മനോജ് കെ. ജയൻ ട്രംപിന്റെ അടുത്തയാളോ! തിരഞ്ഞെടുപ്പിനു ശേഷം പോസ്റ്റുമായി നടൻ
- Published by:meera_57
- news18-malayalam
Last Updated:
കുടുംബവുമായി വിദേശത്തു താമസം ആവുകയും മലയാള സിനിമയിൽ സജീവമാവുകയും ചെയ്യുന്ന നടനാണ് മനോജ് കെ. ജയൻ
കേരളത്തിലും വിദേശത്തും ഒരുപോലെ വേരോട്ടമുള്ള ഒരു നടൻ ഇന്ന് മലയാളത്തിൽ ഉണ്ടെങ്കിൽ അത് മനോജ് കെ. ജയൻ (Manoj K. Jayan) മാത്രമാണ്. മറ്റു ചിലർ സിനിമാ ഷൂട്ടിങ്ങും മറ്റുമായി ബന്ധപ്പെട്ട് ഇടയ്ക്കിടെ വിദേശ യാത്രകൾ നടത്താറുണ്ട് എങ്കിലും, മനോജിനെ പോലെ കുടുംബവുമായി ഇവിടെ താമസം ആവുകയും മലയാള സിനിമയിൽ സജീവമാവുകയും ചെയ്യുന്ന മറ്റൊരു നടനില്ല. യു.കെയിൽ താമസാനുമതിയുള്ള തിരുവനന്തപുരം സ്വദേശിനിയായ ആശയാണ് മനോജിന് ഭാര്യയായി വന്നതും. മകൻ അമൃത് യു.കെയിലെ സ്കൂളിൽ പഠിക്കുന്നു. വിദേശവാസിയായ മനോജിന് ട്രംപുമായി ബന്ധമുണ്ടോ എന്നൊരു ചോദ്യം വരികയാണ്
advertisement
ഇവിടുത്തെ പ്രശസ്തമായ എയ്ൽസ്ബറി സ്‌കൂളിൽ മകന് അഡ്മിഷൻ കിട്ടിയ വിവരം മനോജ് കെ. ജയൻ സന്തോഷപൂർവം പോസ്റ്റ് ചെയ്തിരുന്നു. ഇത്തരം സ്‌കൂളുകളിൽ മക്കളെ ഫീസ് നൽകാതെ പഠിപ്പിക്കാൻ മാതാപിതാക്കൾക്ക് അവസരമുണ്ട്. മനോജിന്റെ ഇളയമകനാണ് അമൃത്. കഴിഞ്ഞ ദിവസം യു.കെയിൽ നിന്നല്ല, അമേരിക്കയിൽ നിന്നുള്ള തന്റെ കുറച്ചു ചിത്രങ്ങൾ മനോജ് കെ. ജയൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ചില പ്രശസ്ത ലക്ഷുറി ബ്രാൻഡുകളുടെ മുന്നിൽ നിന്നും പോസ് ചെയ്യുന്ന മനോജിനെ ഇവിടെ കാണാം (തുടർന്ന് വായിക്കുക)
advertisement
അച്ഛനെ പോലെത്തന്നെ മകൾ കുഞ്ഞാറ്റയും പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. മകളെയും അച്ഛനെയും സിനിമയിൽ ഒന്നിച്ചു കാണാൻ കഴിയുമോ എന്ന് ചോദിക്കുന്നവരുണ്ടാകും. മനോജ് കെ. ജയൻ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ചിത്രം ന്യൂയോർക്കിലെ ട്രംപ് ടവറിനു മുന്നിൽ നിന്നുള്ളതാണ്. ഇന്ന് മുതൽ വീണ്ടും സജീവമാകും എന്നും ക്യാപ്‌ഷനിൽ ഉണ്ട്. പൊതുവേ, തന്റെ പോസ്റ്റുകൾക്ക് കമന്റ് ചെയ്യാറുള്ളവർക്ക് മനോജ് കെ. ജയൻ മറുപടി നൽകുന്ന പ്രകൃതക്കാരനാണ്. ഓരോരുത്തരെയും വേണ്ടത്ര പ്രാധാന്യത്തോടു കൂടി മനോജ് പരിഗണിക്കാറുണ്ട്
advertisement
മനോജിന്റെ പോസ്റ്റുകളിലെ കമന്റുകൾ പരിശോധിച്ചാൽ, ഇതിൽ ഹേറ്റേഴ്‌സ് കുറവാണ് എന്നൊരു കാര്യം എടുത്തു പറയേണ്ടി വരും. ഇനി ആരെങ്കിലും, പരിഹാസ രൂപേണ കമന്റ് ചെയ്താൽ പോലും, അവർക്കും മനോജ്, തന്റേതായ രീതിയിൽ ഒരു പ്രതികരണം കരുതിവച്ചിട്ടുണ്ടാകും. ട്രംപ് ടവറിനു മുന്നിൽ നിന്നും പകർത്തിയ ചിത്രത്തിന് താഴെയും അത്തരത്തിൽ നിരവധിപ്പേർ കമന്റ് നൽകിക്കഴിഞ്ഞു. മനോജ് അതിനുള്ള മറുപടിയും കൊടുത്തു
advertisement
'ഇവിടെ കേരളത്തിൽ മാത്രമല്ല അങ്ങ് അമേരിക്കയിൽ ട്രംപിന്റെ അടുത്ത് വരെ നല്ല പിടിയാണ്. ഇനി കളികൾ വേറെ ലെവൽ', 'എന്റെ അന്വേഷണം പറയണേ കണ്ടാൽ', 'പണ്ടൊരു സിനിമയിൽ അവിടത്തെ ഡെമോക്രറ്റുകൾ ജയിക്കാൻ തന്ത്രങ്ങൾ പറഞ്ഞു കൊടുക്കാൻ ലാലേട്ടനെ കൊണ്ട് പോയത് പോലെ ട്രംപ് ജയിക്കാൻ തന്ത്രങ്ങൾ പറഞ്ഞു കൊടുക്കാൻ കൊണ്ട് പോയതല്ലെ മനോജേട്ടാ നിങ്ങളെ.. സത്യം പറ അത് നിങ്ങൾ അല്ലെ', 'ഇതുപോലെ കേരളത്തിൽ വന്നിട്ടു ഒന്ന് ഇറങ്ങി നടക്കാമോ' എന്നെല്ലാമാണ് ഓരോരുത്തർക്ക് പറയാനുള്ളത്
advertisement
ഇതിൽ തന്ത്രങ്ങൾ പറഞ്ഞുകൊടുക്കാനാണോ എന്ന ചോദ്യത്തിന് 'ഇത്രയും നിർബന്ധിക്കുമ്പോൾ എങ്ങിനെ പറയാതിരിക്കും… അതേ, ആരോടും പറയണ്ട കേട്ടോ' എന്നാണ് മനോജിന്റെ പ്രതികരണം. മമ്മുക്കയെ പോലെ പ്രായം റിവേഴ്‌സ് ഗിയറിലിട്ട് ഓടുന്ന നടൻ എന്ന വിശേഷണം മനോജിനും ഉണ്ട് കേട്ടോ. ഇന്നും ആരോഗ്യവും ചെറുപ്പവും കാത്തുസൂക്ഷിക്കുന്ന നടനാണ് മനോജ് എന്ന് നിസ്സംശയം പറയാൻ സാധിക്കും










