Gold Smuggling Case | 'സ്വർണക്കടത്തിൽ തീവ്രവാദ ബന്ധം'; സ്വപ്നയുടെ ജാമ്യ ഹർജി പരിഗണിക്കേണ്ടത് പ്രത്യേക കോടതിയെന്ന് NIA

Last Updated:
തീവ്രവാദ ബന്ധമുണ്ടെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികൾക്കെതിരെ യുഎപിഎ ചുമത്തിയിരിക്കുന്നതെന്ന് എന്‍.ഐ.എ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
1/9
venugopal, k c venugopal, swapna suresh, bjp, b gopalakrishnan, gold smuggling, കെ സി വേണുഗോപാൽ, സ്വപ്ന, ബി ഗോപാലകൃഷ്ണൻ, ബിജെപി
കൊച്ചി: ഡിപ്ലോമാറ്റിക് ബാഗേജിൽ സ്വർണം കടത്തിയ സംഭവത്തിന് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് ദേശീയ അന്വേഷണ ഏജൻസി ഹൈക്കോടതിയിൽ വ്യക്തമാക്കി.
advertisement
2/9
swapna suresh, swapna education, swapna bcom certificate, swapna qualification, സ്വപ്ന, സ്വപ്നയുടെ വിദ്യാഭ്യാസ യോഗ്യത
ഒളിവിൽ കഴിയുന്ന മുഖ്യപ്രതി സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യ ഹർജി എതിർത്തുകൊണ്ടാണ് എൻ.ഐ.എ ഇക്കാര്യം വ്യക്തമാക്കിയത്. എന്‍ഐഎ കേസ് ഏറ്റെടുത്തതിനാൽ ജാമ്യഹര്‍ജി പരിഗണിക്കരുതെന്ന് കേന്ദ്ര അഭിഭാഷകനായ രവി പ്രകാശ് ആവശ്യപ്പെട്ടു.
advertisement
3/9
swapna suresh, diplomatic baggage, it secretary kerala, swapna suresh gold smuggling, swapna suresh uae, thampanoor ravi, സ്വപ്ന സുരേഷ്, consulate meaning, diplomatic meaning in malayalam, gold smuggling kerala, uae consulate trivandrum, consulate, m sivasankar izs, uae consulate, സ്വർണക്കടത്ത്, യുഎഇ കോൺസുലേറ്റ്, അഴിമതി, ശിവശങ്കരൻ
എന്‍ഐഎ നിയമത്തിന്റെ 21–ാം വകുപ്പ് പ്രകാരം മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കാന്‍ ഹൈക്കോടതിക്ക് കഴിയില്ലെന്നും സ്‌പെഷല്‍ കോടതിക്കു മാത്രമേഅതിന് അധികാരമുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
advertisement
4/9
It secretary, swapna suresh, Gold Smuggling In Diplomatic Channel, Gold Smuggling, സ്വപ്ന സുരേഷ്, ഐടി സെക്രട്ടറി,
തീവ്രവാദ ബന്ധമുണ്ടെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികൾക്കെതിരെ യുഎപിഎ ചുമത്തിയിരിക്കുന്നതെന്ന് എന്‍.ഐ.എ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
advertisement
5/9
swapna suresh, diplomatic baggage, gold smuggling, chennai lobby, trichi, സ്വപ്ന സുരേഷ്,
യുഎപിഎയുടെ 43ഡി വകുപ്പു പ്രകാരം മുന്‍കൂര്‍ ജാമ്യപേക്ഷ പരിഗണിക്കരുതെന്നും എന്‍ഐഎ ആവശ്യപ്പെട്ടു. പ്രതികളായ സരിത്, സന്ദീപ് നായര്‍, സ്വപ്‌ന സുരേഷ് എന്നിവര്‍ സ്വര്‍ണക്കടത്തില്‍ ഇടപെട്ടിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് നടപടിയെടുത്തിരിക്കുന്നതെന്നും കേന്ദ്ര അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
advertisement
6/9
swapna suresh, diplomatic baggage, it secretary kerala, swapna suresh gold smuggling, swapna suresh uae, thampanoor ravi, സ്വപ്ന സുരേഷ്, consulate meaning, diplomatic meaning in malayalam, gold smuggling kerala, uae consulate trivandrum, consulate, m sivasankar izs, uae consulate, സ്വർണക്കടത്ത്, യുഎഇ കോൺസുലേറ്റ്, അഴിമതി, ശിവശങ്കരൻ
സ്വപ്നയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് കേസിന്റെ മുന്നോട്ടുള്ള പോക്കിന് അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
advertisement
7/9
Diplomatic bag, diplomatic pouch, Gold smuggling, ഡിപ്ലോമാറ്റിക് ബാഗ്, ഡിപ്ലോമാറ്റിക് പൗച്ച്, Swapna suresh, Sarith, സ്വപ്ന സുരേഷ്, സരിത്ത്
സ്വപ്‌നയുടെ പെരുമാറ്റം ദുരൂഹമാണ്. കസ്റ്റംസ് പല തവണ വിളിച്ചുവരുത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഫോണ്‍ ഓഫ് ചെയ്ത് ഒളിവില്‍ പോകുകയാണ് ചെയ്തത്. സ്വപ്‌നയ്ക്കു മുന്‍പും പല കുറ്റകൃത്യങ്ങളുമായി ബന്ധമുണ്ടെന്നും കേന്ദ്രത്തിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകനായ കെ. രാംകുമാര്‍ ബോധിപ്പിച്ചു.
advertisement
8/9
IT Department, Thiruvananthapuram, Diplomatic Baggage, Gold, UAE Diplomatic Baggage, IT Department, ഐടി വകുപ്പ്, Special Branch Office, K Surendran, Kozhikode, K Surendran BJP, Swsapna Suresh, IT Department, സ്വർണക്കടത്ത്, യുഎഇ കോൺസുലേറ്റ്, അഴിമതി
കസ്റ്റംസ് സമര്‍പ്പിച്ച സത്യവാങ്മൂലത്തിന്റെയും എന്‍ഐഎ എഫ്‌ഐആറിന്റെയും പകര്‍പ്പ് വേണമെന്ന് സ്വപ്‌നയുടെ അഭിഭാഷകന്‍ ടി.കെ. രാജേഷ് കുമാര്‍ ആവശ്യപ്പെട്ടു.
advertisement
9/9
IT Department, Thiruvananthapuram, Diplomatic Baggage, Gold, UAE Diplomatic Baggage, IT Department, ഐടി വകുപ്പ്
സ്വര്‍ണക്കടത്തുമായി തനിക്കു ബന്ധമില്ലെന്നും കോണ്‍സുലേറ്റില്‍നിന്ന് ആവശ്യപ്പെട്ട പ്രകാരമാണ് ബാഗേജ് പുറത്തെത്തിക്കാന്‍ ഇടപെട്ടതെന്നും സ്വപ്‌ന ജാമ്യ ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. ജാമ്യ ഹർജി ഹൈക്കോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. 
advertisement
മൗദൂദിയെ ജനകീയമാക്കാന്‍ സോളിഡാരിറ്റി; തിരഞ്ഞടുപ്പിൽ കോൺഗ്രസിന് തലവേദനയാകുമോ ജമാ അത്തെ ഇസ്ലാമി നീക്കം?
മൗദൂദിയെ ജനകീയമാക്കാന്‍ സോളിഡാരിറ്റി; തിരഞ്ഞടുപ്പിൽ കോൺഗ്രസിന് തലവേദനയാകുമോ ജമാ അത്തെ ഇസ്ലാമി നീക്കം?
  • സോളിഡാരിറ്റി മൗദൂദിയുടെ പ്രത്യയശാസ്ത്രം ജനകീയമാക്കാൻ മലപ്പുറത്ത് സംവാദം സംഘടിപ്പിക്കുന്നു.

  • ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ നീക്കം യുഡിഎഫിന് സഹായകരമാകുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.

  • ജമാ അത്തെ ഇസ്ലാമിയുടെ നിലപാടുകൾ കേരള രാഷ്ട്രീയത്തിൽ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് സൂചന.

View All
advertisement