Ranjini Haridas | എല്ലാത്തിനും കാരണം എന്റെ ഈഗോ; മാപ്പ് പറഞ്ഞ് രഞ്ജിനി ഹരിദാസിനെ അസഭ്യം പറഞ്ഞയാൾ
- Published by:user_57
- news18-malayalam
Last Updated:
രഞ്ജിനി ഹരിദാസിനെ അസഭ്യം പറഞ്ഞ യുവാവ് മാപ്പുപറഞ്ഞ് രംഗത്ത്
രഞ്ജിനി ഹരിദാസ് നായ്ക്കുട്ടികൾക്കൊപ്പം പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ തെറി വിളിച്ച യുവാവ് മാപ്പുമായി രംഗത്ത്. രഞ്ജിനി തന്നെയാണ് ആ കമന്റ് പോസ്റ്റ് ചെയ്തത്. ഒരു നീളൻ കുറിപ്പിലാണ് യുവാവ് മാപ്പ് പറഞ്ഞിരിക്കുന്നത്. എല്ലാത്തിനും കാരണം തന്റെ ഈഗോ ആണെന്നും, സ്വന്തം ചേച്ചി എന്ന നിലയിലാണ് രഞ്ജിനിയെ ഇപ്പോൾ കാണുന്നതെന്നും യുവാവ്
advertisement
ആരോടും ദേഷ്യമുണ്ടായിട്ട് പറഞ്ഞതല്ല. ചെയ്തത് തെറ്റ് തന്നെയാണ്. രഞ്ജിനി ചേച്ചി ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു. ഒത്തിരി വേദനിപ്പിച്ചുവെങ്കിലും രഞ്ജിനി സ്വന്തം ചേച്ചിയെപ്പോലെയാണ് തന്നെ ഉപദേശിച്ചത്. താൻ പറഞ്ഞ കാര്യങ്ങളിൽ ലജ്ജിക്കുന്നു. ഇനി അതിന്റെ പേരിൽ മറ്റുള്ളവർ കളിയാക്കിയാലും വേണ്ടില്ല. ഒരു ശരിക്ക് വേണ്ടി തെറ്റായ നിലപാടുകൾ മാറ്റുന്നതിൽ ഒരു കുഴപ്പവും കാണുന്നില്ല എന്നു യുവാവ്. രഞ്ജിനി മറുപടിയും കൊടുത്തിട്ടുണ്ട്. ആ പോസ്റ്റ് ചുവടെ (തുടർന്ന് വായിക്കുക)
advertisement
advertisement
രഞ്ജിനിക്ക് നേരെ വ്യക്തിഹത്യ നടത്തിക്കൊണ്ടായിരുന്നു കഴിഞ്ഞ ദിവസം അസഭ്യ വർഷത്തിന് ഇയാൾ തുടക്കമിട്ടത്. ഇതിനു രഞ്ജിനി മാത്രമല്ല, ഫോളോവേഴ്സ് ലിസ്റ്റിൽ നിന്നും കമന്റ് ചെയ്ത പലരും യുവാവിനോട് രൂക്ഷമായി തന്നെ പ്രതികരിച്ചു. എന്നിട്ടും ഇയാൾ വിടാൻ ഭാവമില്ലാതെ തുടരുകയായിരുന്നു. രഞ്ജിനിയുടെ 'സ്വഭാവമറിയാനുള്ള' ലിങ്ക് പോസ്റ്റ് ചെയ്താണ് തുടക്കം. അതിനു ഉരുളക്കുപ്പേരി പോലെ രഞ്ജിനി മറുപടിയും നൽകി
advertisement
advertisement
advertisement
advertisement
'ഒരു *** പട്ടീടെ രോദനം. കൂടെ കുറെ *** കളും' എന്ന അസഭ്യ പ്രയോഗമായി അടുത്തത്. രഞ്ജിനി വിടാൻ ഭാവിച്ചില്ല. ഈ പറഞ്ഞ വാക്ക് എന്താണെന്ന് തനിക്കറിയില്ല. ഹിന്ദിയിൽ ആണെങ്കിൽ, അങ്ങനെ വിളിച്ചത് മൃഗസ്നേഹി എന്ന നിലയിൽ അനുമോദനമായി കരുതുന്നു. ഇനി ഇതൊന്നുമല്ലെങ്കിൽ, അതിന്റെ അർഥം പറഞ്ഞാൽ, കൃത്യമായ മറുപടി തരാമായിരുന്നു എന്നായി രഞ്ജിനി
advertisement
പബ്ലിക് പ്ലാറ്റ്‌ഫോമിൽ തെറി വിളിക്കുന്നതാണോ നിങ്ങളുടെ ജനറേഷന്റെ സംസ്കാരം? നിന്റെ സംസ്കാരം അതാണെങ്കിൽ മുഴുവൻ ജനറേഷൻ അങ്ങനെ ആണെന്ന് പറഞ്ഞ് സ്കൂട്ട് ചെയ്യാൻ നോക്കല്ലേ മോനെ... ഒരാളെ *** പട്ടി, *** എന്നൊക്കെ വിളിക്കുന്നത് അംഗീകരിക്കുന്ന കാലമല്ല ഇത്. ന്യായീകരിക്കാൻ നോക്കിയിട്ടും കാര്യമില്ല. ലക്ഷ്യബോധമില്ലാത്ത ജീവിതമെങ്കിൽ, അതിനു ഒരു ലക്‌ഷ്യം കണ്ടെത്തൂ എന്നുകൂടി രഞ്ജിനി ഉപദേശിച്ചു വിടുകയും ചെയ്തു


