advertisement

Keerthy Suresh Marriage | കീർത്തി സുരേഷിന്റെ വരൻ ആന്റണി തട്ടിൽ? വിവാഹം ഡിസംബറിലെന്ന് സൂചന

Last Updated:
​ഗോവയിൽ നടക്കുന്ന വിവാഹ ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരിക്കും പങ്കെടുക്കുന്നതെന്നാണ് റിപ്പോർട്ടുകൾ
1/5
 നടി കീർത്തി സുരേഷ് (Keerthy Suresh) വിവാഹിതയാകുന്നു. ദീർഘകാല കാമുകനായിരുന്ന ആന്റണി തട്ടിലാണ് വരൻ. ഡിസംബർ മാസം 11,12 തിയതികളിൽ ​ഗോവയിൽ വച്ചുള്ള സ്വകാര്യ ചടങ്ങിലാകും വിവാഹമെന്നാണ് ഡി റ്റി നെക്സ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. ഇരുവരും 15 വർഷത്തോളമായി പ്രണയത്തിലായിരുന്നെന്നാണ് റിപ്പോർട്ട്.

2/5
 ഹൈസ്കൂളിൽ പഠിക്കുന്ന കാലത്താണ് കീർത്തി സുരേഷിനെ പരിചയപ്പെടുന്നത്. ആന്റണി ആ സമയത്ത് കൊച്ചിയിൽ കോളേജിൽ പഠിക്കുകയാണ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും വിവാഹത്തിൽ പങ്കെടുക്കുന്നതെന്നാണ് സൂചന. വിവാഹത്തെ കുറിച്ചുള്ള ഔദ്യോ​ഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകാനാണ് സാധ്യത.

3/5
 മേനക- സുരേഷ് കുമാർ ദമ്പതികളുടെ ഇളയമകളാണ് കീർത്തി. മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയ കീർത്തിയുടെ വിവാഹ വാർത്തകൾ ഏറെ കാല സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്. തമിഴ് സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദനുമായി ബന്ധപ്പെടുത്തി നിരവധി ചർച്ചകൾ സമൂഹമാ​ദ്ധ്യമങ്ങളിൽ നിറഞ്ഞിട്ടുണ്ടായിരുന്നു. ഈ ചർച്ചകൾ തെറ്റാണെന്ന് പിതാവ് സുരേഷ് കുമാർ തന്നെ മറ്റൊരു വേദിയിൽ പറഞ്ഞിരുന്നു. (തുടർന്ന് വായിക്കുക)

4/5
 32കാരിയായ കീർത്തി അച്ഛൻ സുരേഷ് നിർമിച്ച ചിത്രങ്ങളിൽ ബാല താരമായാണ് ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. പൈലറ്റ്സ്, അച്ഛനെയാണെനിക്കിഷ്‌ടം, കുബേരൻ തുടങ്ങിയ സിനിമകളിൽ കീർത്തി ബാലതാരമായി. മലയാള ചിത്രം ​ഗീതാഞ്ജലിയിലൂടെയാണ് കീർത്തി നായികയായി അഭിനയം തുടങ്ങുന്നത്. തമിഴകത്തേക്ക് കടന്നതോടെ നടി തെന്നിന്ത്യൻ സിനിമയിൽ തിരക്കുള്ള താരമായി മാറി.

5/5
 2019ൽ 'മഹാനടി'യിലെ പ്രകടനത്തിനാണ് കീർത്തി സുരേഷിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം സ്വന്തമായത്. വാശി എന്ന സിനിമയിലാണ് കീർത്തി ഏറ്റവും ഒടുവിലായി മലയാളത്തിൽ അഭിനയിച്ചത്. തമിഴ്, തെലുങ്ക് ഭാഷകളിൽ കീർത്തി സജീവമാണ്. ബേബി ജോൺ ആൺ കീർത്തിയുടെ റിലീസ് ചെയ്യാനുള്ള അടുത്ത സിനിമ. നടിയുടെ ആദ്യ ബോളിവുഡ് ചിത്രം കൂടിയാണിത്. വരുൺ ധവാനാണ് ചിത്രത്തിലെ നായകൻ. തമിഴ് ചിത്രം തെറിയുടെ ഹിന്ദി റീമേക്കാണിത്. തെറി സംവിധാനം ചെയ്ത അറ്റ്ലി തന്നെയാണ് ബേബി ജോണും ഒരുക്കുന്നത്.

20 കോടി ക്രിസ്മസ് ബംപർ തർക്കം; ടിക്കറ്റ് ഹാജരാക്കുന്നവർക്ക് സമ്മാനം നൽകുമെന്ന് ലോട്ടറി വകുപ്പ്

  • 20 കോടി രൂപയുടെ ക്രിസ്മസ് ബംപർ ലോട്ടറി തർക്കത്തിൽ ടിക്കറ്റ് ഹാജരാക്കുന്നവർക്ക് സമ്മാനം നൽകും

  • ലോട്ടറി ടിക്കറ്റ് സുരക്ഷിതമായി സൂക്ഷിക്കുക ഉടമയുടെ ഉത്തരവാദിത്വമാണെന്ന് ലോട്ടറി വകുപ്പ്

  • ഹൈക്കോടതിയുടെ അന്തിമ നിർദേശങ്ങൾക്കനുസരിച്ച് മാത്രമേ തുടർനടപടികൾ സ്വീകരിക്കുകയുള്ളൂ

View All
advertisement