Kalidas Jayaram |മരുമകൾ അല്ല മകൾ; താരിണിയെ മരുമകളായി ലഭിച്ചത് മുൻജന്മ സുകൃതമെന്ന് ജയറാം
- Published by:Sneha Reghu
- news18-malayalam
Last Updated:
ജമീൻ ഫാമിലിയിൽ നിന്നും തന്റെ വീട്ടിലേക്ക് മരുമകളായി താരിണി വന്നത് ദൈവത്തിന്റെ പുണ്യമാണെന്ന് ജയറാം പറഞ്ഞു
വിവാഹ ആഘോഷത്തിലാണ് നടൻ ജയറാമും കുടുംബവും. കാളിദാസ് ജയറാമിന്റെയും (Kalidas Jayaram) താരിണി കാലിംഗരായരുടെയും (Tarini Kalingarayar) വിവാഹത്തിന് ഇനി ഒരു ദിവസം മാത്രമാണ് ബാക്കിയുള്ളത്. ഡിസംബർ എട്ടിന് ഗുരുവായൂർ അമ്പലത്തിൽ വച്ച് നടക്കുന്ന വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്.
advertisement
കഴിഞ്ഞ ദിവസം ചെന്നൈയിൽ വച്ച് വിവാഹത്തിനോടനുബന്ധിച്ചുള്ള പ്രീവെഡ്ഡിംഗ് സെലിബ്രേഷൻ നടന്നിരുന്നു. പാർവതിയും ജയറാമും സ്വപനം കണ്ടിരുന്ന ദിനമാണ് കാളിദാസിന്റെ വിവാഹമെന്നാണ് പ്രീവെഡ്ഡിംഗ് ചടങ്ങിന് ജയറാം വികാരഭരിതനായി പറഞ്ഞത്. കേട്ടുകേൾവി മാത്രമുള്ള ചെന്നൈയിലെ കലിംഗരായർ കുടുംബത്തിൽ നിന്നും ഒരു ബന്ധം ലഭിക്കുന്നതെന്ന് മുൻജന്മ സുകൃതമാണെന്നും ജയറാം ചടങ്ങിൽ പറഞ്ഞിരുന്നു.
advertisement
advertisement
advertisement
advertisement