Malayalam OTT Release: ബറോസ് മുതൽ റൈഫിൾ ക്ലബ്ബ് വരെ; ഈ ആഴ്ച ഒടിടിയിൽ എത്തുന്ന പുത്തൻ സിനിമകൾ ഇതാ
- Published by:Sarika N
- news18-malayalam
Last Updated:
തീയേറ്ററുകളിൽ ഹിറ്റായ 5 ചിത്രങ്ങൾ ഈ ആഴ്ച ഒടിടിയിൽ
ബറോസ് (Barroz ): മലയാളികളുടെ പ്രിയ താരം മോഹൻലാൽ (Mohanlal) ആദ്യമായി സംവിധാനം നിർവഹിച്ച് ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തിയ ചിത്രമാണ് ബറോസ് (Barroz) . വൻ ഹൈപ്പിൽ എത്തിയ ചിത്രത്തിന് അതിനനുസരിച്ച് നീതി പുലർത്താൻ കഴിഞ്ഞോ എന്നത് സംശയമാണ്. ഫാന്റസി പീരീഡ് ഴോണറിൽ ഒരുങ്ങിയ സിനിമ പ്രധാനമായും കുട്ടികൾക്കായി ഉള്ളതാണ്. ഇതിനോടകം പുറത്ത് വന്ന ചിത്രത്തിന്റെ അപ്ഡേറ്റുകൾക്കെല്ലാം വലിയ തോതിൽ പ്രേക്ഷക സ്വീകാര്യത സ്വന്തമാക്കാൻ കഴിഞ്ഞിരുന്നു എന്നാൽ ചിത്രം റിലീസായത്തിന് ശേഷം കിട്ടിയ പ്രതികരണങ്ങൾ ബറോസിന് അനുകൂലമായിരുന്നില്ല.ഇപ്പോഴിതാ ഒടിടി സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ് ചിത്രം.ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത്.
advertisement
പുഷ്പ 2 (Pushpa 2) : തെന്നിന്ത്യൻ സൂപ്പർ താരം അല്ലു അർജുൻ (Allu Arjun) നായകനാക്കി സുകുമാർ സംവിധാനം നിർവഹിച്ച പാൻ ഇന്ത്യൻ ചിത്രമാണ് പുഷ്പ 2 . ഇന്ത്യൻ സിനിമയിലെ സമീപകാല കളക്ഷൻ റെക്കോർഡുകൾ എല്ലാം പഴങ്കഥയാക്കി മുന്നേറുകയാണ് ഈ അല്ലു അർജുൻ ചിത്രം. സിനിമയ്ക്ക് തീയേറ്ററുകളിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നതെങ്കിൽ പോലും ഇതൊന്നും ചിത്രത്തിന്റെ കളക്ഷനെ ബാധിച്ചിട്ടില്ല. ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ചിത്രം ആഗോള ബോക്സ്ഓഫീസിൽ 1800 കോടിയിലധികം കളക്ഷൻ സ്വന്തമാക്കിയിട്ടുണ്ട്. തിയേറ്ററുകളിൽ വലിയ ആരവം സൃഷ്ടിച്ച സിനിമയുടെ ഒടിടി റിലീസ് സംബന്ധിച്ച അപ്ഡേറ്റുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.ജനുവരി 30-31 തീയതികളിൽ ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ സിനിമ ലഭ്യമാകും എന്നാണ് സൂചന.
advertisement
റൈഫിൾ ക്ലബ്ബ് (Rifle Club) : ഒരു കുടുംബത്തിലെ പല തലമുറകളുടെ തുപ്പാക്കി ചരിതത്തിൻ്റെ കഥയുമായി എത്തിയ ആഷിഖ് അബു ചിത്രമാണ് റൈഫിൾ ക്ലബ്ബ്. ക്രിസ്മസ് റിലീസായി തീയേറ്ററുകളിൽ എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണങ്ങൾ സ്വന്തമാക്കാൻ കഴിഞ്ഞിരുന്നു.ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രം ജനുവരി 16- മുതൽ ഒടിടി സ്ട്രീമിംഗ് ആരംഭിച്ചു. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീം ചെയുന്നത്. വാണി വിശ്വനാഥ്, ദിലീഷ് പോത്തൻ, വിജയരാഘവൻ, അനുരാഗ് കശ്യപ് തുടങ്ങിയവർ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.തീയേറ്ററിൽ എത്തി ഒരു മാസത്തിന് ശേഷമാണ് ചിത്രം ഒടിടിയിലെത്തുന്നത്. പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് റൈഫിൾ ക്ലബ്ബ് 27.9 കോടി കളക്ഷൻ സ്വന്തമാക്കിട്ടുണ്ട്.
advertisement
പണി (Pani): മലയാളികളുടെ പ്രിയ നടന്‍ ജോജു ജോര്‍ജ് (Joju George) ആദ്യമായി രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് പണി. ഒരു മാസ് ത്രില്ലര്‍ റിവഞ്ച് ഴോണറില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ഒക്ടോബര്‍ 24ന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളോടെ മികച്ച കളക്ഷൻ സ്വന്തമാക്കാൻ കഴിഞ്ഞിരുന്നു.ചിത്രത്തിന്റെ ഒടിടി റിലീസായിനായുള്ള കാത്തിരിപ്പിലായിരുന്നു സിനിമ പ്രേമികൾ.ഇപ്പോൾ ഇതാ കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ജനുവരി 16 മുതൽ സോണി ലിവിലൂടെ പണി സ്ട്രീമിംഗ് ആരംഭിച്ചു.
advertisement
സൂക്ഷ്മദർശിനി (Sookshmadarshini ): ബേസിൽ ജോസഫ് (Basil Joseph), നസ്രിയ നസിം (Nazriya Nazim) എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എംസി സംവിധാനം നിർവഹിച്ച ചിത്രമാണ് സൂക്ഷ്മദര്‍ശിനി. നവംബർ 22ന് തിയേറ്ററുകളിലെത്തിയ ചിത്രം ബോക്സ് ഓഫീസിൽ സൂപ്പർഹിറ്റായി മാറി കഴിഞ്ഞു. 50 കോടി രൂപ കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലൂടെ സൂക്ഷ്മദർശിനി ഒടിടിയിൽ സ്ട്രീമിങ് ആരംഭിക്കുന്നത്. ക്രിസ്മസ് ന്യൂ ഇയർ റിലീസായി ചിത്രം ഒടിടിയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.










