ബിഗ് ബോസ് രണ്ടാം സീസണിൽ ഏറ്റവുമധികം വാർത്താ പ്രാധാന്യം നേടിയ വ്യക്തിയാണ് രജിത് കുമാർ. ഇദ്ദേഹം മത്സരിച്ചപ്പോൾ മാത്രമല്ല, അതിനു ശേഷം ആരാധകർക്കിടയിൽ നേടിയെടുത്ത ജനസമ്മിതിയും ചർച്ചയായി മാറിയിരുന്നു. 2020 ലെ കോവിഡ് മാനദണ്ഡങ്ങൾ നിലവിൽ വന്ന ശേഷം, രജിത് കുമാറിനെ സ്വീകരിക്കാനായി നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ ആരാധകർ തടിച്ചുകൂടിയതും വാർത്തയായി
ബിഗ് ബോസിൽ നിന്നും ഇറങ്ങുന്ന നേരം രജിത് കുമാറിനെ വച്ച് സിനിമയെടുക്കും എന്ന് സംവിധായകൻ ആലപ്പി അഷറഫ് പറഞ്ഞിരുന്നു. എന്നാൽ പിന്നീട് ഇക്കാര്യത്തിൽ നീക്കുപോക്കുകൾ ഒന്നും ഉണ്ടായില്ല. സിനിമയിൽ അഭിനയിക്കാൻ വളരെയധികം ആഗ്രഹമുള്ള വ്യക്തികൂടിയാണ് രജിത് കുമാർ. ഇപ്പോൾ ഇദ്ദേഹത്തിന്റെ ഒരു പരാമർശം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നു (തുടർന്ന് വായിക്കുക)
രജിത് കുമാറിന്റെ സിനിമാ ഭാവി തകർക്കാൻ ആരെല്ലാമോ കൂടോത്രം ചെയ്യുന്നു എന്നായിരുന്നു ഇദ്ദേഹത്തിന്റെ പരാമർശം. ഗായിക അമൃത സുരേഷുമായി നടത്തിയ ഇൻസ്റ്റഗ്രാം ലൈവിലായിരുന്നു പരാമർശം. 'എനിക്കെതിരെ ആരോ മുട്ടയിൽ കൂടോത്രം ചെയ്യുന്നുണ്ടെന്ന് അടുത്തിടെ കേട്ടിരുന്നു. ഞാൻ സിനിമാ ഫീൽഡിൽ കയറിപ്പറ്റാതിരിക്കലാണ് അവരുടെ ലക്‌ഷ്യം' എന്നായിരുന്നു പരാമർശം. സംഭവം ആരാധകർക്കിടയിൽ ചർച്ചയായിട്ടുണ്ട്