advertisement

വിവാഹവേദിയിൽ സ്പാർക്കിൾ ഗൺ പൊട്ടിച്ച്  വരന്റെ അമ്മൂമ്മ; അതിഥികൾ ജീവനുംകൊണ്ടോടി

Last Updated:

ഇൻസ്റ്റാഗ്രാമിൽ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കണ്ട് സോഷ്യൽ മീഡിയ ഒന്നടങ്കം ചിരിക്കുകയും അതേസമയം ആശങ്കപ്പെടുകയും ചെയ്തു

Rapid Read
News18
News18
ഒരു വിവാഹാഘോഷത്തിനിടെ നടന്ന രസകരമായ ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. വരന്റെ മുത്തശ്ശിയാണ് വീഡിയോയിലെ താരം. വിവാഹ ആഘോഷങ്ങൾക്കിടെ വരന്റെ മുത്തശ്ശി കയ്യിലുണ്ടായിരുന്ന  സ്പാർക്കിൾ ഗൺ  ഉപയോഗിച്ച് ലക്ഷ്യമില്ലാതെ വെടിയുതിർത്തതോടെ അതിഥികൾ ജീവനും കൊണ്ട് ഓടി.  ഇൻസ്റ്റാഗ്രാമിൽ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കണ്ട് സോഷ്യൽ മീഡിയ ഒന്നടങ്കം ചിരിക്കുകയും അതേസമയം ആശങ്കപ്പെടുകയും ചെയ്തു
വിവാഹ പാർട്ടിയിൽ ഉച്ചത്തിൽ സംഗീതം മുഴങ്ങുന്നതിനിടെ അതിഥികൾ ആർപ്പുവിളിക്കുമ്പോൾ മുത്തശ്ശി ആവേശഭരിതയായി തോക്ക് പൊട്ടിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. വധുവിന് മാല ചാർത്തുന്ന ചടങ്ങിനിടെ മുത്തശ്സി പെട്ടെന്ന് വരന് നേരെ തോക്കുപയോഗിക്കുകായിരുന്നു. തീപ്പൊരികൾ വരന്റെ മുഖത്തിന് തൊട്ടടുത്തെത്തിയെങ്കിലും പരിക്കേൽക്കാതെ അദ്ദേഹം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
അവിടെയും തീർന്നില്ല മുത്തശ്ശിയുടെ ആവേശം. അവർ വീണ്ടും പലതവണ കാഞ്ചി വലിച്ചതോടെ വേദിയിലാകെ തീപ്പൊരികൾ ചിതറി. അടുത്തുള്ള അതിഥികൾക്ക് നേരെയും അവർ തോക്ക് ചൂണ്ടിയതോടെ പലരും തീപ്പൊരി ഏൽക്കാതിരിക്കാൻ കുനിഞ്ഞും മാറിയും നിൽക്കുന്നുണ്ടായിരുന്നു. അകെബഹളമായ രംഗങ്ങളാണെങ്കിലും അവിടെയുണ്ടായിരുന്നവർ ആഘോഷം തുടർന്നു. ഭാഗ്യവശാൽ  സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല.
advertisement
ആയിരക്കണക്കിന് ആളുകൾ കണ്ട ഈ വീഡിയോയിൽ മിശ്രപ്രതികരണങ്ങളാണ് വരുന്നത്. മുത്തശ്ശി ഈ വിവാഹം കളറാക്കി മാറ്റിയെന്ന് ചിലർ അഭിപ്രായപ്പെടുമ്പോൾ, ഇത്തരം പടക്കം ചീറ്റുന്ന തോക്കുകൾ ആഘോഷങ്ങളിൽ ഉപയോഗിക്കുന്നത് വലിയ അപകടങ്ങൾക്കും തീപിടുത്തങ്ങൾക്കും കാരണമായേക്കാമെന്ന് മറ്റ് ചിലർ ചൂണ്ടിക്കാട്ടി.
വരന്റെ മുടിക്ക് തീപിടിക്കാത്തത് ഭാഗ്യമാണെന്നും പോളിസ്റ്റർ വസ്ത്രങ്ങൾ ധരിച്ചവർക്കിടയിൽ ഇത്തരം പ്രവർത്തികൾ ചെയ്യുന്നത് വലിയ ദുരന്തത്തിന് വഴിവെക്കുമെന്നും ഉപയോക്താക്കൾ കമന്റ് ചെയ്തു. ചടങ്ങുകളിൽ ഇത്തരം ഉപകരണങ്ങൾ ഉപയോഗിക്കുന്നതിലെ സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ച് വലിയ ചർച്ചകൾക്കാണ് ഈ വീഡിയോ തുടക്കമിട്ടിരിക്കുന്നത്.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Buzz/
വിവാഹവേദിയിൽ സ്പാർക്കിൾ ഗൺ പൊട്ടിച്ച്  വരന്റെ അമ്മൂമ്മ; അതിഥികൾ ജീവനുംകൊണ്ടോടി
Next Article
advertisement
കാസർകോട് എൽഡിഎഫ് സ്ഥാനാർഥി മുനാഫിക്കാണെന്ന് വനിതാ ലീഗ് നേതാവ്;വിദ്വേഷ പ്രസംഗത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി 
കാസർകോട് എൽഡിഎഫ് സ്ഥാനാർഥി മുനാഫിക്കാണെന്ന് വനിതാ ലീഗ് നേതാവ്;വിദ്വേഷ പ്രസംഗത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി
  • കാസർഗോഡ് എൽഡിഎഫ് സ്ഥാനാർഥിയെ 'മുനാഫിക്ക്' എന്ന് വിളിച്ച് വനിതാ ലീഗ് നേതാവ് വിമർശിച്ചു

  • വിദ്വേഷ പ്രസംഗത്തിനെതിരെ എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയതായി റിപ്പോർട്ട്

  • കുടുംബ സംഗമത്തിൽ നടത്തിയ പ്രസംഗം തെരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിക്കുമെന്ന് പ്രതീക്ഷിക്കുന്നു

View All
advertisement