മദ്യപാനം ലൈംഗിക ജീവിതത്തിന് ഗുണകരമോ? വസ്തുത ഇതാണ്!
- Published by:Anuraj GR
Last Updated:
മദ്യം ശരിക്കും ലൈംഗിക ജീവിതത്തെ നല്ല രീതിയിൽ സ്വാധീനിക്കുന്നുണ്ടോ? ഇതിന് പിന്നിലെ വസ്തുത അറിയുമ്പോൾ ആരും അത്ഭുതപ്പെട്ടു പോകും.
മദ്യപാനം ലൈംഗികതയ്ക്ക് കൂടുതൽ ഉത്തേജനം നൽകുമെന്ന് വിശ്വസിക്കുന്നവരുണ്ട്. പക്ഷേ ഇത് ശരിക്കും ലൈംഗിക ജീവിതത്തെ നല്ല രീതിയിൽ സ്വാധീനിക്കുന്നുണ്ടോ? ആളുകൾ ‘മദ്യവുമായി’ ബന്ധപ്പെടുത്തുന്ന ഈ സങ്കൽപ്പം പഴയതാണ്. ഇതിന് പിന്നിലെ വസ്തുത അറിയുമ്പോൾ ആരും അത്ഭുതപ്പെട്ടു പോകും. മദ്യപാനം ശരീരത്തിന് ഹാനികരമാണെന്ന് ആരോഗ്യ വിദഗ്ദ്ധർ എപ്പോഴും മുന്നറിയിപ്പ് നൽകുന്നുണ്ട്. എന്നാൽ ലൈംഗികതയുടെ കാര്യത്തിൽ മദ്യത്തിന്‍റെ സ്വാധീനം എന്താണെന്ന് വിശദമായി നോക്കാം.
advertisement
മദ്യം ലൈംഗിക ആസക്തി വർദ്ധിപ്പിക്കുമോ?- മദ്യത്തിന്‍റെ അമിതമായ ഉപഭോഗം സ്ത്രീകളിൽ ടെസ്റ്റോസ്റ്റിറോൺ വർദ്ധിക്കുന്നതിലേക്ക് നയിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്, ഇത് ലൈംഗിക താൽപര്യം വർദ്ധിപ്പിക്കും. എന്നിരുന്നാലും, ഹോർമോൺസ് ആന്റ് ബിഹേവിയർ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം സൂചിപ്പിക്കുന്നത് മദ്യം സ്ത്രീകളുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും ശരീരത്തിന്റെ പ്രതികരണം കുറയ്ക്കുമെന്നും ആണ്. വാസ്തവത്തിൽ, ലഹരി ചില സ്ത്രീകളിൽ രതിമൂർച്ഛയെ വൈകിപ്പിക്കും. ചിലരിൽ രതിമൂർച്ഛ ഉണ്ടാകാതിരിക്കാനും ഇത് കാരണമായേക്കാം. അതുകൊണ്ടുതന്നെ സ്ത്രീകളിൽ മദ്യപാനം ലൈംഗികതയെ ദീർഘകാലാടിസ്ഥാനത്തിൽ പ്രതികൂലമായി ബാധിക്കും. ഇതാണ് വിവിധ പഠനങ്ങൾ ഇതുവരെ വ്യക്തമാക്കിയിട്ടുള്ളത്.
advertisement
മദ്യപാനം സ്ത്രീകളിലും പുരുഷൻമാരിലും ഒരുപോലെയോ?- അടിസ്ഥാനപരമായി, ഒരു സ്ത്രീയുടെയും പുരുഷന്റെയും ശാരീരിക വ്യത്യാസങ്ങൾ കാരണം മദ്യം അവരിൽ വ്യത്യസ്തമായ രീതിയിലാണ് പ്രവർത്തിക്കുന്നത്. സ്ത്രീ ശരീരങ്ങളിൽ സാധാരണയായി വെള്ളവും മദ്യവും തകർക്കുന്ന എൻസൈമുകളും അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ കൊഴുപ്പിന്റെ ഉയർന്ന അനുപാതമാണ് ഇവയ്ക്കുള്ളത്, ഉപാപചയ പ്രവർത്തനത്തെ ബാധിച്ചേക്കാവുന്ന തരത്തിൽ ഹോർമോണുകളിലെ മാറ്റങ്ങൾ സംഭവിക്കുന്നു. മദ്യപാനം ലൈംഗികതയെ പ്രതികൂലമായി കൂടുതലായും ബാധിക്കുന്നത് സ്ത്രീകളെയാണ്.
advertisement
മദ്യപാനം ഉദ്ധാരണക്കുറവിന് കാരണമാകുന്നു- അമിതമായ മദ്യപാനം മൂലം പുരുഷൻമാരിൽ ഉദ്ധാരണക്കുറവ് ഉണ്ടാകും. ചില പഠനങ്ങൾ അനുസരിച്ച്, മദ്യത്തെ ആശ്രയിക്കുന്ന പുരുഷന്മാർക്ക് 60-70 ശതമാനം വരെ ഉദ്ധാരണക്കുറവ് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. സ്ഖലനം സംഭവിക്കുന്നതിന് കൂടുതൽ സമയമെടുക്കുക, കാലക്രമേണ ലൈംഗികാഭിലാഷം നഷ്ടപ്പെടുക തുടങ്ങിയവ ഉൾപ്പടെയുള്ള മറ്റ് ലൈംഗിക പ്രശ്‌നങ്ങളും പുരുഷൻമാരിൽ മദ്യപാനം മൂലം ഉണ്ടാകും.
advertisement
മദ്യപാനം എങ്ങനെ കുറയ്ക്കാം?- നിങ്ങൾക്ക് കഴിയുന്നത്ര മദ്യം ഒഴിവാക്കുക. നിങ്ങൾക്ക് നിർത്താൻ കഴിയുന്നില്ലെങ്കിൽ, സ്വയം ഒരു ഡ്രിങ്ക് പരിധി നിശ്ചയിച്ച് അതിൽ ഉറച്ചുനിൽക്കുക. വ്യക്തിപരവും തൊഴിൽപരവുമായ പിന്തുണ തേടുക. മദ്യാസക്തിയിൽനിന്ന് പുറത്തുകടക്കാൻ ഉറ്റ സുഹൃത്തിന് നിങ്ങളെ സഹായിക്കാനാകും. വീട്ടിൽവെച്ചുള്ള മദ്യപാനം ആദ്യം അവസാനിപ്പിക്കുക. സ്വയം പ്രതിരോധിക്കാൻ കഴിയില്ലെന്ന് അറിയാമെങ്കിൽ, വീട്ടിലുള്ള കുപ്പികൾ ഉടൻ ഒഴിവാക്കുക. നിങ്ങൾ ദിവസവും ഒരു നിശ്ചിത സമയത്ത് മദ്യപിക്കുന്നത് പതിവാണെങ്കിൽ, ഒരു മാറ്റം സൃഷ്ടിക്കാൻ ആ സമയത്ത് ബോധപൂർവ്വം മറ്റെന്തെങ്കിലും പ്രവർത്തികളിൽ ഏർപ്പെടുക. മദ്യപാനം കടുത്ത നിർജ്ജലീകരണത്തിന് ഇടയാക്കും. അതു ഹൃദയാഘാതം പോലെയുള്ള പ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ടുതന്നെ മദ്യപിക്കുന്ന അവസരങ്ങളിൽ ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക.