കർണാടക ബിജെപി എംഎൽഎയുടെ മകൻ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിൽ; റെയ്ഡിൽ വീട്ടില്‍ നിന്ന് 6 കോടി പിടിച്ചെടുത്തു

Last Updated:
ബെംഗളുരു കോര്‍പ്പറേഷനില്‍ കുടിവെള്ള വിതരണവിഭാഗത്തിലെ ചീഫ് അക്കൗണ്ട്‌സ് ഓഫീസറായ പ്രശാന്ത് കുമാർ സോപ്പും ഡിറ്റര്‍ജന്റും നിര്‍മിക്കാനുള്ള അസംസ്‌കൃത വസ്തുക്കള്‍ നിര്‍മിക്കാനുള്ള കരാര്‍ നല്‍കാന്‍ കൈക്കൂലി വാങ്ങിയെന്നാണ് കേസ്
1/8
 ബെംഗളൂരു: കൈക്കൂലി വാങ്ങുന്നതിനിടെ ബി.ജെ.പി എംഎൽഎ യുടെ മകൻ അറസറ്റിൽ. ഭാവനഗരെ ചന്നാഗിരി മണ്ഡലത്തിലെ എംഎൽഎ കെ മദൽ വിരൂപാക്ഷപ്പയുടെ മകൻ പ്രശാന്താണ് 40 ലക്ഷം രൂപയുമായി ലോകായുക്ത ഉദ്യോഗസ്ഥരുടെ പിടിയിലായത്. പിന്നാലെ വീട്ടിൽ‌ നടത്തിയ റെയ്ഡിൽ ആറു കോടി രൂപ പിടിച്ചെടുത്തു.

advertisement
2/8
Lokayukta raid more than 6 crore cash found mla Madal Virupakshappa son arrested mrq
ടെൻഡർ നടപടികൾ പൂർത്തിയാക്കാൻ 80 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയും മുൻകൂറായി 40 ലക്ഷം രൂപ കൈപ്പറ്റുന്നതിനിടെയാണ് ഇയാൾ ലോകായുക്തയുടെ പിടിയിലായത്. ദാവനഗരെ ചന്നാഗിരി എംഎല്‍എയും കര്‍ണാടക സോപ്‌സ് ചെയര്‍മാനുമായ മദല്‍ വിരൂപാക്ഷപ്പയുടെ മകനും ഐഎഎസ് ഓഫീസറുമാണ് പിടിയിലായ പ്രശാന്ത് കുമാർ.
advertisement
3/8
Lokayukta raid more than 6 crore cash found mla Madal Virupakshappa son arrested mrq
ബെംഗളുരു കോര്‍പ്പറേഷനില്‍ കുടിവെള്ള വിതരണവിഭാഗത്തിലെ ചീഫ് അക്കൗണ്ട്‌സ് ഓഫീസറായ  പ്രശാന്ത് കുമാർ  സോപ്പും ഡിറ്റര്‍ജന്റും നിര്‍മിക്കാനുള്ള അസംസ്‌കൃത വസ്തുക്കള്‍ നിര്‍മിക്കാനുള്ള കരാര്‍ നല്‍കാന്‍ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. 
advertisement
4/8
Lokayukta raid more than 6 crore cash found mla Madal Virupakshappa son arrested mrq
81 ലക്ഷം രൂപയാണ് കൈക്കൂലിയായി പ്രശാന്ത് കുമാര്‍ കരാറുകാരനിൽ നിന്ന് ആവശ്യപ്പെട്ടത്. മൂന്ന് ബാഗുകളിലായി 40 ലക്ഷം രൂപയോടെയാണ് പ്രശാന്ത് കുമാറിനെ അറസ്റ്റ് ചെയ്തത്.
advertisement
5/8
Lokayukta raid more than 6 crore cash found mla Madal Virupakshappa son arrested mrq
ഓരോ പദ്ധതികൾക്കും എംഎല്‍എമാരും മന്ത്രിമാരും 40 ശതമാനം കമ്മീഷന്‍ ചോദിക്കുന്നെന്ന് കരാറുകാരുടെ അസോസിയേഷന്‍ നേരത്തെ പരാതി ഉന്നയിച്ചിരുന്നു
advertisement
6/8
Lokayukta raid more than 6 crore cash found mla Madal Virupakshappa son arrested mrq
പിന്നാലെ മദൽ വിരുപാക്ഷാപ്പയുടെ മകന്റെ വീട്ടിൽ ലോകായുക്ത പരിശോധന നടത്തി. ആറ് കോടിയുടെ പണം ഇയാളുടെ വീട്ടിൽ നിന്നും പിടിച്ചെടുത്തു. വെള്ളിയാഴ്ച രാവിലെയാണ് പരിശോധനയുണ്ടായത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിക്ക് കനത്ത തിരിച്ചടിയുണ്ടാക്കുന്നതാണ് കള്ളപ്പണം പിടിച്ച സംഭവം.
advertisement
7/8
Lokayukta raid more than 6 crore cash found mla Madal Virupakshappa son arrested mrq
 2008 ബാച്ച് കർണാടക അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഓഫീസറാണ് പ്രശാന്ത് കുമാർ. കോൺട്രാക്ടറിൽ നിന്നും 81 ലക്ഷം രൂപയുടെ കൈക്കൂലി ഇയാൾ ആവശ്യപ്പെട്ടുവെന്നാണ് സൂചന.
advertisement
8/8
channagiri mla madalu virupakshappa s son prashant was caught by the lokayukta with 40 lakh rupees
കെഎസ്ഡിഎൽ ചെയർമാന് ലഭിച്ച കൈക്കൂലിയാണ് ഇതെന്നാണ് നിഗമനം. ലോകായുക്തക്ക് ലഭിച്ച വിവരത്തെ തുടർന്ന് കഴിഞ്ഞ ദിവസം വൈകീട്ടാണ് ഇതുസംബന്ധിച്ച പരിശോധനയുണ്ടായത്. മറ്റൊരു മകനെ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാനുള്ള ഒരുക്കത്തിലായിരുന്നു മദൽ വിരൂപാക്ഷപ്പ. മകൻ മല്ലികാർജുനയെ ഇത്തവണ ബിജെപി ടിക്കറ്റിൽ നിർത്താൻ ഒരുങ്ങുന്നതിനിടെയാണ് പുതിയ സംഭവ വികാസം
advertisement
NCHM JEE 2026| ഹോട്ടൽ മാനേജ്മെന്റ് മേഖലയിൽ പഠനമാണോ ലക്ഷ്യം? ഓൺലൈനായി അപേക്ഷിക്കാം
NCHM JEE 2026| ഹോട്ടൽ മാനേജ്മെന്റ് മേഖലയിൽ പഠനമാണോ ലക്ഷ്യം? ഓൺലൈനായി അപേക്ഷിക്കാം
  • ഹോട്ടൽ മാനേജ്മെന്റ് ബിരുദ പ്രവേശനത്തിനുള്ള NCHM JEE 2026 പരീക്ഷ ഏപ്രിൽ 25ന് നടക്കും

  • പ്ലസ്ടു വിദ്യാർത്ഥികൾക്കും ഇപ്പോൾ പരീക്ഷ എഴുതുന്നവർക്കും ജനുവരി 25 വരെ ഓൺലൈനായി അപേക്ഷിക്കാം

  • രാജ്യത്തെ 79 ഇൻസ്റ്റിറ്റ്യൂട്ടുകളിൽ 12,000ൽ അധികം സീറ്റുകൾ ലഭ്യമാണ്, കേരളത്തിലും പ്രവേശനം ഉണ്ട്

View All
advertisement