advertisement

'നിനക്ക് കുറുവാ സംഘത്തിന്റെ കൂടെ കക്കാൻ പൊയ്ക്കൂടേ'; മോഹൻലാലിന്റെ ഫോട്ടോഗ്രാഫർ അനീഷ് ഉപാസനയുടെ പോസ്റ്റ്

Last Updated:
സംവിധായകനും സെലിബ്രിറ്റി ഫോട്ടോഗ്രാഫറുമായ അനീഷ് ഉപാസനയുടെ പ്രതികരണം
1/6
നടൻ മോഹൻലാലിന്റെ (Mohanlal) ജീവൻതുളുമ്പുന്ന ഫ്രയിമുകൾ ക്യാമറയിൽ പകർത്തുന്ന സെലിബ്രിറ്റി ഫോട്ടോഗ്രാഫർ എന്ന നിലയിലാണ് അനീഷ് ഉപാസനയെ (Aniesh Upaasana) സിനിമാ ലോകത്തിനും ആരാധകർക്കും കൂടുതൽ പരിചയം. മാറ്റിനി എന്ന സിനിമയിൽ മഖ്‌ബൂൽ സൽമാനെ സംവിധാനം ചെയ്തിട്ടുമുണ്ട്. നിരവധി ഫാഷൻ മാസികൾകൾക്ക് അനീഷ് ഉപാസനയുടെ ക്യാമറയിൽ പതിഞ്ഞ ചിത്രങ്ങൾ ലഭിച്ചിട്ടുണ്ട്. മോഹൻലാലുമായുള്ള അടുപ്പത്തിന്റെ പേരിലും അനീഷ് ഉപാസനയുടെ പേര് സിനിമാ ലോകത്തിൽ പ്രചാരത്തിലുണ്ട്. എന്നാൽ ഇതിന്റെ പേരിൽ വരുന്ന ചില അടിസ്ഥാന രഹിതമായ കാര്യങ്ങളിൽ അനീഷ് പ്രതികരിക്കാറുമുണ്ട്

2/6
മോഹൻലാൽ ആദ്യമായി സംവിധാകന്റെ കുപ്പായം അണിയുന്ന ചിത്രം 'ബറോസ്' ഈ ക്രിസ്തുമസ് ദിനത്തിൽ തിയേറ്ററുകളിൽ എത്താൻ നിശ്ചയിച്ചിരിക്കുകയാണ്. പണ്ടും കുട്ടികൾക്കൊപ്പമുള്ള ചിത്രങ്ങളിൽ അഭിനയിച്ച പരിചയവുമുണ്ട് മോഹൻലാലിന്. ഈ ചിത്രവും കുട്ടികൾക്ക് വേണ്ടിയുള്ളതാണ്. ഈ സിനിമയുമായി ബന്ധപ്പെട്ട ഒരു വ്യാജവാർത്തയാണ് അനീഷ് ഉപാസനയുടെ പേരിൽ പ്രചരിക്കുന്നത്. അതിനെതിരെ അദ്ദേഹം പോസ്റ്റിലൂടെ പ്രതികരിച്ചിട്ടുമുണ്ട് (തുടർന്ന് വായിക്കുക)

3/6
ഏതൊരു മലയാള സിനിമയും ഒ.ടി.ടിയിലും റിലീസ് ചെയ്യും എന്ന സാഹചര്യമുണ്ട്  മലയാള സിനിമയ്ക്ക്. ഡിജിറ്റൽ റിലീസ് കഴിഞ്ഞാൽ, നിരവധി പ്രതികരണങ്ങളും റിവ്യൂകളും സോഷ്യൽ മീഡിയ സ്‌പെയ്‌സിൽ വരാറുണ്ട്. 'ബറോസ്' ഒ.ടി.ടി. റിലീസിനെ സംബന്ധിച്ചാണ് ഒരു പോസ്റ്റ്. സിനിമയുമായി ബന്ധമുള്ള ഒരു പേജിലാണ് ഈ പോസ്റ്റ് വന്നിട്ടുള്ളത് എന്നുറപ്പ്. ഇതിലേയ്ക്കാണ് അനീഷ് ഉപാസനയുടെ പേരും വലിച്ചിഴക്കപ്പെട്ടത്. വസ്തുതാവിരുദ്ധമായ ഈ പോസ്റ്റ് അനീഷിനെ ചെറുതല്ലാത്ത നിലയിൽ അലോസരപ്പെടുത്തിയിരിക്കുന്നു എന്ന് അദ്ദേഹത്തിന്റെ പ്രതികരണത്തിൽ നിന്നും മനസിലാക്കാം

4/6
ബറോസ് ഒ.ടി.ടിയിൽ ഇറക്കാനാണ് പ്ലാൻ. ലോകത്ത് ആദ്യമായി ത്രീ ഡിയിൽ ഒ.ടി.ടിയിൽ ഇറക്കാൻ പോകുന്ന ചിത്രമാകും ഇത്. ടി.കെ. രാജീവ്കുമാർ അടക്കമുള്ള സംവിധായകർ ഇതിന്റെ പിന്നണിയിൽ ഉണ്ട്. ഇങ്ങനെയൊരു നിർദേശം മോഹൻലാലിന് മുന്നിൽ അവതരിപ്പിച്ചത് അനീഷ് ഉപാസനയാണ് എന്നാണ് ഏതോ ഒരു ഫിലിം ഗ്രൂപ്പിൽ വന്ന പോസ്റ്റിന്റെ ഉള്ളടക്കം. ഇങ്ങനെയൊരു കാര്യം താൻ മനസാ, വാചാ, കർമ്മണാ അറിഞ്ഞിട്ടില്ല എന്ന് മാത്രമല്ല, ഇത്തരത്തിൽ അസംബന്ധം പടച്ചുവിടുന്നവർക്കെതിരെ അനീഷ് ഉപാസന ശക്തമായ ഭാഷയിൽ പ്രതികരിക്കുന്നുമുണ്ട്

5/6
'ആഹ് എന്നിട്ട്? അനീഷ് ഉപാസന പറഞ്ഞിട്ട് ലാലേട്ടൻ കേട്ടോ..? ബാക്കി കൂടി പറഞ്ഞിട്ട് പോടെയ്...! ന്നാലും എന്താലേ... ഈ അനീഷ് ഉപാസന ഒരു സംഭവം തന്നെ... മിസ്റ്റർ പോസ്റ്റ്‌ മാൻ, ഇതിലും ഭേദം നിനക്ക് കുറുവാ സംഘത്തിന്റെ കൂടെ കക്കാൻ പോണതാ' എന്ന് അനീഷ്. ചുരുക്കം ചില കമന്റുകളും അനീഷ് ഉപാസനയുടെ ഈ പോസ്റ്റിനു താഴെയുണ്ട്. ഈ പോസ്റ്റ് ആരെങ്കിലും എല്ലാം കണ്ടുകഴിഞ്ഞു എന്നാണ് മനസിലാക്കേണ്ടത്. സ്ക്രീൻഷോട്ട് സഹിതം പോസ്റ്റ് ഇട്ടുവെങ്കിലും, എവിടെ, ആരാണ് ഈ പോസ്റ്റ് ആദ്യമായി ചെയ്തത് എന്ന് അനീഷ് വ്യക്തമാക്കിയിട്ടില്ല. ഐഡന്റിറ്റി തെളിയുന്ന ഭാഗങ്ങൾ കൃത്യമായി ഹൈഡ് ചെയ്ത ശേഷം മാത്രമാണ് പോസ്റ്റ്

6/6
പോയ വർഷം നവ്യ നായർ, സൈജു കുറുപ്പ് എന്നിവർ നായികാ നായകന്മാരായ 'ജാനകി ജാനേ' എന്ന സിനിമ സംവിധാനം ചെയ്തതും അനീഷ് ഉപാസനയാണ്. ഇതുവരെ നാല് ചിത്രങ്ങൾ അനീഷ് സംവിധനം ചെയ്തു കഴിഞ്ഞു. അനീഷ് ഉപാസനയുടെ പോസ്റ്റിന്റെ സ്ക്രീൻഷോട്ട്

20 കോടി ക്രിസ്മസ് ബംപർ തർക്കം; ടിക്കറ്റ് ഹാജരാക്കുന്നവർക്ക് സമ്മാനം നൽകുമെന്ന് ലോട്ടറി വകുപ്പ്

  • 20 കോടി രൂപയുടെ ക്രിസ്മസ് ബംപർ ലോട്ടറി തർക്കത്തിൽ ടിക്കറ്റ് ഹാജരാക്കുന്നവർക്ക് സമ്മാനം നൽകും

  • ലോട്ടറി ടിക്കറ്റ് സുരക്ഷിതമായി സൂക്ഷിക്കുക ഉടമയുടെ ഉത്തരവാദിത്വമാണെന്ന് ലോട്ടറി വകുപ്പ്

  • ഹൈക്കോടതിയുടെ അന്തിമ നിർദേശങ്ങൾക്കനുസരിച്ച് മാത്രമേ തുടർനടപടികൾ സ്വീകരിക്കുകയുള്ളൂ

View All
advertisement