Chaitra Kotoor| നടി ചൈത്ര കൂട്ടൂർ ആത്മഹത്യക്ക് ശ്രമിച്ചു; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
ബിഗ് ബോസ് സീസൺ 7 മത്സരാർത്ഥിയായ ചൈത്ര കൂട്ടൂരിന്റെ വിവാഹം മാർച്ച് 28നായിരുന്നു
ബെംഗളൂരൂ: കന്നട നടിയും ബിഗ് ബോസ് താരവും എഴുത്തുകാരിയുമായ ചൈത്ര കൂട്ടൂര്‍ ആത്മഹത്യശ്രമത്തിനെ തുടര്‍ന്ന് ആശുപത്രിയിൽ ചികിത്സയില്‍. ഫിനോയിൽ കുടി ച്ച് അവശനിലയില്‍ കാണപ്പെട്ട ചൈത്രയെ കുടുംബാംഗങ്ങള്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ചൈത്ര അപകടനില തരണം ചെയ്തുവെന്നും ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും ചൈത്രയുടെ പിതാവ് ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു.
advertisement
കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് ചൈത്രയുടെ വിവാഹം കഴിഞ്ഞത്. മധ്യപ്രദേശ് സ്വദേശിയായ നാഗാര്‍ജുനയാണ് ഭര്‍ത്താവ്. വിവാഹത്തില്‍ നാഗാര്‍ജുനയുടെ കുടുംബാംഗങ്ങള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. അതെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളാണ് ആത്മഹത്യാ ശ്രമത്തിലേക്ക് നയിച്ചതെന്ന് ചൈത്രയുടെ കുടുംബാംഗങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)







