Alia Bhatt: നൂറുകോടി ക്ലബ്ബിലെ 'റാണി'; ഈ നേട്ടം കൈവരിച്ച ആലിയ ഭട്ടിന്റെ എട്ട് സിനിമകൾ
- Published by:Rajesh V
- news18-malayalam
Last Updated:
ആലിയ ഭട്ട് അഭിനയിച്ച 'റോക്കി ഔർ റാണി കി പ്രേം കഹാനി'യുടെ ബോക്സ് ഓഫീസ് കളക്ഷൻ 100 കോടി പിന്നിട്ടു. ഈ നേട്ടം സ്വന്തമാക്കിയ ആലിയയുടെ എട്ടാമത്തെ ചിത്രമാണിത്
advertisement
<strong>2 സ്റ്റേറ്റ്സ്-</strong> അഭിഷേക് വർമന്റെ സംവിധായകനെന്ന നിലയിലെ അരങ്ങേറ്റ ചിത്രം. ഐഐഎം അഹമ്മദാബാദിലെ തമിഴ് വിദ്യാർത്ഥിനിയായ അനന്യ എന്ന കഥാപാത്രത്തെയാണ് ആലിയ സിനിമയിൽ അവതരിപ്പിച്ചത്. പഞ്ചാബിയായ ക്ലാസ്മേറ്റ് കൃഷ് (അർജുൻ കപൂർ) എന്ന കഥാപാത്രവുമായി അനന്യ പ്രണയത്തിലാകുന്നതാണ് ചിത്രം. 2014ല്‍ പുറത്തിറങ്ങിയ ചിത്രം രാജ്യത്തിനകത്ത് നിന്ന് മാത്രം 102.13 കോടി രൂപയുടെ കളക്ഷൻ നേടി.
advertisement
<strong>ബദരിനാഥ് കി ദുൽഹനിയ-</strong> 2 സ്റ്റേറ്റ്സ് ഇറങ്ങി മൂന്ന് വർഷം കഴിഞ്ഞ് 2017ലാണ് ശശാങ്ക് ഖൈതാന്റെ റൊമാന്റിക് കോമഡി ചിത്രമാണ് ബദരിനാഥ് കി ദുൽഹനിയ പുറത്തിറങ്ങിയത്. ആലിയയുടെ തന്നെ 2014ൽ പുറത്തിറങ്ങിയ ഹംപ്റ്റി ശർമ കി ദുൽഹനിയ എന്ന സിനിമയുടെ സ്വീക്വൽ ആയിരുന്നു ഇത്. വരുണ്‍ ധവാനും ആലിയയും അഭിനയിച്ച ചിത്രം 116.68 കോടി രൂപയാണ് നേടിയത്. ആദ്യഭാഗത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ 76.81 കോടിയായിരുന്നു.
advertisement
<strong>റാസി-</strong> മേഘ്ന ഗുൽസാറിന്റെ 2018ൽ പുറത്തിറങ്ങിയ സ്പൈ ത്രില്ലർ ചിത്രം റാസി, ആലിയ എന്ന നടിയുടെ കരുത്തിൽ നൂറുകോടി കളക്ഷനിലേക്ക് കുതിക്കുകയായിരുന്നു. വിക്കി കൗശൽ ആയിരുന്നു നായക കഥാപാത്രം. എന്നാൽ ആ സമയത്ത് വിക്കി ബോക്സ് ഓഫീസിൽ അത്ര ഗാരന്റിയുള്ള താരമായിരുന്നില്ല. പാക് സൈനിക ജനറലിന്റെ കുടുംബത്തിലെത്തുന്ന സെഹ്മത്ത് എന്ന കശ്മീരി ചാര വനിതയുടെ വേഷത്തിൽ ആലിയ തിളങ്ങി. രാജ്യത്തിനകത്തുനിന്ന് മാത്രം 123.84 കോടി രൂപയാണ് കളക്ഷൻ നേടിയത്.
advertisement
advertisement
advertisement
<strong>ആർആർആര്‍-</strong> ഓസ്കറിൽ തിളങ്ങുക മാത്രമല്ല, കഴിഞ്ഞ വർഷം ബോക്സ് ഓഫീസിലും തരംഗം തീർത്ത ചിത്രമായിരുന്നു രാജമൗലിയുടെ ആർആർആർ. രാംചരണിനും ജൂനിയർ എൻടിആറിനും ഒപ്പം ആലിയ അഭിനയിച്ച തെലുങ്ക് ചിത്രം ബോക്സ് ഓഫീസിൽ 274.31 കോടി രൂപയാണ് നേടിയത്. മികച്ച ഒറിജിനൽ സോങ്ങിനുള്ള ഓസ്കർ പുരസ്കാരം ചിത്രത്തിലെ 'നാട്ടു നാട്ടു' ഗാനത്തിന് ലഭിച്ചു.
advertisement