advertisement

ജഗതി ശ്രീകുമാറിന്റെ ജോഡി; മോഹൻലാൽ സിനിമയിലെ വില്ലന്റെ മുൻഭാര്യ; ബച്ചൻ ചിത്രത്തിൽ തിളങ്ങിയ താരസുന്ദരി

Last Updated:
1980കളിലും 1990കളിലും ഏറ്റവുമധികം സപ്പോർട്ടിങ് വേഷങ്ങൾ ചെയ്ത നടിയായിരുന്നു അവർ. 'ലംബി ജുഡായി' എന്ന പ്രശസ്ത ഗാനരംഗത്തിലെ ജിപ്സി പെൺകുട്ടിയായ മധു മൽഹോത്ര
1/6
മലയാള സിനിമയിൽ ഒരുകാലത്ത് അന്യഭാഷകളിൽ നിന്നും നടിമാരെ കൊണ്ടുവരുന്ന പതിവുണ്ടായിരുന്നു. മലയാളിത്തം തുളുമ്പുന്ന ജയഭാരതിയും ശാരദയും, സറീന വഹാബും തുടങ്ങി, ഒന്ന് തലകാണിച്ചു പോയ നടിമാർ വരെ ഈ പട്ടികയിൽ ഉൾപ്പെടും. ഇത്തരത്തിൽ മലയാളത്തിൽ ഒരിക്കൽ മാത്രം വന്നുപോയ ഒരു മുതിർന്ന നടി കൂടി വിടപറഞ്ഞിരിക്കുന്നു. സ്വന്തം ചിത്രങ്ങളിൽ അന്യഭാഷാ നടിമാരെ അവതരിപ്പിക്കുന്ന പതിവുണ്ടായിരുന്നു സംവിധായകൻ എൻ. ശങ്കരൻ നായർക്ക്. അങ്ങനെ അദ്ദേഹം കൊണ്ടുവന്ന നടിയായിരുന്നു മധു മൽഹോത്ര. ആ സിനിമയുടെ പേര് 'സ്വത്ത്'. ജഗതി ശ്രീകുമാറും തിക്കുറിശ്ശി സുകുമാരൻ നായരും വേഷമിട്ട ചിത്രം

2/6
1980കളിലും 1990കളിലും ഏറ്റവുമധികം സപ്പോർട്ടിങ് വേഷങ്ങൾ ചെയ്ത നടിയായിരുന്നു അവർ. നായികാ വേഷങ്ങളിൽ അവരെ കണ്ടിട്ടില്ല എങ്കിൽ പോലും, ശ്രദ്ധേയമായ വേഷങ്ങൾ ചെയ്യാൻ മധുവിനെ തേടി അവസരങ്ങൾ വന്നുകൊണ്ടേയിരുന്നു. 'ലംബി ജുഡായി' എന്ന പ്രശസ്ത ഗാനരംഗത്തിലെ ജിപ്സി പെൺകുട്ടിയായി നടത്തിയ വേഷപ്പകർച്ചയാണ് അവർക്ക് ഏറ്റവുമധികം ശ്രദ്ധ നൽകിയ റോൾ. 1983ൽ പുറത്തിറങ്ങിയ സുഭാഷ് ഗായി ചിത്രം 'ഹീറോ'യിലേതായിരുന്നു ഈ ഗാനം. ജാക്കി ഷ്‌റോഫിനും മീനാക്ഷി ശേഷാദ്രിക്കും മികച്ച ബ്രേക്ക് നൽകിയതിനൊപ്പം മധുവിനും ഈ സിനിമ എടുത്തുപറയത്തക്ക ഒന്നായി മാറി (തുടർന്ന് വായിക്കുക)

3/6
രാജ് എൻ. സിപ്പിയുടെ ആക്ഷൻ കോമഡി ചിത്രം 'സത്തെ പേ സത്താ'യിൽ അമിതാഭ് ബച്ചനും ഹേമ മാലിനിക്കും ഒപ്പം സ്‌ക്രീനിൽ നിറഞ്ഞുനിന്ന നടിയായിരുന്നു മധു മൽഹോത്ര. റാംസെ സഹോദരന്മാരുടെ 1975 ഹൊറർ ചിത്രം 'അന്ധേര'യിലായിരുന്നു അവരുടെ അരങ്ങേറ്റം. എന്നിരുന്നാലും, മുഖ്യധാരാ ഹിന്ദി സിനിമയിലേക്കുള്ള പ്രവേശം ശക്തി സമാന്തയുടെ 'ദി ഗ്രേറ്റ് ഗാംബ്ലർ' എന്ന ചിത്രത്തിലൂടെയാണ്. ഇതിൽ അമിതാഭ് ബച്ചൻ അവതരിപ്പിച്ച നായക കഥാപാത്രമായ ജയ് എന്നയാളുടെ സഹോദരീ വേഷമായിരുന്നു മധുവിന്. സുഭാഷ് ഗായ് ചിത്രങ്ങളിൽ മധു മൽഹോത്ര ഒരു സ്ഥിരം സാന്നിധ്യമായി മാറി

4/6
സുഭാഷ് ഗായ് ചിത്രം 'കാർസ്' മധു മൽഹോത്ര വേഷമിട്ട മറ്റൊരു സിനിമയായിരുന്നു. ഋഷി കപൂർ, സിമി ഗാരെവാൽ, ടീന മുനിം എന്നിവരാണ് ഈ സിനിമയിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 'ലംബി ജുഡായി' ഗാനരംഗത്തിലൂടെ ശ്രദ്ധനേടുന്നതിനും മുൻപേ അവർ ജെ ഓം പ്രകാശിന്റെ 'ആസ് പാസ്' എന്ന ചിത്രത്തിൽ ധർമേന്ദ്രയ്ക്കും, ഹേമ മാലിനിക്കും ഒപ്പം പ്രേം ചോപ്രയുടെ കാമുകിയുടെ വേഷത്തിൽ തിളങ്ങി. ചെറുതും വലുതുമായ ഹിന്ദി സിനിമകളിൽ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങൾ ചെയ്തുവെങ്കിലും, ഒരിക്കലും നായികയാവാനുള്ള അവസരം അവർക്ക് വന്നുചേർന്നില്ല

5/6
അനിൽ കപൂറിന്റെ സഹോദരിയുടെ വേഷം ചെയ്തുകൊണ്ട് അവർ ശ്രദ്ധ നേടിയ ഹർമേഷ് മൽഹോത്രയുടെ സിനിമയിൽ ശ്രീദേവിയായിരുന്നു നായിക. ഭരത് കപൂറിന്റെ ഭാര്യാ വേഷമായ മിസിസ് മാലിക് എന്ന കഥാപാത്രത്തെയും അവർ അവതരിപ്പിച്ചു. രാകേഷ് റോഷന്റെ കിംഗ് അങ്കിൾ എന്ന ഈ സിനിമയിൽ ഷാരൂഖ് ഖാൻ, ജാക്കി ഷ്‌റോഫ്, നഗ്മ എന്നിവരാണ് പ്രധാനവേഷങ്ങൾ ചെയ്തത്. ആമിർ ഖാൻ, റാണി മുഖർജി എന്നിവർ പ്രധാനവേഷങ്ങൾ ചെയ്ത വിക്രം ഭട്ടിന്റെ 'ഗുലാം' എന്ന ആക്ഷൻ ചിത്രത്തിലും മധു മൽഹോത്ര അഭിനയിച്ചിരുന്നു. 2000ത്തിലാണ് അവർ ഏറ്റവും ഒടുവിലായി വെള്ളിത്തിരയിൽ മുഖം കാണിച്ചത്

6/6
'സ്വത്ത്' എന്ന മലയാള സിനിമയിൽ ജഗതി ശ്രീകുമാറിന്റെ ഒപ്പമുള്ള അവരുടെ ഇന്റിമേറ്റ് രംഗം പ്രശസ്തമാണ്. മോഹൻലാൽ ചിത്രങ്ങളായ അഭിമന്യു, പ്രജ എന്നിവയിൽ വില്ലൻവേഷം ചെയ്ത അന്തരിച്ച നടൻ മഹേഷ് ആനന്ദ് ആയിരുന്നു ഭർത്താവ്. ഇദ്ദേഹം മൂന്നാമതായി വിവാഹം ചെയ്തത് മധു മൽഹോത്രയെ ആണ്. ഇവർ 1992ൽ വേർപിരിഞ്ഞു

റിലയൻസ് സാംസങ് സി & ടിയുമായി ഗ്രീൻ അമോണിയ വിതരണത്തിനായി ദീർഘകാല കരാർ ഒപ്പുവെച്ചു

  • റിലയൻസ് സാംസങ് സി & ടിയുമായി 15 വർഷത്തെ ഗ്രീൻ അമോണിയ വിതരണ കരാർ ഒപ്പുവെച്ചു

  • 3 ബില്യൺ ഡോളറിലധികം മൂല്യമുള്ള ഈ കരാർ ഇന്ത്യയുടെ ഗ്രീൻ ഇന്ധന കയറ്റുമതിക്ക് പുതിയ സ്ഥാനം നൽകും

  • ഇന്ത്യയുടെ നാഷണൽ ഗ്രീൻ ഹൈഡ്രജൻ മിഷൻ ലക്ഷ്യങ്ങളോട് അനുബന്ധിച്ചാണ് ഈ കരാർ നടപ്പാക്കുന്നത്

View All
advertisement