Tandav Web Series | താണ്ഡവ് വിവാദം: കരീന കപൂറിന്റെ വീടിന് പോലീസ് കാവൽ
- Published by:user_57
- news18-malayalam
Last Updated:
Kareena Kapoor's home gets police protection against the wake of Tandav controversy | മതവികാരം വ്രണപ്പെടുത്തിയതിന്റെ പേരിൽ സെയ്ഫ് അലി ഖാൻ വേഷമിട്ട 'താണ്ഡവ്' വെബ് സീരീസിനെതിരെ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിരുന്നു
സെയ്ഫ് അലി ഖാൻ നായകനായ 'താണ്ഡവ്' വെബ് സീരീസിനെതിരെ മതവികാരം വ്രണപ്പെടുത്തിയതിന്റെ പേരിൽ കേസ് ഉയർന്ന സാഹചര്യത്തിൽ കരീന കപൂറിന്റെ വീടിന് പോലീസ് കാവൽ ഏർപ്പെടുത്തി. സീരീസിന്റെ ഉള്ളടക്കത്തിനെതിരെ ബി.ജെ.പി. ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. ശേഷം എഫ്.ആർ.ആർ. രജിസ്റ്റർ ചെയ്യുകയായിരുന്നു. ആമസോൺ പ്രൈമിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്
advertisement
സീരീസ് ഹിന്ദു ദൈവങ്ങളെ അവഹേളിക്കുന്ന തരത്തിലെ ഉള്ളടക്കം അടങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. മതനിന്ദയും, സമൂഹത്തിലെ സമാധാനാന്തരീക്ഷം തകർക്കുന്നതുമായ തരത്തിലാണ് ഇതിലെ അവതരണമെന്നും ചിത്രം പരിശോധിച്ച ഉദ്യോഗസ്ഥ സംഘം നിരീക്ഷിച്ചു (തുടർന്ന് വായിക്കുക)
advertisement
പൊതുവായ പരാതികളുടെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ സ്വമേധയാ നടപടി സ്വീകരിക്കുകയായിരുന്നു. ലക്നൗ പോലീസിന്റെ കണ്ടെത്തലിനെ തുടർന്ന് ഹസ്രത്ഗഞ്ച് പോലീസ് സ്റ്റേഷനിലാണ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്
advertisement
ആമസോൺ ഒറിജിനൽ കണ്ടെന്റ് മേധാവി അപർണ പുരോഹിത്, സംവിധായകൻ അലി അബ്ബാസ്, നിർമ്മാതാവ് ഹിമാൻഷു മെഹ്‌റ, രചയിതാവ് ഗൗരവ് സോളങ്കി എന്നിവർക്കെതിരെയാണ് എഫ്.ഐ.ആർ.
advertisement
ആമസോൺ പ്രൈം വീഡിയോയിൽ വെള്ളിയാഴ്ച റിലീസ് ചെയ്ത 'താണ്ഡവ്' ഒൻപത് എപ്പിസോഡ് നീളുന്ന പൊളിറ്റിക്കൽ ഡ്രാമയാണ്. ഡിംപിൾ കപാഡിയ, സുനിൽ ഗ്രോവർ, ടിഗ്‌മാൻഷു ദുലിയ, ദിനോ മോറിയ കുമുദ് മിശ്ര, ഗൌഹർ ഖാൻ, അമീറ ദസ്തൂർ, മുഹമ്മദ് എന്നിവർ വേഷമിട്ടിട്ടുണ്ട്
advertisement