കൊച്ചി: പുല്ലേപ്പടിയിൽ യുവാവിനെ കൊലപ്പെടുത്തി കത്തിച്ച കേസിൽ നാല് പ്രതികൾ പിടിയിൽ. മാനാശ്ശേരി സ്വദേശികളായ ഡിനോയ്, പ്രദീപ്, മണിലാൽ, സുലു എന്നിവരാണ് പിടിയിലായത്. മരിച്ച ജോബിയുടെ സുഹൃത്തുക്കളാണ് പ്രതികൾ. ഇന്നലെ റെയിൽവേ ട്രാക്കിൽ കത്തിക്കരിഞ്ഞ നിലയിലാണ് ജോബിയുടെ മൃതദേഹം കണ്ടെത്തിയത്.