ് പ്രതികളെ പിടികൂടിയത്.

6/7
 വാഹനത്തിൽ എഴുപത്തിഏഴോളം പ്രത്യേക പാക്കറ്റുകൾ ആക്കി പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ട് മൂടിയ നിലയിൽ ആയിരുന്നു കഞ്ചാവ്.

7/7
 ജില്ലയിൽ ഇത്രയും അധികം അളവിൽ മൊത്തവിതരണത്തിന് കൊണ്ടുവന്ന കഞ്ചാവ് പിടികൂടുന്നത് സമീപ കാലത്ത് ഇത് രണ്ടാം തവണ ആണ്. കഴിഞ്ഞ ആഴ്ച മലപ്പുറം പോലീസ് 300 കിലോ കഞ്ചാവ് പിടികൂടിയിരുന്നു

ഭീകരാക്രമണ കേസിലെ പ്രതിയായ ഡോക്ടർ‌ക്ക് ഗുജറാത്ത് ജയിലിൽ സഹതടവുകാരുടെ മർദനം; രാജ്യസ്‌നേഹം പ്രകടിപ്പിച്ചതെന്ന് മൊഴി

  • ഗുജറാത്തിലെ സബർമതി ജയിലിൽ ഭീകരാക്രമണ കേസിലെ പ്രതി ഡോ. അഹമദ് ജിലാനിയെ സഹതടവുകാർ മർദിച്ചു.

  • മർദനത്തിൽ ഡോക്ടർ അഹമദിന്റെ കണ്ണും മൂക്കും പരിക്കേറ്റു; ആശുപത്രിയിലേക്ക് മാറ്റി.

  • സഹതടവുകാർ രാജ്യസ്‌നേഹം പ്രകടിപ്പിക്കാനാണ് ഭീകരവാദക്കേസിലെ പ്രതിയെ മർദിച്ചതെന്ന് മൊഴി നൽകിയതായി പോലീസ്.

View All
advertisement