മലയാളികളുടെ മനസിൽ വില്ലൻ വേഷങ്ങളിലൂടെ ഇടം നേടിയ നടൻ മേഘനാദന് വിട
- Published by:Sarika N
- news18-malayalam
Last Updated:
അച്ഛൻ ബാലൻ കെ നായരെ പോലെ വില്ലൻ വേഷങ്ങളിലായിരുന്നു മേഘനാദനും ശ്രദ്ധകേന്ദ്രീകരിച്ചിരുന്നത്
മലയാളികളുടെ മനസിൽ വില്ലൻ വേഷങ്ങളിലൂടെ ഇടം നേടിയ നടൻ മേഘനാദൻ. വില്ലൻ കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടൻ ബാലൻ കെ നായരുടെ മകനായ മേഘനാദൻ 1983 ൽ 'അസ്ത്രം' എന്ന ചിത്രത്തിൽ ഒരു സ്‌റ്റുഡിയോബോയിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചാണ് സിനിമ ജീവിതം ആരംഭിക്കുന്നത്. അച്ഛനെ പോലെ തന്നെ വില്ലൻ വേഷങ്ങളിൽ ആയിരുന്നു മേഘനാദനും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.
advertisement
advertisement
'ഈ പുഴയും കടന്നി'ലെ കുടിയനായ, ഒരു ദാക്ഷിണ്യവുമില്ലാതെ തന്റെ സഹോദരിമാരെ ഉപദ്രവിക്കുന്ന രഘുവും, 'ഒരു മറവത്തൂർ കനവി'ലെ ഡ്രൈവർ തങ്കപ്പനും 'ചന്ദ്രനുദിക്കുന്ന ദിക്കി'ലെ തിമ്മയ്യയുമെല്ലാം ആദ്യ കാലങ്ങളിൽ മേഘനാദനെ തേടിയെത്തിയ മികച്ച കഥാപാത്രങ്ങളായി മാറി. നായകന്മാർക്കൊപ്പം ഒപ്പത്തിനൊപ്പം നിന്ന് കാഴ്ചക്കാരിൽ ഒരു ഭയമുണ്ടാക്കാൻ ഓരോ മേഘനാദൻ കഥാപാത്രങ്ങൾക്കും സാധിച്ചിരുന്നു.
advertisement
വില്ലൻ കഥാപാത്രങ്ങൾക്കൊപ്പം ക്യാരക്റ്റർ റോളുകളിലേക്കും മേഘനാദൻ ചുവടുമാറിയിരുന്നു. കരിയറിലെ വലിയൊരു വഴിത്തിരിവ് എന്ന് വിശേഷിപ്പിക്കാവുന്ന കഥാപാത്രമായിരുന്നു നിവിൻ പോളി ചിത്രമായ 'ആക്ഷൻ ഹീറോ ബിജു'വിലെ രാജേന്ദ്രൻ. സ്വന്തം ഭാര്യ കളവ് ചെയ്തത് കണ്ടുപിടിച്ച് അവരെ പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോകുമ്പോൾ ഹൃദയം തകർന്ന് മക്കളെ കെട്ടിപിടിച്ചു കരയുന്ന മേഘനാദൻ കഥാപാത്രത്തെ ആരും മറക്കാനിടയില്ല. വളരെ ചെറിയ നേരത്തേക്ക് ആണെങ്കിൽ കൂടി രാജേന്ദ്രൻ പ്രേക്ഷക മനസിൽ മായാതെ നിന്നു.
advertisement










