advertisement

ജീവിതത്തിലെ മംഗലശ്ശേരി നീലകണ്ഠനും ഭാനുമതിയും ഒന്നിച്ചതിന്റെ വാർഷികം; ഒപ്പം സ്ക്രീനിലെ ഭാനുമതിയും

Last Updated:
യഥാർത്ഥ ജീവിതത്തിലെ മംഗലശ്ശേരി നീലകണ്ഠനായ മുല്ലശ്ശേരി രാജഗോപാലിന്റെയും ലക്ഷ്മിയുടെയും കൊച്ചുമകൾ പോസ്റ്റ് ചെയ്ത ചിത്രമാണിത്. ഇവരുടെ കൊച്ചുമകൾ ഇന്ന് മലയാള സിനിമയിലെ അഭിനേത്രിയാണ്
1/4
 മംഗലശ്ശേരി നീലകണ്ഠൻ എന്ന താന്തോന്നി പ്രമാണിയെ സ്നേഹംകൊണ്ട് തോൽപ്പിച്ച ഭാനുമതി. വർഷങ്ങൾ എത്ര പിന്നിട്ടാലും ദേവാസുരത്തിലെ ആ നായകനെയും നായികയെയും പ്രേക്ഷകർക്ക് മറക്കാനാവില്ല. മോഹൻലാലും രേവതിയും ചേർന്ന് അവിസ്മരണീയമാക്കിയത് ജീവിതത്തിലെ മുല്ലശ്ശേരി രാജഗോപാലിന്റെയും ലക്ഷ്മിയുടെയും കഥയാണ്

2/4
 രാജഗോപാലും ലക്ഷ്മിയും ഒന്നിച്ചതിന്റെ വാർഷികത്തിൽ സ്ക്രീനിലെ ഭാനുമതിയായ രേവതിക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തത് അവരുടെ കൊച്ചുമകളാണ്. രാജഗോപാൽ ഇന്നില്ല. 2002ൽ അദ്ദേഹം അന്തരിച്ചു. ഇപ്പോൾ ഭാര്യയും മകളും മകളുടെ കുടുംബവുമുണ്ട്. അഭിനേത്രി കൂടിയായ കൊച്ചുമകളാണ് ഈ ചിത്രം പോസ്റ്റ് ചെയ്തത് (തുടർന്ന് വായിക്കുക)

3/4
 രാജഗോപാലിന്റെയും ലക്ഷ്മിയുടെയും മകൾ നാരായണിയുടെയും അനൂപിന്റെയും മകളാണ് നടി നിരഞ്ജന അനൂപ്. രഞ്ജിത്ത് എഴുതി ഐ.വി.ശശി. സംവിധാനം ചെയ്ത ഈ ചിത്രത്തിലൂടെയാണ് വരിക്കാശ്ശേരി മന ചലച്ചിത്ര പ്രവർത്തകരുടെ ഇഷ്‌ടലൊക്കേഷനായി മാറിയത്. സംഗീത പ്രേമിയായ രാജഗോപാലിനെ ഒട്ടേറെ ചലച്ചിത്ര പ്രവർത്തകർക്ക് നേരിട്ട് പരിചയമുണ്ട്. സിനിമയിലെപ്പോലെ തന്നെ ഭാര്യയാണ് ജീവിതത്തിലെ 'നീലകണ്ഠന്റെയും' കരുത്ത്

4/4
 താൻ ജീവിതത്തിൽ കാട്ടിക്കൂട്ടിയതിന്റെ പകുതി പോലും സിനിമയിൽ രഞ്ജിത്ത് ഉൾപ്പെടുത്തിയിട്ടില്ല എന്ന് രാജഗോപാൽ തമാശരൂപേണ പറഞ്ഞിട്ടുണ്ട്. രണ്ടു പതിറ്റാണ്ടോളം ശയ്യാവലംബിയായിരുന്ന രാജഗോപാലിനെ പരിചരിച്ചത് ലക്ഷ്മിയാണ്. അവരുടെ മകൾ നാരായണിയും ഭർത്താവും മകളുമാണ് ഈ ചിത്രത്തിൽ

റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ

  • വിശാഖപട്ടണത്ത് ക്രിക്കറ്റ് മത്സരത്തിനിടെ റൺ ഔട്ട് തർക്കത്തിൽ 21കാരൻ അമ്പയർ കുത്തേറ്റു മരിച്ചു.

  • 26കാരനായ കാന്ത കിഷോർ മദ്യലഹരിയിൽ അമ്പയറെയും കളിക്കാരെയും കത്തി ഉപയോഗിച്ച് ആക്രമിച്ചു.

  • പ്രതി ഒളിവിൽ പോയതോടെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് തിരച്ചിൽ ഊർജിതമാക്കി.

View All
advertisement