അത്തരത്തില്‍ സിനിമാ പ്രേമികളെ ആവേശം കൊള്ളിച്ച സുരേഷ് ഗോപി നായകനായി ഷാജി കൈലാസ് സംവിധാനം ചെയ്ത് 1999 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് എഫ്ഐആര്‍. ഡെന്നീസ് ജോസഫാണ് ഈ ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചത്. തീയറ്ററില്‍ മികച്ച പ്രതികരണം ഉണ്ടാക്കിയ ചിത്രം ഇന്നും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാണ്. സിനിമയിലെ മറ്റൊരു പ്രധാനഘടകമാണ് ഇതിലെ വില്ലന്‍ കഥാപാത്രത്തിന് നല്‍കിയിരിക്കുന്ന ബാക്ഗ്രൌണ്ട് മ്യൂസിക്ക്.
ഒരു ദിവസം നിര്‍മ്മാതാവ് ആരോമ മണിയുടെ മകന്‍റെ സഫാരി കാറില്‍ യാത്ര ചെയ്യുമ്പോഴാണ് കാറിലുണ്ടായിരുന്ന ഒരു കുരങ്ങിന്‍റെ പാവ ശ്രദ്ധിക്കുന്നത്.. നല്ല ഡ്രസ് ഒക്കെയിട്ട ഒരു പാവയായിരുന്നു അത്. എന്താണ് അതെന്ന് ചോദിച്ചപ്പോള്‍ അതിന്‍റെ അടിയിലെ സ്വിച്ച് ഞെക്കാന്‍ പറഞ്ഞു. അത് ഞെക്കിയപ്പോള്‍ ഒരു ഗംഭീര മ്യൂസിക്കാണ് കേട്ടത്. അത് എന്നെ വല്ലാതെ ആകര്‍ഷിച്ചു. അപ്പോള്‍ തന്നെ ആ കുരങ്ങിന്‍റെ പാവയുമായി സംഗീത സംവിധായകന്‍ രാജമണിയുടെ അടുത്തെത്തി. ഇതുപോലെ ഒരു ബിജിഎം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
നരേന്ദ്രഷെട്ടി എന്ന വില്ലന്‍ കഥാപാത്രത്തെ രൂപപ്പെടുത്തിയ കഥയും ഷാജി കൈലാസ് പറയുന്നുണ്ട്. സിനിമയുടെ പ്രാരംഭ ഘട്ടത്തില്‍ തന്നെ സുരേഷ് ഗോപിയുടെ വില്ലനായി വരുന്ന കഥാപാത്രം ആര് അവതരിപ്പിക്കും എന്ന ചര്‍ച്ച നടന്നിരുന്നു. കാണാന്‍ സുന്ദരനും എന്നാല്‍ വില്ലന്‍ എന്ന നിലയില്‍ ഭീകരനും ആയിരിക്കണം എന്നായിരുന്നു കഥാകൃത്ത് ഡെന്നീസ് ജോസഫിന‍്‍റെ നിര്‍ബന്ധം.