advertisement

ഇൻസ്റ്റഗ്രാമിലെ 'വൈബ് തന്ത'; സിനിമാ നടിയുടെ ഭർത്താവ്; മത്സരരംഗത്തേക്ക് പ്രോമി കുര്യാക്കോസ്

Last Updated:
'വെറുതെ അല്ല ഭാര്യ' എന്ന റിയാലിറ്റി ഷോയിലൂടെ സുപരിചിതരായ പ്രോമി കുര്യാക്കോസും ഭാര്യാ നിത പ്രോമിയും
1/6
തന്നോളം പോന്ന രണ്ടു മക്കളായാൽ, അവരെ ഉപദേശിച്ചും ശാസിച്ചും മര്യാദ പഠിപ്പിച്ചും മറ്റും നിൽക്കുന്ന അപ്പന്മാർക്ക് നേർവിപരീതമാണ് പ്രോമി കുര്യാക്കോസ് (Promy Kuriakose). മക്കളുടെ കൂടെ നിൽക്കുമ്പോൾ, പ്രായം കൊണ്ടുള്ള മൂപ്പ് മാത്രമേ ഈ അച്ഛനുള്ളൂ. നാട്ടുകാരെ കൊണ്ട് 'തന്ത വൈബ്' എന്ന് പറയിക്കുന്നതിനു പകരം 'വൈബ് തന്ത' എന്ന് വിളിപ്പിക്കും പ്രോമി. പ്രോമിയെയും ഭാര്യ നിതയെയും അവരുടെ രണ്ടാണ്മക്കളെയും അറിയാത്ത കേരളത്തിലെ സോഷ്യൽ മീഡിയ, ഇൻസ്റ്റഗ്രാം പ്രേമികൾ ഉണ്ടാവില്ല. ഈ കുടുംബത്തെ സ്നേഹിക്കുന്നവർ അത്രയേറെയുണ്ട്. ഇൻസ്റ്റഗ്രാം ഇൻഫ്ലുവെൻസർ കുടുംബമാണ് ഇവരുടേത്. എന്നാൽ, പ്രോമി ഇനി ആ ട്വന്റി-ട്വന്റി പാർട്ടിയുടെ അങ്കമാലി സ്ഥാനാർഥിയാണ്

2/6
ഇൻസ്റ്റഗ്രാമും ഫേസ്ബുക്കും യൂട്യൂബും എല്ലാം ഇന്ന് കാണുന്ന പ്രപഞ്ചത്തിലേക്ക് വളരും മുൻപേ, ടി.വി. മാത്രം പ്രധാന എന്റർടൈൻമെന്റ് ആയിരുന്ന കാലത്താണ് നിതയും പ്രോമിയും പ്രേക്ഷകരുടെ ഇടയിലേക്ക് വരുന്നത്. അതുവരെ തീർത്തും സാധാരണ കുടുംബമായ അവർ 'വെറുതെ അല്ല ഭാര്യ' എന്ന റിയാലിറ്റി ഷോയിലൂടെ സുപരിചിതരായി. ഭാര്യാ ഭർത്താക്കന്മാർ ജോഡികളായി പങ്കെടുക്കുന്ന ഷോ ആയിരുന്നു ഇത്. അന്ന് ഇവരുടെ മക്കൾ രണ്ടുപേരും ചെറിയ കുട്ടികൾ. വിന്നർ ആയില്ല എങ്കിലും, ഷോയിലെ മികച്ച ജോഡികൾ ആരെല്ലാം എന്ന ചോദിച്ചാൽ നിതയും പ്രോമിയും ഒന്നാം നിരയിൽ തന്നെയുണ്ടാവും (തുടർന്ന് വായിക്കുക)

3/6
അത്യാവശ്യം കലാവാസന ഉണ്ടായിട്ടും, കുടുംബവും കുട്ടികളും ജോലിയുമായി തുടക്കകാലത്ത് ഒതുങ്ങേണ്ടി വന്നു നിതയ്ക്ക്. മുവാറ്റുപുഴയിൽ പ്ലസ് ടു ടീച്ചർ ആയി നിത ഒരു വർഷക്കാലം പ്രവർത്തിച്ചു. അതിനിടെ ഒരു ഗായികയാവാൻ നിതയ്ക്ക് അവസരം തുറന്നു നൽകിയത് പ്രോമിയുടെ കുടുംബമായിരുന്നു. ചുരുങ്ങിയത് 50 പേരെങ്കിലും പങ്കെടുക്കുന്ന കുടുംബ കൂട്ടായ്മകളിൽ നിത പാട്ടുകാരിയായി. പ്രോമിയും കൂടെപ്പാടും. റിയാലിറ്റി ഷോ വരും വരെ നിതയും പ്രോമിയും കുടുംബത്തിനുള്ളിലെ പാട്ടുകാരായി തുടർന്നു

4/6
അങ്കമാലിക്കാരനായ പ്രോമി ഇവിടുത്തെ കിടങ്ങൂര്‍ പടയാട്ടി കുടുംബത്തിലെ അംഗമാണ്. കൂടാതെ ബിസിനസ് മാനേജ്‌മന്റ് രംഗത്ത് കാൽ നൂറ്റാണ്ടിലേറെ പ്രവർത്തി പരിചയമുണ്ട് പ്രോമിക്ക്. റിയാലിറ്റി ഷോയിലെ സാന്നിധ്യം ഭാര്യ നിതയ്ക്ക് സിനിമയിലേക്കുള്ള വാതിൽ തുറന്നു നൽകി. അനീഷ് ഉപാസനയുടെ 'മാറ്റിനി' എന്ന ചിത്രത്തിലൂടെ നിത അഭിനയരംഗത്തെത്തി. പുള്ളിക്കാരൻ സ്റ്റാറാ, കോൾഡ് കേസ് തുടങ്ങിയ സിനിമകളിൽ നിത വേഷമിട്ടു. അവതാരകയും, സീരിയൽ താരവും കൂടിയാണ് നിത. സോഷ്യൽ മീഡിയ കണ്ടന്റിലൂടെ ഇവരുടെ മക്കളും പ്രേക്ഷകർക്ക് പരിചിതർ

5/6
ബിൽഡിംഗ്, ഹോട്ടൽ ബിസിനസ് മേഖലകളിലെ പ്രവർത്തന പരിചയമുണ്ട് പ്രോമിക്ക്. ഇൻസ്റ്റഗ്രാമിൽ 66.3K ഫോളോവേഴ്സ് ഉള്ള പ്രൊഫൈലിന്റെ ഉടമയാണ് പ്രോമി. നടി കൂടിയായ നിതയ്ക്കും ഉണ്ട് 239K ഫോളോവേഴ്സ് ഉള്ള ഇൻസ്റ്റഗ്രാം പ്രൊഫൈൽ. ഇവരുടെ കണ്ടന്റ് കൂടുതലും മക്കളും കൂടിയുള്ള ഫാമിലിയിലെ രസകരമായ സംഭവങ്ങളാകും. മക്കളായ റിച്ചാർഡ്, റോണിത്ത് എന്നിവരും അച്ഛനമ്മമാരുടെ റീൽസിൽ സ്ഥിരം സാന്നിധ്യമാണ്. ലൈഫ്സ്റ്റൈൽ, യാത്രകൾ എന്നിവയാണ് ഇവരുടെ ബ്രാൻഡിനെ മികച്ചതാക്കി മാറ്റുന്നത്

6/6
ബ്രാൻഡ് കൊളാബറേഷനുകളിലും ഇവർ സജീവമാണ്. പുതുവർഷം, വാലന്റൈൻസ് ദിനം തുടങ്ങിയ അവസരങ്ങളിൽ വിദേശ യാത്ര പോയതിന്റെ വിശേഷങ്ങളും അവർ പോസ്റ്റ് ചെയ്തിട്ടുണ്ട്. നിതയ്ക്ക് സ്വന്തമായി സാരി വില്പന കൂടിയുണ്ട്. ഇതിന്റെ വിവരങ്ങളും നിത ഇടയ്ക്കിടെ ഇൻസ്റ്റഗ്രാം റീൽസായി പോസ്റ്റ് ചെയ്യാറുണ്ട്

കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്; കെ എം ഷാജി വേങ്ങരയിൽ; മുനീറിന് സീറ്റില്ല; 25 മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികളിൽ 2 വനിതകൾ

  • മുസ്ലിം ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, കെ എം ഷാജി വേങ്ങരയിൽ

  • മുൻ മന്ത്രി എം കെ മുനീർ ഇത്തവണ മത്സരിക്കുന്നില്ല, 25 സ്ഥാനാർത്ഥികളിൽ രണ്ട് വനിതകൾ ഉൾപ്പെടുന്നു

  • ഫാത്തിമ തെഹ്ലിയ പേരാമ്പ്രയിൽ, ജയന്തി രാജൻ കൂത്തുപറമ്പിൽ മത്സരിക്കും, രണ്ട് സീറ്റുകൾ പ്രഖ്യാപിച്ചിട്ടില്ല

View All
advertisement