advertisement

പി.കെ. ശ്യാമളയുടെ സ്ഥാനാർത്ഥിത്വത്തിൽ എം.വി ഗോവിന്ദനെതിരെ രൂക്ഷ വിമർശനവുമായി ടി.കെ. ഗോവിന്ദൻ

Last Updated:

തളിപ്പറമ്പിൽ മത്സരിക്കുമെന്ന് അറിയിച്ച അദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കാനുള്ള നീക്കം കോണ്‍ഗ്രസും ആരംഭിച്ചു

News18
News18
തളിപ്പറമ്പ് മണ്ഡലത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയെ സ്ഥാനാർഥിയാക്കിയതിനെ വിമർശിച്ച് മുതിർന്ന സിപിഎം നേതാവും കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ടി.കെ.ഗോവിന്ദൻ. പ്രതിഷേധ സൂചകമായി പാർട്ടി വിട്ട് തളിപ്പറമ്പിൽ മത്സരിക്കുമെന്ന് അറിയിച്ച അദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കാനുള്ള നീക്കം കോണ്‍ഗ്രസും ആരംഭിച്ചു.
ടി.കെ. ഗോവിന്ദൻ പറഞ്ഞത്
പാർട്ടി പ്രവർത്തനം തുടങ്ങിയിട്ട് അറുപതുവർഷമായി. കെഎസ്എഫിൽനിന്നാണ് രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയത്. പികെ ശ്രീമതിക്കുമൊക്കെ ഒപ്പം ഒരേ കമ്മിറ്റിയിൽ പ്രവർത്തിച്ചു.അടിയന്തരാവസ്ഥാകാലത്ത് 25-ാം വയസ്സിൽ KSYF തളിപ്പറമ്പ് താലൂക്ക് സെക്രട്ടറിയായി. സിപിഎം തളിപ്പറമ്പ് ഏരിയാ കമ്മിറ്റിയിൽ എംവി ഗോവിന്ദനൊപ്പം അംഗമായി. ശ്രീകണ്ഠാപുരം ഏരിയാ കമ്മിറ്റി രൂപവത്കരിച്ചപ്പോൾ സെക്രട്ടറിയായി.25 കൊല്ലം ഏരിയാ കമ്മിറ്റി സെക്രട്ടറിയായി പ്രവർത്തിച്ചെന്നും ടി.കെ. ഗോവിന്ദൻ പറഞ്ഞു.
കണ്ണൂരിൽ ടി.കെ. ഗോവിന്ദൻ മാർച്ച് 16 ന് നടത്തിയ വാർത്താസമ്മേളനത്തിലെ പ്രസക്ത ഭാഗങ്ങൾ.
advertisement
  • കണ്ണൂരിൽ നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയം വന്നപ്പോൾ പാർട്ടിയുടെ ഒരു സംഘടനാരീതിക്കും നിരക്കാത്ത ഒരു മൊറാലിറ്റിക്കും ചേരാത്ത തീരുമാനമാണ് വന്നത്.
  • താൻ അധ്യക്ഷനായിരുന്ന ജില്ലാ കമ്മിറ്റിയിൽ തളിപ്പറമ്പ് സ്ഥാനാർഥിത്വത്തിൽ രൂക്ഷവിമർശനമുയർന്നിരുന്നു.മണ്ഡലം കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്തപ്പോൾ മൂന്നുപേരൊഴികെ മുഴുവൻപേരും വിമർശനം ഉന്നയിച്ചു.ഇന്നുവരെ നേതാക്കളെ ഇരുത്തി ഇത്രയും രൂക്ഷ വിമർശനമുണ്ടായിട്ടില്ല. ജില്ലാ കമ്മിറ്റിയുടെ അഭിപ്രായം കേട്ടിട്ടെങ്കിലും സ്ഥാനാർഥി മാറേണ്ടതായിരുന്നു. അങ്ങനെ എല്ലാവരും പ്രതീക്ഷിച്ചിരുന്നു.അതൊന്നും അംഗീകരിച്ചില്ല. ഒരു പുനഃപരിശോധനയും ഉണ്ടായില്ല. അതോടെ ഇനി ഈ പാർട്ടിയിൽ നിൽക്കാൻ സാധിക്കില്ല എന്നും പാർട്ടിയുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണെന്നും പറഞ്ഞു.
  • രണ്ട് ടേം ആയാൽ പിന്നെ മത്സരം പാടില്ലെന്നാണ് പാർട്ടി നയം. മൂന്ന് ടേം എംഎൽഎ ആയിട്ട് നാലാം ടേം ഭാര്യക്ക് കൊടുക്കണം. അതിന്റെ അർഥമെന്താണ്, നാലാമതും താൻ ആയിരിക്കണം. പക്ഷേ സെക്രട്ടറിയായതിനാൽ നടക്കില്ല എന്നതുകൊണ്ട് ഭാര്യയെ എംഎൽഎ ആക്കാൻ ശ്രമം നടക്കുന്നു. അതിനെ എതിർത്തു.യോജിപ്പില്ലെന്ന് എം.വി. ഗോവിന്ദനോട് പറഞ്ഞു.
  • സംഘടനാരീതി പ്രകാരം സ്ഥാനാർഥി ലിസ്റ്റ് ആദ്യം ചർച്ച ചെയ്യുന്നത് ജില്ലാ സെക്രട്ടേറിയറ്റാണ്. കണ്ണൂരിൽ ഒരു സ്ത്രീയെ മത്സരിപ്പിക്കണം, അത് തളിപ്പറമ്പിലായിരിക്കണം, അത് പി.കെ. ശ്യാമള ആയിരിക്കണം- ഇത് ജില്ലാ സെക്രട്ടറി വെച്ച നിർദേശമാണ്.
  • സ്ത്രീയെ മത്സരിപ്പിക്കണമെന്ന് തീരുമാനിച്ചല്ലോ. എന്നാൽ എന്തുകൊണ്ട് സുകന്യ ആയിക്കൂടാ? സുകന്യ ആവട്ടേ എന്ന അഭിപ്രായവും ഉയർന്നു. ഒരാളെ സ്ഥാനാർഥിയാക്കി കൊണ്ടുവരാൻ എത്രമാത്രം ആസൂത്രിതമായാണ് ശ്രമിച്ചിട്ടുള്ളത് എന്ന് ഇതിന് പിന്നിലെ മുഴുവൻ കഥ പറയുമ്പോൾ മനസ്സിലാകും. തളിപ്പറമ്പിൽ ശ്യാമളയുടെ പേര് മാത്രമാണ് സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് പോയത്. ഒരു പേരുമാത്രം എത്തിയതോടെ അംഗീകരിക്കപ്പെട്ടു. അത് തിരിച്ച് ജില്ലാ സെക്രട്ടേറിയറ്റിൽവന്നു. പിന്നീട് ജില്ലാ കമ്മിറ്റിയിൽ വന്നു.
  • പയ്യന്നൂരിൽ മത്സരിക്കേണ്ടത് മധുസൂദനനായിരിക്കണം എന്ന നിർദേശത്തോടും കടുത്ത എതിർപ്പ് വന്നു. മധുസൂദനൻ മോശക്കാരനായതുകൊണ്ടല്ല. സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന ജനങ്ങളെ പൂർണമായും വിശ്വസിപ്പിക്കാൻ പറ്റാത്ത ഒരാൾ സ്ഥാനാർഥിയാക്കുന്നത് ശരിയല്ലെന്ന അഭിപ്രായം ജില്ലാ സെക്രട്ടേറിയറ്റിൽ ഉയർന്നുവന്നു.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പി.കെ. ശ്യാമളയുടെ സ്ഥാനാർത്ഥിത്വത്തിൽ എം.വി ഗോവിന്ദനെതിരെ രൂക്ഷ വിമർശനവുമായി ടി.കെ. ഗോവിന്ദൻ
Next Article
advertisement
കൊച്ചി മാതൃകയിൽ വാട്ടർ മെട്രോ വരുന്നത് ഇന്ത്യയിലെവിടൊക്കെ? 
കൊച്ചി മാതൃകയിൽ വാട്ടർ മെട്രോ വരുന്നത് ഇന്ത്യയിലെവിടൊക്കെ?
  • കൊച്ചി വാട്ടർ മെട്രോ മാതൃകയിൽ 18 സ്ഥലങ്ങളിൽ വാട്ടർ മെട്രോ സാധ്യതാ പഠനം പൂർത്തിയായി

  • കേന്ദ്ര തുറമുഖ-കപ്പൽ ഗതാഗത മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം കെഎംആർഎൽ പഠനം തയ്യാറാക്കി

  • ആലപ്പുഴ, കൊല്ലം, മുംബൈ ഉൾപ്പെടെ വിവിധ നഗരങ്ങളിൽ ടെർമിനലുകളും ഇലക്ട്രിക് ബോട്ടുകളും നിർദ്ദേശിച്ചു

View All
advertisement