advertisement

'കാലുകളുടെ ചലനശേഷി നഷ്ടപ്പെട്ട് കിടപ്പിലായി'; അരവിന്ദ് സ്വാമിയുടെ വെളിപ്പെടുത്തല്‍

Last Updated:
ശരീരത്തിന് നിരവധി പരിക്കുകളുണ്ടായിരുന്നുവെന്നും കാലുകളുടെ ചലനശേഷി നഷ്ടപ്പെട്ടിരുന്നുവെന്നും അരവിന്ദ് സ്വാമി
1/8
റൊമാന്റിക് ഹീറോയായി വെള്ളിത്തിരയില്‍ മാസ്മരിക പ്രകടനം കാഴ്ചവെച്ച നടനാണ് അരവിന്ദ് സ്വാമി. സിനിമാ നടന്‍ എന്നതിലുപരി ബിസിനസ് രംഗത്തും തന്റെ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം ജീവിതത്തിലുണ്ടായ വെല്ലുവിളികളെ നിശ്ചയദാര്‍ഢ്യത്തോടെ നേരിട്ട വ്യക്തി കൂടിയാണ്. ഈയടുത്ത് അദ്ദേഹം നടത്തിയ വെളിപ്പെടുത്തലാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്

2/8
2000നും 2013നും ഇടയ്ക്കാണ് അദ്ദേഹത്തിന് നട്ടെല്ലിന് ഗുരുതരമായി പരിക്കേല്‍ക്കുന്നത്. ഇതോടെ ഇദ്ദേഹത്തിന്റെ കാലുകളുടെ ചലനശേഷി നഷ്ടപ്പെട്ടു. ഗള്‍ഫ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യത്തെപ്പറ്റി തുറന്നുപറയുന്നുണ്. വളരെയധികം വേദനയാണ് കാലിന് അനുഭവപ്പെട്ടിരുന്നതെന്നും കുറച്ചുവര്‍ഷങ്ങള്‍ കിടക്കയില്‍ തന്നെയായിരുന്നു താനെന്നും അദ്ദേഹം പറഞ്ഞു. ശരീരത്തിന് നിരവധി പരിക്കുകളുണ്ടായിരുന്നുവെന്നും കാലുകളുടെ ചലനശേഷി നഷ്ടപ്പെട്ടിരുന്നുവെന്നും അരവിന്ദ് സ്വാമി തുറന്നുപറഞ്ഞു

3/8
എന്നാല്‍ വെല്ലുവിളികള്‍ക്കിടയിലും അദ്ദേഹം തളരാതെ മുന്നോട്ടുപോയി. വര്‍ഷങ്ങള്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ അദ്ദേഹത്തിന് കാലുകളുടെ ചലനശേഷി വീണ്ടെടുത്തു. ഇതിനുപിന്നാലെ വ്യക്തിജീവിതത്തിലും പ്രൊഫഷണല്‍ രംഗത്തും ഒരു വലിയ തിരിച്ചുവരവ് നടത്താനും അദ്ദേഹത്തിന് കഴിഞ്ഞു

4/8
വളരെ ചെറിയ പ്രായത്തിലാണ് അദ്ദേഹം ചലച്ചിത്രമേഖലയില്‍ തന്റെതായ ഇരിപ്പിടം നേടിയെടുത്തത്. വ്യവസായിയായ വിഡി സ്വാമിയുടെയും ഭരതനാട്യം കലാകാരി വസന്തയുടെയും മകനായ അരവിന്ദ് സ്വാമി ചെറിയ പ്രായത്തിലാണ് സിനിമയിലെത്തിയത്. ഒരു പരസ്യചിത്രത്തിലൂടെയാണ് പ്രശസ്ത സംവിധായകന്‍ മണിരത്‌നം അരവിന്ദ് സ്വാമിയെ ശ്രദ്ധിക്കുന്നത്. തുടര്‍ന്ന് 1991ല്‍ അദ്ദേഹം സംവിധാനം ചെയ്ത 'ദളപതി' എന്ന ചിത്രത്തില്‍ അരവിന്ദ് സ്വാമിയ്ക്ക് സുപ്രധാന വേഷവും നല്‍കി. മമ്മൂട്ടിയും രജനീകാന്തും മത്സരിച്ചഭിനയിച്ച ചിത്രത്തിലെ അരവിന്ദ് സ്വാമിയുടെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു

5/8
1992ല്‍ മണിരത്‌നത്തിന്റെ തന്നെ സംവിധാനത്തില്‍ പുറത്തിറങ്ങിയ 'റോജ'യിലെ പ്രകടനമാണ് അരവിന്ദ് സ്വാമിയെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ചത്. 1995ല്‍ പുറത്തിറങ്ങിയ 'ബോംബെ'യും അരവിന്ദ് സ്വാമിയുടെ അഭിനയ ജീവിതത്തിലെ നിര്‍ണായക വഴിത്തിരിവായി. പ്രിയദര്‍ശന്റെ ഹിന്ദി ചിത്രമായ 'സാത് രംഗ് കെ സപ്‌നെ'യിലും അരവിന്ദ് സ്വാമി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. പിന്നീട് കരിയറിലുണ്ടായ ഉയര്‍ച്ച-താഴ്ചകള്‍ക്ക് ശേഷം അദ്ദേഹം ബിസിനസിലേക്ക് ശ്രദ്ധ തിരിച്ചു

6/8
ചെന്നൈയിലെ ലയോള കോളേജില്‍ നിന്ന് കൊമേഴ്‌സില്‍ ബിരുദം നേടിയ അദ്ദേഹം നോര്‍ത്ത് കരോളിനയിലെ വേക് ഫോറസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് തന്റെ ബിസിനസ് പഠനം പൂര്‍ത്തിയാക്കിയത്. പിതാവിന്റെ കമ്പനി ഏറ്റെടുത്ത ഇദ്ദേഹം ബിസിനസ് രംഗത്ത് നേട്ടങ്ങള്‍ കൊയ്യാന്‍ തുടങ്ങി

7/8
2000ന്റെ തുടക്കത്തില്‍ തന്റെ ബിസിനസ് കൂടുതല്‍ വിപുലപ്പെടുത്താനും അദ്ദേഹത്തിന് സാധിച്ചു. പേറോള്‍ പ്രോസസിംഗ് കമ്പനിയായ പ്രോലീസ് ഇന്ത്യയുടെ (ProLease India) ചെയര്‍മാനായും മാനേജിംഗ് ഡയറക്ടറായും അദ്ദേഹം സേവനമനുഷ്ടിച്ചിരുന്നു. 2005ല്‍ സ്വന്തമായി ഒരു കമ്പനിയും അദ്ദേഹം ആരംഭിച്ചു. ടാലന്റ് മാക്‌സിമസ് എന്നായിരുന്നു കമ്പനിയുടെ പേര്. വളരെവേഗത്തിലായിരുന്നു ടാലന്റ് മാക്‌സിമസിന്റെ വളര്‍ച്ച. 2022ല്‍ 3300 കോടിയായിരുന്നു അരവിന്ദിന്റെ ഈ കമ്പനിയുടെ വാര്‍ഷിക വരുമാനം. ഇതോടെ ബിസിനസ് രംഗത്തും അദ്ദേഹം തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചു

8/8
നീണ്ട ഇടവേളയ്ക്ക് ശേഷം 2013ല്‍ മണിരത്‌നം സംവിധാനം ചെയ്ത 'കടല്‍' എന്ന ചിത്രത്തിലൂടെ അരവിന്ദ് സ്വാമി വെള്ളിത്തിരയിലേക്ക് വീണ്ടുമെത്തി. പിന്നീട് അദ്ദേഹത്തിന് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. തിരിച്ചുവരവില്‍ കൈനിറയെ സിനിമകളാണ് അദ്ദേഹത്തിന് ലഭിച്ചത്. തനി ഒരുവന്‍(2015), ധ്രുവ(2016), ചെക്ക ചിവന്ത വാനം(2018), തലൈവി(2021), മെയ്യഴഗന്‍ (2024) തുടങ്ങിയ ചിത്രങ്ങളില്‍ അദ്ദേഹം ശ്രദ്ധേയമായ വേഷം ചെയ്തു. വിജയ് സേതുപതി, അദിതി റാവു ഹൈദരി എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന 'ഗാന്ധി ടോക്‌സ്' ആണ് അരവിന്ദ് സ്വാമിയുടെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം

20 കോടി ക്രിസ്മസ് ബംപർ തർക്കം; ടിക്കറ്റ് ഹാജരാക്കുന്നവർക്ക് സമ്മാനം നൽകുമെന്ന് ലോട്ടറി വകുപ്പ്

  • 20 കോടി രൂപയുടെ ക്രിസ്മസ് ബംപർ ലോട്ടറി തർക്കത്തിൽ ടിക്കറ്റ് ഹാജരാക്കുന്നവർക്ക് സമ്മാനം നൽകും

  • ലോട്ടറി ടിക്കറ്റ് സുരക്ഷിതമായി സൂക്ഷിക്കുക ഉടമയുടെ ഉത്തരവാദിത്വമാണെന്ന് ലോട്ടറി വകുപ്പ്

  • ഹൈക്കോടതിയുടെ അന്തിമ നിർദേശങ്ങൾക്കനുസരിച്ച് മാത്രമേ തുടർനടപടികൾ സ്വീകരിക്കുകയുള്ളൂ

View All
advertisement