advertisement

ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനയി അബോധാവസ്ഥയിലെന്ന് റിപ്പോർട്ട്; ഖ്വാമിൽ രഹസ്യ ചികിത്സയിൽ

Last Updated:

മാർച്ച് ആദ്യവാരം പരമോന്നത നേതാവായി ചുമതലയേറ്റെങ്കിലും മുജ്തബ ഖമനയി ഇതുവരെ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല

News18
News18
ടെഹ്റാൻ: ഇറാന്റെ പുതിയ പരമോന്നത നേതാവായ മുജ്തബ ഖമനയി അതീവ ഗുരുതരാവസ്ഥയിലാണെന്ന് രഹസ്യാന്വേഷണ റിപ്പോർട്ടുകൾ. യുഎസ്, ഇസ്രായേൽ ഏജൻസികളെ ഉദ്ധരിച്ച് 'ദി ടൈംസ്' ആണ് ഈ വാർത്ത പുറത്തുവിട്ടത്. നിലവിൽ ഇറാൻറെ മതതലസ്ഥാനമായ ഖ്വാമിൽ അബോധാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന മുജ്തബയ്ക്ക് ഭരണപരമായ തീരുമാനങ്ങൾ എടുക്കാൻ സാധിക്കുന്നില്ലെന്നാണ് റിപ്പോർട്ട്.
മാർച്ച് ആദ്യവാരം പരമോന്നത നേതാവായി ചുമതലയേറ്റെങ്കിലും മുജ്തബ ഖമനയി ഇതുവരെ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. യുദ്ധമുറിയിൽ ഇരിക്കുന്ന മുജ്തബയുടെ വീഡിയോ അടുത്തിടെ ഇറാൻ പുറത്തുവിട്ടിരുന്നെങ്കിലും അത് എഐ ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. റഷ്യൻ അംബാസഡർ മുജ്തബ ഇറാനിലുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം പുറത്തുവരാത്തത് ആരോഗ്യനില മോശമായതിനാലാണെന്നാണ് വിലയിരുത്തൽ.
യുദ്ധത്തിന്റെ ആദ്യദിനം പിതാവും മുൻ പരമോന്നത നേതാവുമായ അലി ഖമനയി കൊല്ലപ്പെട്ട അതേ വ്യോമാക്രമണത്തിൽ മുജ്തബയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ഈ ആക്രമണത്തിൽ മുജ്തബയുടെ മാതാവും ഭാര്യ സഹ്‌റ ഹദ്ദാദും ഒരു മകനും കൊല്ലപ്പെട്ടിരുന്നതായി ഇറാൻ സ്ഥിരീകരിച്ചിട്ടുണ്ട്. അന്ന് ഏറ്റ പരിക്കുകൾ വഷളായതാണ് നിലവിലെ അവസ്ഥയ്ക്ക് കാരണമെന്ന് കരുതപ്പെടുന്നു.
advertisement
മുൻ നേതാവ് അലി ഖമനയിയുടെ സംസ്കാരത്തിനുള്ള ഒരുക്കങ്ങൾ ഖ്വാമിൽ നടക്കുന്നതായും റിപ്പോർട്ടിലുണ്ട്. അവിടെ നിർമ്മിക്കുന്ന കൂറ്റൻ സ്മാരകത്തിൽ ഒന്നിലധികം കല്ലറകൾക്ക് സൗകര്യമൊരുക്കുന്നുണ്ട്. ഇത് മുജ്തബയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും കൂടി സംസ്കാരത്തിനുള്ള മുൻകരുതലാണോ എന്ന സംശയം ഇന്റലിജൻസ് ഏജൻസികൾ പ്രകടിപ്പിക്കുന്നു. ശവസംസ്കാര ചടങ്ങുകൾക്കിടെ ജനകീയ പ്രക്ഷോഭങ്ങളോ അക്രമങ്ങളോ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ അതീവ രഹസ്യമായാണ് നീക്കങ്ങൾ നടക്കുന്നത്. പരമോന്നത നേതാവ് അബോധാവസ്ഥയിലായതോടെ ഇറാന്റെ കമാൻഡ് സ്ട്രക്ചർ തകരാറിലായതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു. റവല്യൂഷണറി ഗാർഡ്‌സും മറ്റ് സൈനിക വിഭാഗങ്ങളും വ്യക്തമായ കേന്ദ്രീകൃത നേതൃത്വമില്ലാതെയാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/World/
ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനയി അബോധാവസ്ഥയിലെന്ന് റിപ്പോർട്ട്; ഖ്വാമിൽ രഹസ്യ ചികിത്സയിൽ
Next Article
advertisement
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
  • വിശാഖപട്ടണത്ത് ക്രിക്കറ്റ് മത്സരത്തിനിടെ റൺ ഔട്ട് തർക്കത്തിൽ 21കാരൻ അമ്പയർ കുത്തേറ്റു മരിച്ചു.

  • 26കാരനായ കാന്ത കിഷോർ മദ്യലഹരിയിൽ അമ്പയറെയും കളിക്കാരെയും കത്തി ഉപയോഗിച്ച് ആക്രമിച്ചു.

  • പ്രതി ഒളിവിൽ പോയതോടെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് തിരച്ചിൽ ഊർജിതമാക്കി.

View All
advertisement