advertisement

തലൈവാ, നീങ്കളാ! എമ്പുരാനിലെ വ്യാളി പ്രിന്റ് ഷർട്ടിന്റെ പിന്നിലെ നടൻ ആരെന്നു മനസിലായോ?

Last Updated:
മോഹൻലാലല്ല, പൃഥ്വിരാജും. എമ്പുരാൻ വ്യാളി ഷർട്ടിന്റെ ഉള്ളിലെ ആ നടൻ ഇതോ?
1/4
കാത്തിരിപ്പിന്റെ നാളുകൾ നേർത്തു നേർത്തു വരികെ മോഹൻലാൽ (Mohanlal) - പൃഥ്വിരാജ് സുകുമാരൻ (Prithviraj Sukumaran) കൂട്ടുകെട്ടിന്റെ 'L2 എമ്പുരാൻ' (L2 Empuraan) സിനിമയുടെ കൂടുതൽ സർപ്രൈസുകൾ പുറത്തുവരുന്നു. കുറച്ചു മാസങ്ങൾക്ക് മുൻപ് വ്യാളി പ്രിന്റുള്ള ഷർട്ട് ധരിച്ച് പുറംതിരിഞ്ഞു നിൽക്കുന്ന കഥാപാത്രം ആരാകും എന്ന ചർച്ച ചൂടുപിടിച്ചിരുന്നു. ഇക്കാര്യത്തെ പറ്റി പൃഥ്വിരാജ് സുകുമാരൻ ഒരു വാക്ക് പോലും പുറത്തുവിട്ടില്ല എങ്കിലും, അതിനുള്ള മറുപടി സോഷ്യൽ മീഡിയ ആദ്യമേ കണ്ടെത്തി. മലയാളത്തിലെയും, തെന്നിത്യയിലെയും, ബോളിവുഡിലെയും വരെ താരങ്ങളുടെ പേരുകൾ ഉയർന്നു എങ്കിലും, ഷർട്ടിനുള്ളിലെ നടൻ ഇവരാരുമല്ല എന്നാണ് ഏറ്റവും പുതിയ വാദം
കാത്തിരിപ്പിന്റെ നാളുകൾ നേർത്തു നേർത്തു വരികെ മോഹൻലാൽ (Mohanlal) - പൃഥ്വിരാജ് സുകുമാരൻ (Prithviraj Sukumaran) കൂട്ടുകെട്ടിന്റെ 'L2 എമ്പുരാൻ' (L2 Empuraan) സിനിമയുടെ കൂടുതൽ സർപ്രൈസുകൾ പുറത്തുവരുന്നു. കുറച്ചു മാസങ്ങൾക്ക് മുൻപ് വ്യാളി പ്രിന്റുള്ള ഷർട്ട് ധരിച്ച് പുറംതിരിഞ്ഞു നിൽക്കുന്ന കഥാപാത്രം ആരാകും എന്ന ചർച്ച ചൂടുപിടിച്ചിരുന്നു. ഇക്കാര്യത്തെ പറ്റി പൃഥ്വിരാജ് സുകുമാരൻ ഒരു വാക്ക് പോലും പുറത്തുവിട്ടില്ല എങ്കിലും, അതിനുള്ള മറുപടി സോഷ്യൽ മീഡിയ ആദ്യമേ കണ്ടെത്തി. മലയാളത്തിലെയും, തെന്നിന്ത്യയിലെയും, ബോളിവുഡിലെയും വരെ താരങ്ങളുടെ പേരുകൾ ഉയർന്നു എങ്കിലും, ഷർട്ടിനുള്ളിലെ നടൻ ഇവരാരുമല്ല എന്നാണ് ഏറ്റവും പുതിയ വാദം
advertisement
2/4
മാർച്ച് 27നു 'L2 എമ്പുരാൻ' തിയേറ്ററുകളിലെത്തും. ചിത്രത്തിൽ പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്ത മോഹൻലാൽ, ടൊവിനോ തോമസ്, മഞ്ജു വാര്യർ, ഇന്ദ്രജിത്ത് സുകുമാരൻ എന്നിവരുടെ സാന്നിധ്യം ഉറപ്പിച്ചുവെങ്കിലും, മറ്റുള്ളവരുടെ കാര്യത്തിൽ ഇനിയും വ്യക്തത കൈവന്നിട്ടില്ല. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ മുരളി ഗോപിയുടേതാണ്. വർഷങ്ങളായി ലൊക്കേഷൻ ഹണ്ടിൽ തുടങ്ങി, ഷൂട്ടിംഗ് വരെ നിരവധി പ്രക്രിയകളിലൂടെ കടന്നു പോവുകയായിരുന്നു ചിത്രം (തുടർന്ന് വായിക്കുക)

3/4
ഏറെ പ്രതീക്ഷ നൽകിക്കൊണ്ടാണ് ചിത്രത്തിന്റെ ടീസർ അടുത്തിടെ പുറത്തുവന്നത്. തിരുവനന്തപുരം, കൊച്ചി, ചെന്നൈ എന്നിവിടങ്ങൾ ഉൾപ്പെടെ വിദേശ രാജ്യങ്ങളിൽ പോലും ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രമാണ് എമ്പുരാൻ. സുജിത് വാസുദേവ് ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ സംഗീതം ദീപക് ദേവിന്റേതാണ്. രാജ്യത്തിന് പുറത്തുള്ള ചില അഭിനേതാക്കളും ഈ ചിത്രത്തിന്റെ ഭാഗമാകും എന്ന് സൂചനയുണ്ട്. അതിന്റെ സൂചനയെന്നോണം, വ്യാളി ഷർട്ടിന്റെ ഉടമയെ കണ്ടെത്തി എന്ന നിലയിൽ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു

4/4
നിലവിൽ ലഭ്യമായ വിവരമനുസരിച്ച് ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് താരം റിക് യൂൻ L2 എമ്പുരാന്റെ ഭാഗമാകും. ഇതേപ്പറ്റി പൃഥ്വിരാജോ എമ്പുരാൻ ടീമോ ഒരക്ഷരം മിണ്ടിയില്ല എങ്കിലും, യു.കെയിൽ നിന്നുള്ള 'ഇന്റർനാഷണൽ ആർട്ടിസ്റ്റ്സ് മാനേജ്‌മന്റ്' നൽകിയ വിവരമനുസരിച്ച്, അവരുടെ രണ്ടു ക്ളയന്റുകളായ റിക് യൂൻ, ആൻഡ്രിയ ടിവാടാർ തുടങ്ങിയവർ 'ബോളിവുഡ്' ചിത്രമായ എമ്പുരാന്റെ ഭാഗമാണ്. ഈ വിവരം കേരളത്തിലേക്ക് എത്താനും അധികം വൈകിയില്ല. റെഡിറ്റ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഈ വിവരം സജീവ ചർച്ചയായി മാറിക്കഴിഞ്ഞു
നിലവിൽ ലഭ്യമായ വിവരമനുസരിച്ച് ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് താരം റിക് യൂൻ L2 എമ്പുരാന്റെ ഭാഗമാകും. ഇതേപ്പറ്റി പൃഥ്വിരാജോ എമ്പുരാൻ ടീമോ ഒരക്ഷരം മിണ്ടിയില്ല എങ്കിലും, യു.കെയിൽ നിന്നുള്ള 'ഇന്റർനാഷണൽ ആർട്ടിസ്റ്റ്സ് മാനേജ്‌മന്റ്' നൽകിയ വിവരമനുസരിച്ച്, അവരുടെ രണ്ടു ക്ളയന്റുകളായ റിക് യൂൻ, ആൻഡ്രിയ ടിവാടാർ തുടങ്ങിയവർ 'ബോളിവുഡ്' ചിത്രമായ എമ്പുരാന്റെ ഭാഗമാണ്. വ്യാളി ഷർട്ടിൽ കാണുന്നത് ഇദ്ദേഹമെന്നും സ്ഥിരീകരിക്കാത്ത റിപോർട്ടുണ്ട്. ഈ വിവരം കേരളത്തിലേക്ക് എത്താനും അധികം വൈകിയില്ല. റെഡിറ്റ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഈ വിവരം സജീവ ചർച്ചയായി മാറിക്കഴിഞ്ഞു
advertisement
20 കോടി ക്രിസ്മസ് ബംപർ തർക്കം; ടിക്കറ്റ് ഹാജരാക്കുന്നവർക്ക് സമ്മാനം നൽകുമെന്ന് ലോട്ടറി വകുപ്പ്
20 കോടി ക്രിസ്മസ് ബംപർ തർക്കം; ടിക്കറ്റ് ഹാജരാക്കുന്നവർക്ക് സമ്മാനം നൽകുമെന്ന് ലോട്ടറി വകുപ്പ്
  • 20 കോടി രൂപയുടെ ക്രിസ്മസ് ബംപർ ലോട്ടറി തർക്കത്തിൽ ടിക്കറ്റ് ഹാജരാക്കുന്നവർക്ക് സമ്മാനം നൽകും

  • ലോട്ടറി ടിക്കറ്റ് സുരക്ഷിതമായി സൂക്ഷിക്കുക ഉടമയുടെ ഉത്തരവാദിത്വമാണെന്ന് ലോട്ടറി വകുപ്പ്

  • ഹൈക്കോടതിയുടെ അന്തിമ നിർദേശങ്ങൾക്കനുസരിച്ച് മാത്രമേ തുടർനടപടികൾ സ്വീകരിക്കുകയുള്ളൂ

View All
advertisement