ഇന്ത്യയൊട്ടാകെ ഗംഭീര വിജയം നേടിയ ചിത്രമായിരുന്നു അല്ലു അര്‍ജുന്‍റെ പുഷ്പ. സുകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അല്ലു അര്‍ജുനൊപ്പം രശ്മിക മന്ദാനയും ഫഹദ് ഫാസിലുമാണ് പ്രധാന വേഷത്തിലെത്തിയത്. ഒന്നാം ഭാഗം നേടിയ വിജയത്തിന് ശേഷം പുഷ്പ രാജിന്‍റെ രണ്ടാം വരവിനായുള്ള പ്രവൃത്തികള്‍ ഹൈദരാബാദില്‍ തകൃതിയായി നടക്കുകയാണ്.