Ambili Devi | അദ്ദേഹം ഞങ്ങളെ വിട്ട് ഈശ്വരന്റെ അടുത്തേക്ക് പോയി... പ്രതിസന്ധികൾക്കിടെ വിയോഗദുഃഖം പേറി അമ്പിളി ദേവി
- Published by:user_57
- news18-malayalam
Last Updated:
ഒന്ന് വിളിച്ചാൽ ഓടിയെത്തുന്ന അദ്ദേഹം ഇനി അമ്പിളിക്കൊപ്പമില്ല. ഹൃദയവേദന നിറഞ്ഞ വാക്കുകളുമായി ആദരാഞ്ജലി അർപ്പിച്ച് അമ്പിളി ദേവി
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അമ്പിളി ദേവിയുടെ ജീവിതത്തിലെ പ്രതിസന്ധികൾ വാർത്തയായിരുന്നു. ഭർത്താവ് ആദിത്യൻ എന്ന ജയനുമായുള്ള പ്രശ്നങ്ങൾ പുറത്തു വരുന്നത് അമ്പിളിയുടെ ശോകമൂകമായ ഒരു ഫേസ്ബുക് വീഡിയോ പോസ്റ്റിലൂടെയായിരുന്നു. വീഡിയോ ചർച്ചയായതിൽ പിന്നെ അമ്പിളി മാധ്യമങ്ങളോട് തന്റെ നിലവിലെ പ്രതിസന്ധി വെളിപ്പെടുത്തി
advertisement
എന്നാൽ ജീവിതത്തിൽ വലിയ പ്രതിസന്ധികൾ മുഖാമുഖം നിൽക്കുമ്പോഴും വളരെ വേണ്ടപ്പെട്ടയൊരാളുടെ മരണം കൂടി നേരിടേണ്ടി വന്നിരിക്കുകയാണ് അമ്പിളിക്ക്. തന്റെ ഒപ്പം നിന്ന അദ്ദേഹത്തിന്റെ മരണം അമ്പിളിയെ തീവ്രദുഃഖത്തിലാഴ്ത്തിയിട്ടുണ്ട്. ദുഃഖം നിഴലിക്കുന്ന വാക്കുകളിലൂടെ അമ്പിളി അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിക്കുന്നു (തുടർന്ന് വായിക്കുക)
advertisement
"പ്രണാമം അച്ഛാ. എന്റെ എല്ലാ കാര്യങ്ങൾക്കും കൂടെ നിന്നിരുന്ന, എന്റെ അർജുൻ മോനെ ഞാൻ പ്രസവിച്ചു കിടന്ന സമയത്തും അവനു ഓരോ തവണയും vaccination എടുക്കാൻ പോകുമ്പോഴും എല്ലാം എല്ലാത്തിനും കൂട്ട് വന്നിരുന്ന, ഒന്ന് വിളിച്ചാൽ ഓടി എത്തുന്ന എന്റെ വല്യച്ഛൻ ഇന്ന് ഞങ്ങളെ വിട്ടു ഈശ്വരന്റെ അടുത്തു പോയി. ഞങ്ങളുടെ എല്ലാം കടയച്ഛൻ," അമ്പിളി അദ്ദേഹത്തിന്റെ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് കുറിച്ചതിങ്ങനെ
advertisement
advertisement
advertisement
ജയന് പരസ്ത്രീ ബന്ധം ഉണ്ടെന്നാരോപിച്ച് അമ്പിളി രംഗത്തെത്തിയിരുന്നു. തന്നോട് വിവാഹമോചനം ആവശ്യപ്പെട്ടു എന്നും അമ്പിളി പറഞ്ഞു. ഇപ്പോൾ ജീവനുഭീഷണിയുണ്ടെന്നും. എന്നാൽ തനിക്ക് ആ സ്ത്രീയുമായി സൗഹൃദം മാത്രമേ ഉള്ളൂ എന്നായിരുന്നു ആദിത്യന്റെ വിശദീകരണം. ഭാര്യക്ക് നേരെ വധഭീഷണി നടത്തിയിട്ടില്ല എന്നും ജയൻ പറഞ്ഞിരുന്നു







