കോവിഡ് വ്യാപനത്തെ തുടർന്നുള്ള ലോക്ഡൗണിൽ സിനിമാ ചിത്രീകരണങ്ങളൊക്കെ നിർത്തിവെച്ചിരിക്കുന്നു. താരങ്ങളൊക്കെ കുടുംബത്തിനൊപ്പം വീടുകളിലാണ്. ഏതായാലും ഷൂട്ടിങ് ഇല്ലെങ്കിലും ലോക്ഡൗൺ കാലം വെറുതെ വിടാൻ ഒരുക്കമായിരുന്നില്ല നടി അനുശ്രീ. ഒന്നിനു പുറകെ ഒന്നായി വേറിട്ട ഫോട്ടോഷൂട്ടുകളുമായാണ് താരം ആരാധകരുടെ മനംകവർന്നത്. അനുശ്രീയുടെ പുതിയൊരു ഫോട്ടോഷൂട്ട് കൂടി പുറത്തുവന്നിരിക്കുന്നു.