Ahaana Krishna | വീട്ടിലെല്ലാവർക്കും ഇതിനോട് വെറുപ്പാണ്; ലണ്ടനിൽ പോയ ദിയയോട് അഹാന ചോദിച്ചു വാങ്ങിയ സമ്മാനം
- Published by:meera_57
- news18-malayalam
Last Updated:
വീട്ടിലെല്ലാവർക്കും ഇതിനോട് വെറുപ്പാണ് എന്ന് അഹാന. എന്നാലും തനിക്ക് അതിനോട് വല്ലാത്ത പ്രിയമുണ്ട്
അഹാന കൃഷ്ണയുടെ (Ahaana Krishna) അനുജത്തി ദിയ കൃഷ്ണയും (Diya Krishna) ഭർത്താവ് അശ്വിൻ ഗണേഷും അവരുടേത് മാത്രമായ ഹണിമൂൺ ആഘോഷം കഴിഞ്ഞ് ലണ്ടനിൽ നിന്നും കേരളത്തിൽ എത്തിക്കഴിഞ്ഞു. പോയവർഷം കൃഷ്ണകുമാർ കുടുംബം ക്രിസ്തുമസ് ആഘോഷിച്ചത് ഇവിടെയാണ്. ദിയയും അശ്വിനും കൂട്ടുകാരി അഞ്ജലിയുടെയും ഭർത്താവിന്റെയും ഒപ്പമാണ് ഇവിടെ കുറച്ചു ദിവസങ്ങൾ കഴിച്ചുകൂട്ടിയത്. എവിടെപ്പോയാലും അത് ആഘോഷമാക്കുന്ന ദിയയും അശ്വിനും ഇക്കുറിയും അക്ക്രയത്തിൽ തെല്ലും പിശുക്ക് കാട്ടിയില്ല. പോയിവന്നപ്പോൾ ചേച്ചി അഹാനയ്ക്ക് ഒരു സമ്മാനം കൊണ്ടുവരാനും ദിയ മറന്നില്ല
advertisement
ദിയയും അശ്വിനും വിവാഹം കഴിഞ്ഞ വേളയിൽ ദിയയുടെ കുടുംബത്തിന്റെ ഒപ്പം ബാലിയിലേക്ക് യാത്ര പോയിരുന്നു. നവവധുവിന്റെയും വരന്റെയും ഒപ്പം വീട്ടുകാർ കൂടി യാത്ര പോയ 'മിഥുനം ട്രിപ്പിന്റെ' വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. വിമർശനവും അതുപോലെ തന്നെ ഉണ്ടായി. പക്ഷേ, അവർ മാത്രമുള്ള യഥാർത്ഥ ഹണിമൂൺ ട്രിപ്പ് വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ. അതിനാണ് ദിയയും അശ്വിനും ചേർന്ന് പോയത്. ജീൻസ് സിനിമയിലെ ഐശ്വര്യ റായിയുടെ ഗാനത്തിന് ചുവടുകൾ തീർക്കുന്ന തന്റെയും ഭർത്താവ് അശ്വിൻ ഗണേഷിന്റെയും അപ്‌ഡേറ്റുകളും പേജിൽ കാണാമായിരുന്നു (തുടർന്ന് വായിക്കുക)
advertisement
ലണ്ടനിൽ ചിലവേറിയതിനാൽ, അവിടേയ്ക്ക് യാത്ര പോകുന്ന പലരും അവർക്ക് പരിചയമുള്ള വേണ്ടപ്പെട്ട ആരുടെയെങ്കിലും കൂടെ താമസിക്കുന്നതാണ് പതിവ്. കുട്ടിക്കാലം മുതൽ 'കൃഷ്ണ' സഹോദരിമാരെ ഏറെ ആകർഷിച്ചിരുന്ന സ്ഥലമാണ് ലണ്ടൻ. അവിടേയ്ക്ക് ആദ്യമായി പോകാൻ ലഭിച്ച അവസരത്തെ അവർ കഴിഞ്ഞതിന്റെ മുൻപിലത്തെ വർഷം ആഘോഷമാക്കിയിരുന്നു. വലിയ ചിലവിൽ ലണ്ടൺ വരെ പോകുന്ന അനുജത്തിയോട് എങ്ങനെയാണ് വരുമ്പോൾ തനിക്കൊരു സമ്മാനം കൂടി വേണമെന്ന് പറയുക?
advertisement
അക്കാര്യത്തിൽ അഹാന തെല്ലും മടിച്ചില്ല. ദിയ തിരികെ നാട്ടിലേക്ക് വന്ന അവസരത്തിൽ കയ്യിൽ ഒരു പൊതി ചേച്ചിക്കായിരുന്നു. ഒരുപാട് ഡോളറുകൾ മുടക്കി അനുജത്തിക്ക് സാമ്പത്തിക ഭാരം വരുത്താൻ എന്തായാലും അഹാന എന്ന അമ്മു തയാറല്ല. അഹാനക്ക് ഏറ്റവും ഇഷ്‌ടമുള്ള വസ്തുക്കൾ ഭക്ഷണ പദാർത്ഥങ്ങൾ തന്നെയാണ്. ലണ്ടനിൽ നിന്നും തിരുവനന്തപുരം വരെ എത്തിയാൽ, കഴിക്കാൻ പാകത്തിനുള്ള ഒരു ഐറ്റം ആണ് അഹാന ചോദിച്ചു വാങ്ങിയത്. വീട്ടിലെല്ലാവർക്കും ഇതിനോട് വെറുപ്പാണ് എന്ന് അഹാന. എന്നാലും തനിക്ക് ഈ ഭക്ഷണത്തോട് വല്ലാത്ത പ്രിയമുണ്ട്
advertisement
നാട്ടിൽ നമ്മളിൽ പലരും ഇഷ്‌ടപ്പെടുന്ന ഐറ്റം ആണ് അഹാന ദിയയെക്കൊണ്ട് അങ്ങ് ലണ്ടനിൽ നിന്നും വരുത്തിയത്. ലെയ്സ് എന്ന പേരിൽ നമുക്കിടെ പ്രചരിക്കുന്ന ഈ ഉൽപ്പന്നം, അവിടെ വാക്കേഴ്‌സ് ആണ്. ഉപ്പിന്റെയും വിനാഗിരിയുടെയും രസം നിറഞ്ഞ രുചിയാകും ഇതിന്. ഈ രുചി ഇഷ്‌ടപ്പെടുന്ന മറ്റെരെങ്കിലും ഉണ്ടോ എന്ന് കൂടി അഹാന ചോദിക്കുന്നു. കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് അഹാന തനിക്ക് ലഭിച്ച സമ്മാനത്തിന്റെ സന്തോഷം വെളിപ്പെടുത്തിയത്
advertisement
100 ശതമാനവും ഗ്രേറ്റ് ബ്രിട്ടീഷ് ഉരുളക്കഴിങ്ങാണ് ഇതിനുള്ളിൽ എന്നും ചിപ്സിന്റെ കൂടിൽ കുറിച്ചിരിക്കുന്നു. സഞ്ചാര പ്രിയരാണ് കൃഷ്ണ സഹോദരിമാർ നാലുപേരും. അഹാന കൃഷ്ണ അടുത്തിടെ വീടും അബുദാബിയിൽ പോയിരുന്നതിന്റെ വിശേഷം സോഷ്യൽ മീഡിയയിൽ പങ്കിട്ടിരുന്നു. കഴിഞ്ഞ പിറന്നാൾ ദിനം അഹാന അമ്മയ്‌ക്കൊപ്പം അബുദാബിയിലാണ് കൊണ്ടാടിയത്










