ന്യൂഡൽഹി: നിർഭയ സംഭവം കഴിഞ്ഞു വർഷങ്ങൾ കഴിഞ്ഞിട്ടും സമാന കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നത് രാജ്യതലസ്ഥാനത്തിന് നാണക്കേടാകുന്നു. ഏറ്റവും ഒടുവിൽ ഡൽഹിയിലെ ഹർഷ് വിഹാറിൽ 17കാരിയെ കത്തിമുനയിൽനിർത്തി മൂന്നുപേർ ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചു. പെൺകുട്ടിയുടെ സഹോദരനെ കത്തികാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം.
പെൺകുട്ടിയും സഹോദരനും സമീപത്തെ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. ഇവർ നൽകിയ സൂചന അനുസരിച്ച് പൊലീസ് നടത്തിയഅ അന്വേഷണത്തിൽ ഇവരുടെ ഉപേക്ഷിക്കപ്പെട്ട ബൈക്ക് കണ്ടെത്തുകയായിരുന്നു. തുടർന്ന് തൊട്ടടുത്ത സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ തിരിച്ചറിയുകയായിരുന്നുവെന്ന് ജോയിന്റ് പോലീസ് കമ്മീഷണർ (കിഴക്കൻ റേഞ്ച്) അലോക് കുമാർ പറഞ്ഞു.