തമിഴകത്ത് മാത്രമല്ല ദക്ഷിണേന്ത്യയില്‍ ആകെ തിയേറ്ററുകളില്‍ പ്രേക്ഷകരെ ആവേശക്കൊടുമുടിയിലെത്തിക്കുന്ന താരമാണ് ദളപതി വിജയ്. ആരാധക സമ്പത്തില്‍ ഇന്ത്യയിലെ ഏതൊരു മുന്‍ നിരനായകനോടും എതിരിടാന്‍ പോന്ന കരുത്തുള്ള വിജയ്യെ തേടി ഒരു പുതിയെ റെക്കോര്‍ഡ് എത്തിയിരിക്കുന്നു. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഇന്ത്യയിലെ ഒരു നടനും ഇതുവരെ ലഭിക്കാത്ത ഒരു ബഹുമതി വിജയെ തേടിയെത്തി.