advertisement

യു.എസ് സുപ്രീം കോടതി വിധി വെച്ച് കളിക്കുന്ന രാജ്യങ്ങൾക്ക് ഉയർന്ന നികുതി ചുമത്തുമെന്ന് ട്രംപിന്റെ ഭീഷണി

Last Updated:

യുഎസുമായുള്ള പ്രധാന വ്യാപാര കരാർ താൽക്കാലികമായി നിർത്തിവെക്കുമെന്ന് യൂറോപ്യൻ യൂണിയൻ സൂചന നൽകിയതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം

Rapid Read
News18
News18
അമേരിക്കൻ സുപ്രീം കോടതിയുടെ പുതിയ വിധിവെച്ച് കളിക്കാൻ ശ്രമിക്കുന്ന രാജ്യങ്ങൾ കടുത്ത വ്യാപാര പിഴകൾ നേരിടേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണി. യുഎസുമായുള്ള പ്രധാന വ്യാപാര കരാർ താൽക്കാലികമായി നിർത്തിവെക്കുമെന്ന് യൂറോപ്യൻ യൂണിയൻ സൂചന നൽകിയതിന് പിന്നാലെയാണ് ട്രംപിന്റെ കടുത്ത പ്രതികരണം. വർഷങ്ങളായി അമേരിക്കയെ "ചൂഷണം ചെയ്യുന്ന" രാജ്യങ്ങൾ ഇപ്പോൾ അംഗീകരിച്ചിട്ടുള്ളതിനേക്കാൾ വലിയ നികുതികളും മറ്റ് നടപടികളും നേരിടേണ്ടി വരുമെന്ന് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ ട്രംപ് കുറിച്ചു.
തന്റെ ഭരണകാലത്ത് ഏർപ്പെടുത്തിയ ചില നികുതികൾ റദ്ദാക്കിയ സുപ്രീം കോടതി വിധിയോട് പ്രതികരിക്കവെ, "വാങ്ങുന്നവർ സൂക്ഷിക്കുക" (BUYER BEWARE!!!) എന്നാണ് ട്രംപ് എഴുതിയത്. കോടതി വിധി നിലവിലുള്ള നികുതി ക്രമീകരണങ്ങളെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തിൽ വ്യക്തത വരുന്നത് വരെ അമേരിക്കയുമായുള്ള വലിയ വ്യാപാര കരാർ അംഗീകരിക്കുന്നത് മരവിപ്പിക്കുമെന്ന് യൂറോപ്യൻ പാർലമെന്റ് അംഗങ്ങൾ അറിയിച്ചു. വ്യവസായ ഉൽപ്പന്നങ്ങളുടെ നികുതി ഒഴിവാക്കുന്നതിനുള്ള കരാറിന് ചൊവ്വാഴ്ച അനുമതി നൽകേണ്ടതായിരുന്നുവെങ്കിലും, അമേരിക്കൻ നയങ്ങളിലെ അനിശ്ചിതത്വം കാരണം വോട്ടെടുപ്പ് മാറ്റിവെക്കാൻ ഭൂരിഭാഗം രാഷ്ട്രീയ ഗ്രൂപ്പുകളും തീരുമാനിക്കുകയായിരുന്നു.
advertisement
യൂറോപ്യൻ പാർലമെന്റിലെ ട്രേഡ് കമ്മിറ്റി ചെയർമാൻ ബേൺഡ് ലാഞ്ച് ചർച്ചകൾ താൽക്കാലികമായി നിർത്താൻ നിർദ്ദേശിച്ചു. ഇതിനെ സെന്റർ റൈറ്റ് യൂറോപ്യൻ പീപ്പിൾസ് പാർട്ടി (EPP) ഉൾപ്പെടെയുള്ള മറ്റ് വിഭാഗങ്ങളും പിന്തുണച്ചു. അമേരിക്കയിലേക്കുള്ള ആഗോള ഇറക്കുമതി നികുതി താൽക്കാലികമായി 15 ശതമാനമായി ഉയർത്താനുള്ള ട്രംപിന്റെ തീരുമാനത്തിന് പിന്നാലെയാണ് ഈ നീക്കങ്ങൾ.
നിലവിലെ കരാർ പ്രകാരം യൂറോപ്യൻ ഉൽപ്പന്നങ്ങൾക്ക് 15 ശതമാനം നികുതി നിശ്ചയിച്ചിട്ടുണ്ടെങ്കിലും, ആഗോളതലത്തിലുള്ള പുതിയ വർദ്ധനവ് യൂറോപ്യൻ കയറ്റുമതിയെ ഇതിലും ദോഷകരമായി ബാധിച്ചേക്കുമെന്ന് ആശങ്കയുണ്ട്. കോടതി വിധിയിലെ വ്യക്തതയില്ലാതെ കരാറിൽ വോട്ട് ചെയ്യാൻ കഴിയില്ലെന്നും അമേരിക്ക തങ്ങളുടെ വ്യാപാര നയങ്ങളിലെ അരാജകത്വം അവസാനിപ്പിക്കണമെന്നും ലിബറൽ റിന്യൂ ഗ്രൂപ്പിലെ അംഗമായ കാരിൻ കാൾസ്ബ്രോ വ്യക്തമാക്കി
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/World/
യു.എസ് സുപ്രീം കോടതി വിധി വെച്ച് കളിക്കുന്ന രാജ്യങ്ങൾക്ക് ഉയർന്ന നികുതി ചുമത്തുമെന്ന് ട്രംപിന്റെ ഭീഷണി
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement