advertisement

യുവജ്യോത്സ്യന് 'ഗുളികന്റെ അപഹാരം'; സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയുടെ തേൻകെണിയിൽ വീണ് നഷ്ടമായത് ലക്ഷങ്ങൾ

Last Updated:
5 പവന്റെ മാല, 3 പവന്റെ ചെയിൻ, 3 പവന്റെ മോതിരം അടക്കം 13 പവൻ സ്വർണാഭരണങ്ങളും 30,000 രൂപയുടെ മൊബൈൽ ഫോണുമാണ് നഷ്ടമായത്
1/5
 കൊച്ചി: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയുടെ കെണിയിൽ വീണ യുവജ്യോത്സ്യന് നഷ്ടമയാത് 13 പവൻ സ്വർണാഭരണങ്ങളും മൊബൈൽ ഫോണും. കൊല്ലം സ്വദേശിയായ യുവജ്യോത്സ്യനാണ് ആതിര എന്ന് പരിചയപ്പെടുത്തിയ യുവതിയുടെ കെണിയിൽ വീണത്. ഫേസ്‌ബുക്ക് വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. ബന്ധം ശക്തമായതോടെ യുവതി ജ്യോത്സ്യനെ കൊച്ചിയിലേക്ക് വിളിച്ചു വരുത്തി. ഭാര്യാ ഭർത്താക്കന്മാരെന്ന് പരിചയപ്പെടുത്തി ഹോട്ടലിൽ മുറിയെടുത്ത ശേഷം ജ്യൂസിൽ ലഹരി പദാർത്ഥം കലർത്തി നൽകി സ്വർണവും പണവും അടിച്ചു മാറ്റി കടന്നുകളയുകയായിരുന്നു.

2/5
 പവന്റെ മാല, 3 പവന്റെ ചെയിൻ, 3 പവന്റെ മോതിരം അടക്കം 13 പവൻ സ്വർണാഭരണങ്ങളും 30,000 രൂപയുടെ മൊബൈൽ ഫോണുമാണ് നഷ്ടമായത്. യുവതിയും സുഹൃത്തായ യുവാവും ചേർന്നാണ് ജ്യോത്സ്യനെ കെണിയിൽ വീഴ്‌ത്തിയത്. സംഭവത്തിൽ എളമക്കര പൊലീസ് അന്വേഷണം തുടങ്ങി. തൃശൂർ വടക്കാഞ്ചേരി സ്വദേശിനി ആതിര (30), തിരുവനന്തപുരം സ്വദേശി അരുൺ (34) എന്നിങ്ങനെയാണ് പ്രതികൾ ജ്യോത്സ്യനോട് പറഞ്ഞിരുന്നത്. ഇവരുടെ പേരും വിലാസം വ്യാജമാണെന്നാണ് പ്രാഥമിക നിഗമനം. ഇവർ ജ്യോത്സ്യനെ കെണിയിൽ വീഴ്ത്താൻ ഉപയോഗിച്ച ഫേസ്‌ബുക്ക് അക്കൗണ്ടും ഡിലീറ്റ് ചെയ്തിട്ടുണ്ട്.

3/5
 കൊച്ചി ഇടപ്പള്ളിയിലെ ഹോട്ടൽ മുറിയിൽ 24നായിരുന്നു സംഭവം. സാമൂഹിക മാധ്യമത്തിലൂടെ പൂജയെക്കുറിച്ചും ദോഷം മാറാനുള്ള വഴിപാടുകളെക്കുറിച്ചും ചോദിച്ചറിഞ്ഞാണ് യുവതി ജ്യോത്സ്യനുമായി സൗഹൃദം സ്ഥാപിച്ചത്. യുവതിയുമായുള്ള ബന്ധം വളർന്നതോടെ യുവതിയുടെ നിർദ്ദേശപ്രകാരമാണ് ജ്യോത്സ്ത്യൻ കൊച്ചിയിലെത്തിയത്. തുടർന്ന് തന്റെ അടുത്ത സുഹൃത്തായ അരുൺ ഇടപ്പള്ളിയിലുണ്ടെന്നും അവിടേയ്ക്ക് പോകാമെന്നും ജ്യോത്സ്യനോട് പറഞ്ഞു.

4/5
 ഇരുവരും കാറിൽ ഇടപ്പള്ളിയിലേക്ക് പോയി. അരുണിനൊപ്പം ഉച്ചയ്ക്ക് ഇടപ്പള്ളിയിലെ ഹോട്ടലിലെത്തിയ മൂവർ സംഘം ജോത്സ്യനും ആതിരയും ഭാര്യാഭർത്താക്കന്മാരെന്ന വ്യാജേനെ മുറിയെടുപ്പിച്ചു. പായസം നൽകിയെങ്കിലും ജോത്സ്യൻ കഴിച്ചില്ല. തന്ത്രപരമായി ലഹരി പാനീയം നൽകി മയക്കിയ ശേഷം മോഷണം നടത്തി കടന്നുകളയുകയായിരുന്നു. ഹോട്ടലിൽനിന്ന് പുറത്തേക്കിറങ്ങിയ യുവതി ഭർത്താവ് ഉറങ്ങുകയാണെന്നും വൈകിട്ട് അന്വേഷിച്ചേക്കണമെന്നും റിസപ്ഷനിസ്റ്റിനോട് ആവശ്യപ്പെട്ടു. വൈകിട്ട് ഇവർ മുറിയിലെത്തിയപ്പോഴാണ് ജ്യോത്സ്യനെ അബോധാവസ്ഥയിൽ കണ്ടത്. തുടർന്ന് ഇയാൾ ബന്ധുക്കളുടെ സഹായത്തോടെ പൊലീസിനെ സമീപിക്കുകയായിരുന്നു.

5/5
 കൊച്ചിയിലുള്ള ബന്ധുവിന്റെ സഹായത്തോടെ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ യുവ ജ്യോത്സ്യൻ തൊട്ടടുത്ത ദിവസം പൊലീസിനെ സമീപിച്ചു. ഹോട്ടലിലെ സി സി ടിവി ദൃശ്യം ശേഖരിച്ചെങ്കിലും യുവതി മാസ്ക് ധരിച്ചിരുന്നതിനാൽ മുഖം വ്യക്തമായിരുന്നില്ല. ഇവരുടെ ഫേസ്‌ബുക്ക് അക്കൗണ്ട് വീണ്ടെടുത്ത് പ്രതികളിലേക്ക് എത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

ICC T20 World Cup Final |ഫൈനലിലും തിളങ്ങി സഞ്ജു; കിവീസിനെ 96 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 കിരീടം

  • ന്യൂസിലൻഡിനെ 96 റൺസിന് തകർത്ത് ഇന്ത്യക്ക് മൂന്നാം ടി20 ലോകകപ്പ് കിരീടം സ്വന്തമായി

  • സഞ്ജു സാംസൺ 46 പന്തിൽ 89 റൺസ് നേടി, തുടർച്ചയായി മൂന്ന് അർദ്ധസെഞ്ച്വറി നേടിയ രണ്ടാമൻ

  • ജസ്പ്രീത് ബുംറ നാല് വിക്കറ്റുകൾ വീഴ്ത്തി, അക്സർ പട്ടേൽ മൂന്ന് വിക്കറ്റും നേടി, ബൗളർമാർ തകർപ്പൻ

View All
advertisement