Manoj K. Jayan | ഭാര്യക്കും മൂന്നു മക്കൾക്കും ഒപ്പം മനോജ് കെ. ജയൻ; കുടുംബ ചിത്രവുമായി കുഞ്ഞാറ്റ
- Published by:meera_57
- news18-malayalam
Last Updated:
നാട്ടിലും വിദേശത്തുമായി താമസിക്കുന്ന കുടുംബാംഗങ്ങളുടെ കുടുംബനാഥനാണ് മനോജ് കെ. ജയൻ
മലയാള സിനിമയിൽ നിരവധി ആരാധകരുള്ള കുടുംബമാണ് നടൻ മനോജ് കെ. ജയന്റേത് (Manoj K. Jayan). ഇതേദിവസം പിതാവ് കെ.ജി. ജയന്റെ ഓർമകളുടെ ഒന്നാം വാർഷിക ദിനത്തിലാണ് അദ്ദേഹവും കുടുംബവും. അതിനു മുൻപായി, വളരെ മനോഹരമായ ഒരു കാഴ്ച മനോജ് കെ. ജയന്റെ കുടുംബത്തിൽ നിന്നും പുറത്തുവന്നിരുന്നു. നാട്ടിലും വിദേശത്തുമായി താമസിക്കുന്ന കുടുംബാംഗങ്ങളുടെ കുടുംബനാഥനാണ് മനോജ് കെ. ജയൻ. അതിനാൽ, ഇവരെല്ലാം ഒരേ ഫ്രയിമിൽ വരാൻ പ്രത്യേകിച്ച് ആഘോഷങ്ങൾ എന്തെങ്കിലും വേണം താനും. ആ ചിത്രങ്ങളുമായി വരികയാണ് മനോജിന്റെ മകൾ കുഞ്ഞാറ്റ (Kunjatta)
advertisement
മനോജ് കെ. ജയൻ, ഭാര്യ ആശ, അവരുടെ മക്കളായ കുഞ്ഞാറ്റ, ശ്രേയ, അമൃത് എന്നിവരാണ് ഒരു ഫ്രയിമിൽ. വേണ്ടപ്പെട്ട ഒരു കുടുംബത്തിലെ വിവാഹത്തിനാണ് മനോജ് കെ. ജയനും കുടുംബവും പങ്കെടുത്തത്. ഇവിടെ വച്ച് മക്കൾ മൂന്നുപേർക്കും ഭാര്യക്കും ഒപ്പം പോസ് ചെയ്യുന്ന ചിത്രം കുഞ്ഞാറ്റയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പോസ്റ്റ് ചെയ്യപ്പെടുകയായിരുന്നു. പെണ്മക്കൾ രണ്ടുപേരും അവരുടെ അമ്മയുടെ ഒപ്പം സാരി അണിഞ്ഞ സുന്ദരികളായി പ്രത്യക്ഷപ്പെട്ടു. പൂർണമായും വിദേശത്തു വളർന്ന കുട്ടിയാണ് ശ്രേയ (തുടർന്നു വായിക്കുക)
advertisement
യു.കെ. ഫാമിലി വിസയുള്ള ആശയെ വിവാഹം ചെയ്തതിൽപ്പിന്നെ മനോജ് കെ. ജയനും കുടുംബവും പതിയെ വിദേശത്തേക്ക് ചേക്കേറി. ഇവിടുത്തെ ഗ്രാമർ സ്‌കൂളിലാണ് മനോജ്. കെ. ജയന്റെ മകൻ അമൃത് പഠിക്കുന്നത്. ബുദ്ധിപരീക്ഷ പാസായാൽ മാത്രമേ ഇവിടെ അഡ്മിഷൻ കിട്ടുള്ളൂ. എന്നാൽ, പരീക്ഷ പാസാവുന്ന മിടുക്കന്മാർക്കും മിടുക്കികൾക്കും പഠനം സൗജന്യമാണ്. ആ സന്തോഷ വിവരം മനോജ് കെ. ജയൻ ഒരിക്കൽ അദ്ദേഹത്തിന്റെ പേജിലെ ഒരു പോസ്റ്റിൽ പരാമർശിച്ചിരുന്നു. മകൾ കുഞ്ഞാറ്റയും ഇടയ്ക്കിടെ അങ്ങോട്ട് പോകാറുണ്ട്
advertisement
അർധസഹോദരിമാർ എന്നതിനേക്കാൾ, നല്ല കൂട്ടുകാരികളാണ് കുഞ്ഞാറ്റയും ശ്രേയയും. ഇരുവരും ബേബി പിങ്ക് സാരിയും ട്വിൻ ചെയ്തുകൊണ്ട് പോസ് ചെയ്യുന്ന ചിത്രങ്ങളും കുഞ്ഞാറ്റ എന്ന തേജാലക്ഷ്മി ജയൻ അവരുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പോസ്റ്റ് ചെയ്തിരുന്നു. മനോജ്, ആശ വിവാഹം നടക്കുന്ന വേളയിൽ കുഞ്ഞാറ്റയും ശ്രേയയും ഏതാണ്ട് സമപ്രായക്കാർ ആയിരുന്നു. ശേഷം ഇരുവർക്കും കൂടി ഒരു അനുജൻ പിറന്നു. തിരുവനന്തപുരം വക്കം സ്വദേശിയാണ് മനോജ് കെ. ജയന്റെ ഭാര്യ ആശ
advertisement
ഇതിൽ ആശയും അമൃതും ഒഴികെ, മനോജും രണ്ടും പെൺമക്കളും ഇൻസ്റ്റഗ്രാമിൽ സജീവമാണ്. കുഞ്ഞാറ്റ യു.കെയിൽ ഉണ്ടായിരുന്ന നാളുകളിൽ ശ്രേയയുടെ ഒപ്പമുള്ള ചിത്രങ്ങൾ പലതും പോസ്റ്റ് ചെയ്തിരുന്നു. ശ്രേയ ബിരുദം സ്വീകരിച്ച സന്തോഷവും കുഞ്ഞാറ്റ അപ്‌ലോഡ് ചെയ്ത കൂട്ടത്തിലുണ്ടായിരുന്നു. കുഞ്ഞാറ്റ പിന്നീട് കൊച്ചിയിലേക്ക് മടങ്ങി. വർക്ക് ഫ്രം ഹോം, പിന്നെ ചില മോഡലിംഗ് ജോലികൾ എന്നിവയുമായി തിരക്കിലാണ് താരപുത്രി. അച്ഛനും അമ്മയും ഒരു സ്ക്രിപ്റ്റ് വായിച്ച് ബോധ്യപ്പെട്ടാൽ അഭിനയിക്കും എന്ന് കുഞ്ഞാറ്റ വ്യക്തമാക്കിയിരുന്നു
advertisement
വിവാഹച്ചടങ്ങിനിടെ മനോജ് കെ. ജയനും ഭാര്യ ആശയും മക്കളായ കുഞ്ഞാറ്റ, ശ്രേയ, അമൃത് എന്നിവരും. വളരെ ചെറുപ്രായത്തിലേ സ്വന്തം പിതാവിനെ നഷ്‌ടമായ ആശ, മനോജിന്റെ അച്ഛന് സ്വന്തം മകൾ തന്നെയായിരുന്നു, ആശയ്ക്ക് തിരിച്ചും. അമ്മായിയച്ഛൻ എന്നതിനേക്കാൾ സ്വന്തം അച്ഛൻ എന്ന നിലയിൽ ആശ സ്നേഹിച്ചിരുന്ന സംഗീതജ്ഞൻ കെ.ജി. ജയന്റെ മരണവേളയിൽ അവർക്ക് ദുഃഖം അണപൊട്ടിയൊഴുകിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. എന്നാൽ, തന്റെ ഭാര്യയുടെ കണ്ണീരു പോലും പോസ്റ്റുകളിലൂടെ വിറ്റവർക്ക് മനോജ് കെ. ജയൻ തക്കതായ മറുപടി കൊടുത്തിരുന്നു