പലവിധ തിരക്കുകളിലായിരുന്നവർക്കെല്ലാം ലോക്ക്ഡൗൺ വാരിക്കോരി സമയം അനുവദിച്ചു. അത്തരത്തിൽ ഏറ്റവും കൂടുതൽ സമയം കിട്ടിയത് സിനിമാക്കാർക്ക് തന്നെയാണ്. ഇപ്പോൾ വീടും തൊടിയും പറമ്പുമെല്ലാം ചുറ്റിനടക്കാനും, പഴയ കാര്യങ്ങൾ ഓർത്തെടുക്കാനും, മാറ്റി വച്ചത് ചെയ്യാനുമെല്ലാം അവസരമുണ്ട്. ഈ ലോക്ക്ഡൗൺ വേളയിൽ നടനും നിർമ്മാതാവുമായ വിജയ് ബാബു അത്തരമൊരു അനുഭവ പോസ്റ്റുമായി വരുന്നു
ഈ ലോക്ക്ഡൗൺ കാലത്ത് വ്യത്യസ്തനായ ചലച്ചിത്രകാരനായതും വിജയ് ബാബു തന്നെ. ആദ്യമായി തിയേറ്ററിൽ കയറാതെ ഡിജിറ്റൽ റിലീസിനൊരുങ്ങുന്ന മലയാള സിനിമ പ്രഖ്യാപിച്ചത് വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസാണ്. ജയസൂര്യ നായകനായ സൂഫിയും സുജാതയും ആമസോൺ പ്രൈമിലാവും റിലീസ്. പക്ഷെ അതിനുള്ളിൽ ഒരു മലയാള സിനിമ ഇത്തരത്തിൽ റിലീസിനെത്തിയതിനാൽ അടുത്തതായി പ്രതീക്ഷിക്കുന്നത് സൂഫിയും സുജാതയുമാണ്