നടൻ വിനായകനെ അറസ്റ്റ് ചെയ്തു; ഹൈദരാബാദ് വിമാനത്താവളത്തിൽ മദ്യപിച്ച് ബഹളം വെച്ചതിന്

Last Updated:
വിനായകനെതിരെ കേസ് രജിസ്റ്റർ ചെയ്ത ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.
1/5
 നടൻ വിനായകനെ ഹൈദരാബാദ് പോലീസ് കസ്റ്റഡിയിലെടുത്തു. ഹൈദരാബാദ് വിമാനത്താവളത്തിൽ വച്ച് ഉദ്യോഗസ്ഥരുമായുള്ള വാക്കുതർക്കമാണ് നടനെതിരെ നടപടി സ്വീകരിക്കാൻ കാരണമായത്.

advertisement
2/5
 മദ്യപിച്ച് ബഹളമുണ്ടാക്കൽ, പൊതുസ്ഥലത്ത് മോശമായി പെരുമാറൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. വിനായകനെതിരെ കേസ് രജിസ്റ്റർ ചെയ്ത ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. നടനെ കേരളത്തിലേക്ക് തിരിച്ചയച്ചതായും പോലീസ് വ്യക്തമാക്കി.

3/5
 കൊച്ചിയിൽ നിന്നും ഗോവയിലേക്കുള്ള യാത്രക്കിടയാണ് സംഭവം. കൊച്ചിയിൽ നിന്ന് ഹൈദരാബാദ് വഴിയാണ് ഗോവയിലേക്ക് പോകാൻ ഇരുന്നത്. ഗോവയിലേക്കുള്ള കണക്ടിംഗ് വിമാനം ഹൈദരാബാദിൽ നിന്നായിരുന്നു.

4/5
 ഡൊമസ്റ്റിക് ട്രാൻസ്ഫർ ഏരിയയിൽ നടൻ ബഹളം ഉണ്ടാക്കിയെന്നാണ് പോലീസ് പറയുന്നത്. ഇതിന് പിന്നാലെ സിഐഎസ്എഫ് ഉദ്യോ​ഗസ്ഥർ ഇടപെട്ട് വിനായകനെ കസ്റ്റഡിയിലെടുത്ത് പോലീസിന് കൈമാറി.

5/5
 അതേസമയം വിമാനത്താവളത്തിലെ മുറിയിലേക്ക് മാറ്റി സിഐഎസ്എഫ് ഉദ്യോഗസ്ഥർ തന്നെ മർദ്ദിച്ചതായി വിനായകൻ പറഞ്ഞു. തന്നെ കസ്റ്റഡിയിലെടുത്തത് എന്തിനാണെന്ന് അറിയില്ലെന്നും സിസിടിവി ദൃശ്യങ്ങളിൽ തെളിവുണ്ടെന്നും നടൻ കൂട്ടിച്ചേർത്തു.

കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടുന്ന 50 വിദ്യാർത്ഥികൾക്ക് വീട് വെച്ചു നൽകും: മന്ത്രി ശിവൻകുട്ടി

  • കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടിയ 50 വിദ്യാർത്ഥികൾക്ക് വീട് നൽകുമെന്ന് മന്ത്രി ശിവൻകുട്ടി അറിയിച്ചു.

  • ഇടുക്കി സ്വദേശിനിയായ ദേവപ്രിയയ്ക്ക് സി.പി.എം. ഇടുക്കി ജില്ലാ കമ്മിറ്റി വീട് നൽകും എന്ന് അറിയിച്ചു.

  • പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് ദേവനന്ദയ്ക്ക് വീട് നിർമിച്ചു നൽകും.

View All
advertisement