കൊല്ലത്ത് 17കാരിയെ 12 പേർ ചേർന്ന് പീഡിപ്പിച്ചു; മൂന്നു പേർ കൂടി അറസ്റ്റിൽ; നാലുപേർ റിമാൻഡിൽ
- Published by:Anuraj GR
- news18-malayalam
Last Updated:
പെൺകുട്ടിയുടെ മൊബൈൽ ഫോൺ പരിശോധിച്ചതോടെ കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചു.
കൊല്ലം; പതിനേഴുകാരിയെ പന്ത്രണ്ടോളം പേർ ചേർന്നു പീഡിപ്പിച്ചതായി പരാതി. കൊല്ലം ജില്ലയിലെ പൂയപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ജനുവരി 29ന് രാത്രി മുതലാണ് പതിനേഴുകാരിയെ കാണാതായത്. ഇതേത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ഈ കേസിൽ ഇതുവരെ ഏഴു പേർ അറസ്റ്റിലായിട്ടുണ്ട്. ഇതിൽ നാലുപേരെ റിമാൻഡ് ചെയ്തു.
advertisement
പെൺകുട്ടിയെ കാണാതായതോടെ വീട്ടുകാർ പൂയപ്പള്ളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടി വർക്കലയിലുണ്ടെന്ന് മനസിലായിരുന്നു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. വർക്കലയിൽ പൊലീസ് അന്വേഷണം നടത്തിയെങ്കിലും പെൺകുട്ടിയെ കണ്ടെത്താനായില്ല. അതിനിടെ പെൺകുട്ടി തിരികെ വീട്ടിലെത്തിയതായി പൊലീസിന് വിവരം ലഭിച്ചു.
advertisement
advertisement
നല്ലില പഴങ്ങാലം ഉത്രാടം വീട്ടിൽ ഹൃദയ്(19) എന്ന യുവാവുമായി പെൺകുട്ടി ചാറ്റ് ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തി. ഹൃദയ് തന്നെ ലൈംഗികമായി പീഡിപ്പിച്ച ശേഷം മറ്റുള്ളവർക്ക് കൈമാറുകയായിരുന്നുവെന്നും പെൺകുട്ടി മൊഴി നൽകി. ഹൃദയ് പീഡിപ്പിച്ചശേഷം മറ്റു 11ഓളം പേർ കൂടി തന്നെ ലൈംഗികമായി ചൂഷണം ചെയ്തതായി പെൺകുട്ടി പൊലീസിനോട് പറഞ്ഞു.
advertisement
പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ ഹൃദയ് ഉൾപ്പടെ നാലുപേരെ ഫെബ്രുവരി ഒന്നിന് പൂയപ്പള്ളി പൊലീസ് അറസ്റ്റു ചെയ്തു. പഴങ്ങാലം അമ്പിപ്പൊയ്ക, കോഴിക്കാൽ പുത്തൻ വീട്ടിൽ റഫീഖ്(22), പള്ളിമൺ ജെ. പി നിവാസിൽ ജയകൃഷ്ണൻ(22), മുട്ടയ്ക്കാവ് സ്വദേശി അഭിജിത്ത് (21) എന്നിവരാണ് ആദ്യം അറസ്റ്റിലായത്. ഇവർക്കെതിരെ പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ പൊലീസ് ചുമത്തിയിരുന്നു. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
advertisement
കേസിൽ മൂന്നുപേരെ കൂടി ഇന്ന് പൊലീസ് അറസ്റ്റു ചെയ്തു. ഇനിയും അഞ്ചോളം പേരെ പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു. പൂയപ്പള്ളി എസ്. എച്ച്. ഒ വിനോദ് ചന്ദ്രന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. എസ്. ഐമാരായ രാജൻ ബാബു, സന്തോഷ് കുമാർ, എ എസ് ഐ രാജേഷ്, അനിൽ കുമാർ, ഗോപ കുമാർ, സി പി ഒ ബിജു വർഗീസ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.