Kannur Squad | 50 കോടിയിൽ മമ്മൂട്ടിയും പിള്ളേരും; കണ്ണൂർ സ്ക്വാഡി'ന് അഭിനന്ദനവുമായി ദുൽഖർ

Last Updated:
ദുൽഖർ സൽമാനാണ് സന്തോഷവാർത്ത പുറത്തുവിട്ടത്.
1/8
 മമ്മൂട്ടി കമ്പനിയുടെ ബിഗ് ബഡ്ജറ്റ് ചിത്രം കണ്ണൂർ സ്‌ക്വാഡ് തിയേറ്ററുകളിൽ കത്തികയറുകയാണ്. വലിയ തരത്തിലുള്ള പ്രമോഷനൊന്നുമില്ലാതെ ഹൗസ് ഫുള്ളായി തിയറ്ററിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ് ഇപ്പോഴും ചിത്രം. ഇതിനിടെയിൽ സന്തോഷവാർത്ത പങ്കുവച്ച് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. 50 കോടി ക്ലബ്ബിൽ ഇടംനേടിയിരിക്കുകയാണ് ചിത്രം.

advertisement
2/8
 ഒൻപത് ദിവസം കൊണ്ട് 50കോടി ക്ലബ്ബിൽ ചിത്രം ഇടംപിടിച്ചിരിക്കുകയാണ്. ദുൽഖർ സൽമാനാണ് സന്തോഷവാർത്ത പുറത്തുവിട്ടത്.

3/8
 ഈ അവസരത്തിൽ ചിത്രത്തിന് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് ദുൽഖർ സൽമാൻ. താരത്തിന്റെ സമൂഹ മാധ്യമ അക്കൗഡിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

4/8
 "കണ്ണൂർ സ്ക്വാഡിന്റെ എല്ലാ ടീം അം​ഗങ്ങൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഒപ്പം ചിത്രത്തിന് നൽകുന്ന അവസാനമില്ലാത്ത സ്നേഹത്തിന് പ്രേക്ഷകരോട് വലിയ നന്ദി", എന്നാണ് സോഷ്യൽ മീഡിയയിൽ ദുൽഖർ  കുറിച്ചത്.

5/8
 റോബി വർഗീസ് രാജ് സംവിധാനത്തിൽ ഒരുങ്ങിയ ത്രില്ലിംഗ് ക്രൈം ഡ്രാമയാണ് കണ്ണൂർ സ്ക്വാഡ്. ദുൽഖറിന്റെ നേതൃത്വത്തിലുള്ള വെഫേറർ ഫിലിംസ് ആണ് കണ്ണൂർ സ്ക്വാഡ് തിയറ്ററിൽ എത്തിച്ചത്.

6/8
 മുൻ കണ്ണൂർ എസ്പി എസ്.ശ്രീജിത്ത് രൂപീകരിച്ച കണ്ണൂർ സ്ക്വാഡിന്റെ ഭാഗമായ പോലീസ് ഉദ്യോഗസ്ഥരുടെ സംഘത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

7/8
 ഇപ്പോഴും പ്രവർത്തനക്ഷമമായ ഒറിജിനൽ സ്ക്വാഡിൽ ആകെ ഒമ്പത് അംഗങ്ങളുണ്ടെങ്കിലും, കണ്ണൂർ സ്‌ക്വാഡ് ചിത്രത്തിൽ നാല് പോലീസ് ഓഫീസർമാരെ മാത്രം കേന്ദ്രീകരിച്ചാണു മുന്നോട്ടുള്ള യാത്ര.

8/8
 മമ്മൂട്ടിയോടൊപ്പം റോണി ഡേവിഡ് രാജ്, ശബരീഷ് വർമ്മ, അസീസ് നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിലെ സ്‌ക്വാഡ് അംഗങ്ങൾ. കണ്ണൂർ സ്ക്വാഡിനെ ആസ്പദമാക്കിയുള്ള സിനിമയാണെങ്കിലും, ടീം കൈകാര്യം ചെയ്ത രണ്ട് കേസുകളുടെ സാങ്കൽപ്പിക കഥ കൂടിയാണിത്

മകൻ രണ്ടുവർഷംമുൻപ്  വാഹനാപകടത്തിൽ മരിച്ച അതേസ്ഥലത്ത് അമ്മയും ബൈക്കപകടത്തിൽ മരിച്ചു

  • മകന്‍ അബിന്‍ സുനില്‍ രണ്ടുവര്‍ഷം മുന്‍പ് ബൈക്കപകടത്തിൽ മരിച്ച സ്ഥലത്ത് അമ്മയും മരിച്ചു.

  • കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്‌കൂട്ടര്‍ യാത്രക്കാരിയായ ജിജി ഭാസ്കര്‍ (46) മരിച്ചു.

  • ഭര്‍ത്താവ് സുനില്‍ സാരമായി പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

View All
advertisement