ഭൂതകാലം സംവിധായകന്‍റെ അടുത്ത ഹൊറര്‍ ത്രില്ലര്‍; മമ്മൂട്ടി ചിത്രം 'ഭ്രമയുഗം' ചിത്രീകരണം ആരംഭിച്ചു

Last Updated:
കൊച്ചിയിലും ഒറ്റപ്പാലത്തുമായാണ്'ഭ്രമയുഗം' ചിത്രീകരിക്കുന്നത്.
1/8
 ഭൂതകാലത്തിന് ശേഷം മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന പുതിയ ഹൊറര്‍ ത്രില്ലര്‍ ചിത്രം 'ഭ്രമയുഗ'ത്തിന്‍റെ ചിത്രീകരണം ആരംഭിച്ചു. സിനിമയുടെ തിരക്കഥയും രാഹുല്‍ സദാശിവന്‍ തന്നെയാണ് ഒരുക്കിയിരിക്കുന്നത്.

advertisement
2/8
 നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ  ചക്രവർത്തി രാമചന്ദ്രയും എസ്. ശശികാന്തും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ; ഹൊറർ ത്രില്ലർ സിനിമകൾക്കായുള്ള ഒരു പ്രത്യേക പ്രൊഡക്ഷൻ ഹൗസ് എന്ന നിലയിലായിരിക്കും നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് പ്രവര്‍ത്തിക്കുക. കമ്പനിയുടെ ആദ്യ സംരംഭമാണ് ഭ്രമയുഗം. 

3/8
 കൊച്ചിയിലും ഒറ്റപ്പാലത്തുമായാണ്'ഭ്രമയുഗം' ചിത്രീകരിക്കുന്നത്. ചിത്രത്തില്‍ മമ്മൂക്ക ഒരു വില്ലന്‍ പരിവേഷമുള്ള കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 

4/8
 ഷെയ്നും രേവതിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഹൊറര്‍ ത്രില്ലര്‍ ഭൂതകാലം സംവിധാനം ചെയ്ത രാഹുല്‍ സദാശിവനാണ് ഈ സിനിമയൊരുക്കുന്നത്.
മമ്മൂക്കയെ സംവിധാനം ചെയ്യുക എന്ന സ്വപ്നത്തിൽ ജീവിക്കുന്നതിൽ ഞാൻ സന്തോഷവാനാണ്. 'ഭ്രമയുഗം' കേരളത്തിന്റെ ഇരുണ്ട കാലഘട്ടത്തിൽ വേരൂന്നിയ കഥയാണ്. ഇത് ഒരു ആഴത്തിലുള്ള ചലച്ചിത്രാനുമാക്കി മാറ്റുന്നതിന് നിർമ്മാതാക്കളുടെ പിന്തുണ ലഭിച്ചതിൽ എനിക്ക് സന്തോഷമുണ്ട്.
advertisement
5/8
 ലോകമെമ്പാടുമുള്ള മമ്മൂക്കയുടെ ആരാധകർക്കും ഈ വിഭാഗത്തിലുള്ള ആരാധകർക്കും ഇത് ഒരു വിരുന്നായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.- സംവിധായകന്‍ രാഹുല്‍ സദാശിവന്‍ പറഞ്ഞു. 

6/8
 ഞങ്ങളുടെ ആദ്യ നിർമ്മാണത്തിൽ ഇതിഹാസതാരം മമ്മൂക്കയെ വരുന്നതിൽ ഞങ്ങൾക്ക് അഭിമാനവും ത്രില്ലും ഉണ്ട്. മമ്മൂക്കയുടെ സമാനതകളില്ലാത്ത ചിത്രം ഒരു ഗംഭീര ചലച്ചിത്ര അനുഭവം സമ്മാനിക്കും. പ്രഗത്ഭരായ അഭിനേതാക്കളും അണിയറപ്രവർത്തകരും ചേർന്ന് സംവിധായകൻ രാഹുൽ സൃഷ്ടിച്ച ഒരു വലിയ ലോകമാണ് 'ഭ്രമയുഗം'മെന്ന് നിര്‍മ്മാതാക്കളായ ചക്രവർത്തി രാമചന്ദ്രയും എസ്. ശശികാന്തും പറഞ്ഞു. 

7/8
 മമ്മൂട്ടിക്കൊപ്പം അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമൽദ ലിസ് എന്നിവർ സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

8/8
 നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ മമ്മൂട്ടി വില്ലന്‍ വേഷത്തിലെത്തുന്നു. അര്‍ജുന്‍ അശോകന്‍ പ്രധാന വേഷത്തിലെത്തുന്ന പുതിയ സിനിമയിലാകും മമ്മൂട്ടി പ്രതിനായകന്‍റെ കുപ്പായമണിയുന്നത്.
ഛായാഗ്രഹണം: ഷെഹനാദ് ജലാൽ, പ്രൊഡക്ഷൻ ഡിസൈനർ: ജോതിഷ് ശങ്കർ, എഡിറ്റർ: ഷഫീക്ക് മുഹമ്മദ് അലി, സംഗീതം: ക്രിസ്റ്റോ സേവ്യർ, സംഭാഷണങ്ങൾ: ടി ഡി രാമകൃഷ്ണൻ, മേക്കപ്പ്: റോനെക്സ് സേവ്യർ, കോസ്റ്റംസ് : മെൽവി ജെ. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോയും YNOT സ്റ്റുഡിയോയും അവതരിപ്പിക്കുന്ന 'ഭ്രമയുഗം' മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ഒരേസമയം 2024-ന്റെ തുടക്കത്തിൽ ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും. പിആർഒ: ശബരി.
advertisement
'ബിജെപിക്കൊപ്പം പോയാൽ കഥ കഴിഞ്ഞു'; ചെറുപാർട്ടികൾക്ക് മുന്നറിയിപ്പുമായി കപിൽ സിബൽ

  • ചെറുപാർട്ടികൾ ബിജെപിയുമായി സഖ്യമുണ്ടാക്കിയാൽ അവയുടെ രാഷ്ട്രീയ ഭാവി ഇല്ലാതാകുമെന്ന് സിബൽ പറഞ്ഞു

  • ബിഹാർ, ഹരിയാന, മഹാരാഷ്ട്രയിൽ ബിജെപി സഖ്യകക്ഷികളെ പാർശ്വവൽക്കരിച്ചതിന് ഉദാഹരണങ്ങൾ ഉണ്ട്

  • തമിഴ്നാട്ടിൽ ക്ഷേത്രങ്ങൾ ഉപയോഗിച്ച് ബിജെപി ചുവടുറപ്പിക്കാൻ ശ്രമിച്ചെങ്കിലും അതിൽ വിജയിച്ചിട്ടില്ല

View All
advertisement